Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ ആ തീരുമാനം നിമിത്തമായി; 12കാരൻ സ്വന്തമാക്കിയത് 5 ബിരുദങ്ങൾ; സംഭവമിങ്ങനെ

പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേരുന്ന സമയത്ത് നമ്മുടെയൊക്കെ പ്രായം പതിനേഴോ പതിനെട്ടോ ഒക്കെ ആയിരിക്കുമല്ലേ. അതുപോലെ 40-ാം വയസ്സിലും 50-ാം വയസ്സിലുമൊക്കെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരെക്കുറിച്ചും നമ്മൾ കേട്ടുകാണും. എന്നാൽ 12-ാം വയസ്സിൽ അഞ്ച് ഡിഗ്രികൾ സ്വന്തമാക്കിയ ആരെയെങ്കിലും കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അതെ തന്റെ 12-ാം വയസ്സിൽ അഞ്ച് ബിരുദങ്ങളാണ് ഈ മിടുക്കൻ സ്വന്തമാക്കിയത്. സോഷ്യൽമീഡിയയിൽ നിറയെ ഈ മിടുക്കനെക്കുറിച്ചുള്ള വാർത്തകളാണ്.

യുഎസിൽ നിന്നുള്ള ക്ലോവിസ് ഹങ് എന്ന 12 കാരനാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഫുള്ളർട്ടൺ കോളേജിൽ നിന്നാണ് ക്ലോവിസ് അഞ്ച് ബിരുദം നേടിയത്. സാധാരണ രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം ആണ് പിന്തുടർന്നിരുന്നെങ്കിൽ ഏഴാം ക്ലാസിലോ എട്ടാം ക്ലാസിലോ ആയിരിക്കും ക്ലോവിസ് പഠിക്കുന്നുണ്ടാവുക. എന്നാൽ രാണ്ടാം ക്ലാസിൽ എത്തിയപ്പോൾ തന്നെ ക്ലോവിസിന് ക്ലാസ് മടുത്തുതുടങ്ങി. പെട്ടെന്ന് തന്നെ പാഠഭാ​​ഗങ്ങൾ പഠിച്ചുതീർത്തതിനാൽ അവൻ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ചോദിച്ചുകൊണ്ടിരുന്നു.

Viral 311

മടുപ്പിന്റെ അങ്ങേയറ്റത്ത് എത്തിയ ക്ലോവിസിന്റെ സ്കൂൾ പഠനം അവസാനിപ്പിക്കാൻ അവന്റെ അമ്മ തീരുമാനിച്ചു, കുടുംബം ഈ തീരുമാനത്തെ ശക്തമായി എതിർത്തു. എന്നാൽ അമ്മ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയില്ല. അവനെ വീട്ടിൽ ഇരുത്തി പഠിപ്പിക്കാൻ തീരുമാനിച്ചു. എന്തായാലും ആ തീരുമാനം തെറ്റിയില്ല. തന്റെ അമ്മയ്ക്ക് എക്കാലവും അഭിമാനത്തോടെ ഓർക്കാൻ പറ്റുന്ന നേട്ടം തന്നെ അവൻ സ്വന്തമാക്കി.

സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഒരുവർഷത്തിനകം തന്നെ നല്ല പുരോ​ഗതി അവൻ കാണിച്ചു തുടങ്ങിയിരുന്നു. ഇതോടെയാണ് ക്ലോവിസിനെ സർവകലാശാലയിൽ ചേർക്കാൻ അവന്റെ അമ്മ തീരുമാനിക്കുന്നത്. ''എനിക്ക് ഭ്രാന്താണെന്നാണ് എന്റെ ഭർത്താവും രണ്ട് പെൺമക്കളും പറഞ്ഞത്. പക്ഷേ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. അവൻ മിടുക്കനാണെന്നും കഴിവുള്ളവനാണെന്നും എനിക്ക് അറിയാമായിരുന്നു, '' ക്ലോവിസിന്റെ അമ്മ പറഞ്ഞു.

തന്റെ പ്രായത്തിലുള്ളവരിൽ നിന്ന് വ്യത്യസ്തനാണ് ക്ലോവിസ് എങ്കിലും തന്റെ സമപ്രായത്തിലുള്ള കുട്ടികളെ പോലെ ബാസ്ക്കറ്റ് ബോൾ കളിക്കാനും വീഡിയോ ​ഗെയിമുകൾ കളിക്കാനും അവന് ഇഷ്ടമാണ്. എന്തായാലും ഈ കുഞ്ഞുപ്രതിഭ ഫുള്ളർട്ടൺ കോളേജിൽ നിന്ന് തന്റെ ബിരുദങ്ങൾ ഏറ്റുവാങ്ങും. സ്ഥാപനത്തിന്റെ 108 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ക്ലോവിസ് ഉടൻ മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+