12കാരി അമ്മ, 13 കാരന്‍ അച്ഛന്‍, 27 കാരി മുത്തശ്ശി!
ലണ്ടന്‍:അമേരിക്കയില്‍ എല്ലാം പെട്ടന്നാണ് സംഭവിക്കുന്നത്. എല്ലാ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന രാജ്യമെന്ന പേര് കാത്തു സൂക്ഷിക്കേണ്ടത് വളര്‍ന്നുവരുന്ന തലമുറയുടെ കൂടെ ഉത്തരവാദിത്വമാണല്ലോ. അതുകൊണ്ടെന്തായി. അമേരിക്കയില്‍ ഒരാഴ്ച പ്രായമുള്ള കുഞ്ഞിന്റെ അമ്മയ്ക്ക് വയസ്സ് 12. അച്ഛന് 13. മുത്തശ്ശിയ്ക്ക് വയസ്സ് 27!
പത്താം വയസ്സില്‍ പരിചയപ്പെട്ടയാളുമായി പ്രണയത്തിലായി. രണ്ട് വര്‍ഷം കൊണ്ട് ആ പ്രണയബന്ധത്തില്‍ ഒരു പെണ്‍കുഞ്ഞും ജനിച്ചു. സംഗതി കുട്ടിക്കളിയല്ല. ഈ ബന്ധത്തിന് രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയുമുണ്ട്.

പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് രക്ഷിതാക്കളായിരിക്കുന്നത്. 2012 ലെ ക്രിസ്തുമസിനാണ് പന്ത്രണ്ടുകാരിയും പതിമൂന്നുകാരനും പരിചയപ്പെടുന്നത്. അന്ന് പെണ്‍കുട്ടിക്ക് വയസ്സ് പത്ത്. കാലം അതല്ലേ..ആ ബന്ധം പ്രണയത്തിലേക്ക് വളര്‍ന്നു. ഒടുവില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മവും നല്‍കി.
അമ്മയ്ക്കും മറ്റൊരു സ്ത്രീക്കുമൊപ്പമെത്തിയാണ് പെണ്‍കുട്ടി കുഞ്ഞിന്റെ ജനനം രജിസ്റ്റര്‍ ചെയ്ത്. കുട്ടികാമുകനും കാമുകിയ്ക്കും ഇരുവീട്ടുകാരുടെയും പിന്തുണയുണ്ട്. തങ്ങളുടെ മക്കള്‍ ഇപ്പോഴും കടുത്ത പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications