കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതപഠനത്തിന്റെ മറവില്‍ തീവ്രവാദം, മദ്രസകള്‍ക്ക് പിടിവിഴും

തീവ്രവാദ സംഘങ്ങളുമായി രഹസ്യബന്ധം സൂക്ഷിക്കുന്ന മദ്രസകളെ കുറിച്ച് ഉടന്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയതായാണ് വാര്‍ത്തകള്‍.

  • By Gowthamy
Google Oneindia Malayalam News

കറാച്ചി : മതപഠനത്തിന്റെ മറവില്‍ മദ്രസകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. തൊണ്ണൂറിലധികം മദ്രസകള്‍ നിരീക്ഷണത്തിലാണ്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മദ്രസകള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരോധിത സംഘടനകളുമായും മദ്രസകള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീവ്രവാദ സംഘങ്ങളുമായി രഹസ്യബന്ധം സൂക്ഷിക്കുന്ന മദ്രസകളെ കുറിച്ച് ഉടന്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയതായാണ് വാര്‍ത്തകള്‍. ഇത്തരം മദ്രസകളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പാക് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയിലെ ക്രമസമാധാനത്തെ കുറിച്ച് വിലയിരുത്തുന്നതിനായി ചൊവ്വാഴ്ച സിന്ധ് മുഖ്യമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് തീവ്രവാദ ബന്ധമുള്ള മദ്രസകളുടെ എണ്ണം പുറത്തുവിട്ടത്. യോഗത്തില്‍ മേജര്‍ ജനറല്‍ ബിലാല്‍ അക്ബറും ഇലിജന്‍സ് മേധാവികളും പങ്കെടുത്തു. ഈ യോഗത്തിലാണ് ഇത്തരം മദ്രസകള്‍ക്കെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.

Terrorist

ഇത്തരം പ്രവൃത്തികള്‍ വച്ചുപൊറുപ്പിക്കാനാകില്ലെന്നും വിശുദ്ധ ഇടങ്ങളില്‍ മതത്തിന്റെ പേരില്‍ സാധാരണക്കാരുടെ രക്തം വീഴ്ത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മദ്രസകളുടെ ദിവസേനയുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ അറസ്റ്റിലായ ഭീകരരില്‍ നിന്ന് മറ്റ് ഭീകരരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കറാച്ചിയിലും സമീപപ്രദേശങ്ങളിലും ചേരികളിലും താമസിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പലര്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

English summary
93 madrassas in Sindh province have "solid links" with terror groups, a report said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X