കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പെയിനില്‍ മരണസംഖ്യ 10000 കവിഞ്ഞു... 24 മണിക്കൂറില്‍ മരിച്ചത് 950 പേര്‍, യൂറോപ്പില്‍ ഭയം പടരുന്നു!

Google Oneindia Malayalam News

മാഡ്രിഡ്: കൊറോണ ഭീതിയില്‍ വിറച്ച് ലോകരാജ്യങ്ങള്‍. സ്‌പെയിനില്‍ മരണസംഖ്യ കൂടി കൊണ്ടിരിക്കുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. കഴിഞ്ഞ ദിവസം 9053 പേരാണ് മരിച്ചിരുന്നത്. ഒരു ദിവസം 950 പേരാണ് മരിച്ചിരിക്കുന്നത്. ഇതുവരെ 10003 പേരാണ് മരിച്ചത്. കൊറോണ റിപ്പോര്‍ട്ട് ചെയ്ത ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ഒരു ദിവസം സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,10238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ടായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം യൂറോപ്പിലാകെ ഭീതി വര്‍ധിക്കുകയാണ്. ഇറ്റലിയടക്കമുള്ള രാജ്യങ്ങളില്‍ മരണനിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല.

1

യുഎസ്സില്‍ ഇന്നലെ മാത്രം 884 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 563 പേരാണ് മരിച്ചത്. ആഗോള തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഇതുവരെ 47,200 പേരാണ് മരിച്ചത്. രണ്ട് ലക്ഷത്തിനടുത്ത് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇറാനില്‍ സ്ഥിതി ഗുരുതരമാണ്. മരണസംഖ്യ 3136 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 124 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതുവരെ 50468 കേസുകളാണ് സ്ഥിരീകരിച്ചത്. 3956 പേര്‍ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ ദിവസം മാത്രം 2875 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 17000ത്തോളം പേര്‍ക്ക് രോഗം ഭേദമായി.

ബെല്‍ജിയത്തിലും സ്ഥിതി ഗുരുതരമാവുകയാണ്. മരണസംഖ്യ ആയിരം കടന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പിടിവിട്ട് കുതിക്കുകയാണ് മരണം. 1001 പേരാണ് ഇതുവരെ മരിച്ചത്. 15348 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മലേഷ്യയില്‍ പുതിയ 208 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 3116 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 പേര്‍ ഇതുവരെ മരിച്ചു. ഫിലിപ്പൈന്‍സില്‍ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് രേഖപ്പെടുത്തി. 322 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഫിലിപ്പൈന്‍സില്‍ കൊറോണ ബാധിച്ച് മരിച്ചത് 107 പേരാണ്. 2633 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം ബ്രിട്ടനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പല കമ്പനികളും ജോലിക്കാരില്‍ പകുതി പേരെ പിരിച്ചുവിടാനും ഒരുങ്ങുകയാണ്.

Recommended Video

cmsvideo
അമേരിക്കന്‍ യുദ്ധ കപ്പലില്‍ വൈറസ് ബാധ : Oneindia Malayalam

അമേരിക്കയില്‍ മരണസംഖ്യ 5000 കടന്നു. ഇതുവരെ സ്ഥിതി സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ആറാഴ്ച്ച മാത്രമുള്ള പ്രായമുള്ള കുട്ടി മരിച്ചതാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 5116 പേരാണ് ഇതുവരെ യുഎസ്സില്‍ മരിച്ചത്. 24 മണിക്കൂറിനിടെ 884 പേരാണ് അമേരിക്കയില്‍ മരിച്ചുവീണത്. കണക്ടികട്ടിലെ ആശുപത്രിയില്‍ കഴിഞ്ഞ ആഴ്ച്ച പ്രവേശിപ്പിച്ച കുട്ടിയാണ് മരിച്ചത്. ഈ കുട്ടിക്ക് കോവിഡ് ഉണ്ടായിരുന്നതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു. യുഎസ്സിലെ മരണനിരക്ക് ഇറ്റലിയേക്കാളും സ്‌പെയിനിനേക്കാളും കുറവാണ്. എന്നാല്‍ ചൈനയേക്കാള്‍ വളരെ കൂടുതലാണ്. രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം മരണസംഖ്യ ആയിരം കടന്നു.

English summary
950 people died in spain in 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X