തറ തുടയ്ക്കുന്നതിനിടെ ജോലിക്കാരി കണ്ടെത്തിയത് ലക്ഷങ്ങള്‍ മൂല്യമുള്ള നിധി! അമ്പരന്ന് വീട്ടുകാര്‍
ത്രയും പഴക്കമേറിയതും വിലപിടിപ്പുള്ളതുമായ ഒരു വസ്തു എത്രയോ കാലമായി ഈ വീട്ടിലുണ്ടായിരുന്നത് തിരിച്ചറിയാതെ പോയതാണ് വീട്ടുടമകളെ അത്ഭുതപ്പെടുത്തുന്നത്.

നിധി കിട്ടുക എന്ന് പറഞ്ഞുകേട്ടിട്ടില്ല..പല കഥകളിലും നിധി കിട്ടിയ സംഭവങ്ങളെക്കുറിച്ച് നമമ്മള്‍ കേട്ടുകാണും. നിലംഉഴുവുമ്പോള്‍ നിധിയകിട്ടിയതും വീടിനകത്ത് നിന്ന് നിധി കിട്ടിയതും ഒക്കെ നമ്മള്‍ കേട്ടുകാണും. എന്നാല്‍ ശരിക്കും അങ്ങനെയൊരു നിധി കിട്ടിയിരിക്കുകയാണ്.
വീട് വൃത്തിയാക്കുന്നതിനിടയിലാണ് യുവതിക്ക് വിലപിടിപ്പുള്ള നാണയം ലഭിച്ചത് കിട്ടിയത്. പാര്‍ട് ടൈം ജോലിക്ക് വന്ന വീട്ടില്‍ നിന്നാണ് യുവതിക്ക് ഇത് കിട്ടിയത്. വളരെ അപ്രതീക്ഷിതമായാണ് വളരെയേറെ മൂല്യമുള്ള ഈ നാണയം ലഭിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി തന്നെ വായിക്കാം..

തറ വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ നിധി..
20 കാരിയായ ഷാർലറ്റ് ഓസ്‌ട്രേലിയയിലെ ഒരു വീട്ടിൽ പാർട്ട് ടൈം ജോലി ചെയ്യുകയാണ്. വീടിന്റെ തറ വൃത്തിയാക്കുന്നതിനിടെ കാർപെറ്റ് ഉയർത്തിയപ്പോഴാണ് ഷാർലറ്റ് പഴയ നാണയം കണ്ടത്. 1930-ലെ നാണയമായിരുന്നു അത്. നാണയം കണ്ടെത്തുമ്പോൾ വീട്ടുടമസ്ഥർ അവിടെ ഉണ്ടായിരുന്നില്ല.

ഒരു നൂറ്റാണ്ട് പഴക്കം..ദശലക്ഷക്കണക്കിന് മൂല്യം
ഇൻറർനെറ്റിന്റെ സഹായത്തോടെ നാണയത്തെക്കുറിച്ച് വിളദമായി അറിഞ്ഞ ഷാർലറ്റ്, ഇതിന് ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുണ്ടെന്നും ദശലക്ഷക്കണക്കിന് മൂല്യമുണ്ടെന്നും മനസ്സിലാക്കി. എന്നാൽ ഇത് തന്റെ സ്വത്തല്ലാത്തതിനാൽ യുവതി അത് സൂക്ഷിക്കാതെ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകുകയായിരുന്നു

21 ലക്ഷം മൂല്യം.21 ലക്ഷം മൂല്യം..
നാണയത്തിന്റെ മൂല്യം അന്വേഷിച്ചപ്പോൾ 21 ലക്ഷം രൂപയിലധികം വിലവരുമെന്ന് കണ്ടെത്തി. ഇത്രയും പഴക്കമേറിയതും വിലപിടിപ്പുള്ളതുമായ ഒരു വസ്തു എത്രയോ കാലമായി ഈ വീട്ടിലുണ്ടായിരുന്നത് തിരിച്ചറിയാതെ പോയതാണ് വീട്ടുടമകളെ അത്ഭുതപ്പെടുത്തുന്നത്. 1929 നും 1939 നും ഇടയിലുള്ള സാമ്പത്തിക മാന്ദ്യത്തിൽ, 1930 ൽ ഓസ്‌ട്രേലിയയിൽ ഉണ്ടായിരുന്ന 1500 നാണയങ്ങളിൽ ഒന്നാണ് പരവതാനിയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. അതാണ് നാണയത്തിന്റെ പ്രാധാന്യം കൂടുന്നതിനും മൂല്യത്തിനും കാരണം.

കോടികൾ വരെ..
ഇന്റർനെറ്റിൽ നിന്നും ഇവർക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച് 1930ലെ ഒരു നാണയം കഴിഞ്ഞവർഷം 50 ലക്ഷം രൂപയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. 2019ൽ ഇത്തരത്തിലുള്ള ഒരു നാണയം കൈമാറ്റം ചെയ്യപ്പെട്ടത് ഒൻപതര കോടി രൂപയ്ക്കാണ്. ജോലിക്ക് എത്തിയ വീട്ടിൽ നിന്നും ഇത്തരം ഒരു നാണയം കണ്ടെത്തിയ വിവരം ഷാർലറ്റ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി ലക്ഷങ്ങൾ കൈവരുമെന്ന് അറിഞ്ഞിട്ടും അത് സ്വന്തമാക്കാൻ ശ്രമിക്കാതെ ഉടമസ്ഥർക്ക് തിരിച്ചു നൽകാൻ ഷാർലറ്റ് കാണിച്ച മനസ്സിനെ അഭിനന്ദിച്ചുകൊണ്ടാണ് ആളുകളുടെ പ്രതികരണം












Click it and Unblock the Notifications