കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കും യുഎഇക്കും ഇടയില്‍ കടലിനടിയിലൂടെ റെയില്‍ പാത; പദ്ധതിയുമായി യുഎഇ, എണ്ണക്ക് പകരം വെള്ളം

Google Oneindia Malayalam News

മുംബൈ: ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള ബന്ധത്തിന് വിപ്ലവാത്മകരമായ മാറ്റം കുറിക്കാന്‍ പുതിയ ഗതാഗത മാര്‍ഗ്ഗത്തിന് പദ്ധതി വരുന്നു. ഇന്നേവരെ ലോകം കണ്ടിട്ടില്ലാത്ത രീതിയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കടലിനിടയിലൂടെയുള്ള അതി ദീര്‍ഘമായ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കനാണ് യുഎഇ ലക്ഷ്യമിടുന്നത്.

<strong>സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ 2 യുവതികള്‍; മരക്കൂട്ടത്ത് പ്രതിഷേധം, 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു</strong>സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ 2 യുവതികള്‍; മരക്കൂട്ടത്ത് പ്രതിഷേധം, 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ-ഫുജൈറ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് രണ്ടായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ പാളനിര്‍മ്മാണത്തിന്റെ സാധ്യകള്‍ ആരായുന്നത് യുഎഇയാണ്. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡൈസര്‍ ബ്യൂറോ ലിമിറ്റഡ് കമ്പനിയാണ് സമുദ്രത്തിനിടയിലൂടെയുള്ള റെയില്‍ ഗതാഗതമെന്ന ആശയം മുന്നോട്ടുവെച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..

വിപ്ലവകരം

വിപ്ലവകരം

സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്ഭുതങ്ങള്‍ തീര്‍ക്കുന്ന യുഎഇ ഹൈപ്പര്‍ലൂവിനും ഡ്രൈവറില്ലാത്ത പറക്കുംകാറിനും ശേഷമാണ് ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്നു പദ്ധതിയുമായി മുന്നോട്ടു വരുന്നത്.

മുബൈ-ഫുജൈറ

മുബൈ-ഫുജൈറ

മുബൈ-ഫുജൈറ തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കടലിനടിയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം സാധ്യമായാല്‍ രണ്ട് രാജ്യങ്ങള്‍ക്കിടയിലുമുള്ള നൂറ്റാണ്ടുകളുടെ ബന്ധത്തെ അത് ഒന്നുകൂടി ഊട്ടി ഉറപ്പിക്കും.

കടലിനടിയിലൂടെ

കടലിനടിയിലൂടെ

ഇന്ത്യക്കും യുഎഇക്കും ഇടയിലുള്ള വ്യോമ, കപ്പല്‍ സര്‍വ്വീസുകള്‍ക്ക് പുറമെയാണ് കടലിനടിയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം എന്ന ആശയവുമായി യുഎഈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് കമ്പനി മുന്നോട്ടു വരുന്നത്.

ഫ്ളോട്ടിങ് ട്രെയിനുകള്‍

ഫ്ളോട്ടിങ് ട്രെയിനുകള്‍

യാത്രയ്ക്ക് ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ഈ മാര്‍ഗ്ഗം വഴി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചരക്ക് നീക്കം സുഗമമാക്കാന്‍ കഴിയും. അതിവേഗത്തിലൂടെ പാളത്തിലൂടെ തെന്നി നീങ്ങുന്ന അള്‍ട്രാ സ്പീഡ് ഫ്ളോട്ടിങ് ട്രെയിനുകള്‍ ഉപയോഗിക്കുന്ന രീതിയല്‍ സമുദ്രത്തിനടിയില്‍ പാത നിര്‍മ്മിക്കുക എന്നതാണ് കമ്പനിയുടെ ആശയം.

എണ്ണ കയറ്റുമതി

എണ്ണ കയറ്റുമതി

ഇന്ത്യ - യുഎഇ കോണ്‍ക്ലേവില്‍ യുഎഇ ദേശീയ ഉപദേശക സമിതി മേധാവി അബ്ദുല്ല അല്‍ സിഹിയാണ് സമുദ്രത്തിനടിയിലൂടെയുള്ള റെയില്‍ സാധ്യത വെളിപ്പെടുത്തിയത്. ട്രെയിന്‍ മാര്‍ഗ്ഗം ഫുജൈറ തുറമുഖത്തു നിന്നും ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനുള്ള ആലോചനയിലാണ് യുഎഇ.

രാജ്യത്തിനുള്ളില്‍

രാജ്യത്തിനുള്ളില്‍

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്ധനം എത്തിക്കുന്നതിന് പകരമായി നര്‍മ്മദ നദിയില്‍ നിന്നും ശുദ്ധജലം ഫുജൈറയിലേക്ക് ഇന്ത്യ എത്തിക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കടലിനടിയിലൂടെയുള്ള ട്രെയിന്‍ ഗതാഗതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ രാജ്യത്തിനുള്ളില്‍ ഇത്തരമൊരു പദ്ധതി ഇന്ത്യയും ആവിഷ്‌കരിക്കുന്നുണ്ട്.

മുംബൈ - അഹമ്മദാബാദ്

മുംബൈ - അഹമ്മദാബാദ്

മുംബൈ - അഹമ്മദാബാദ് റെയില്‍ ഇടനാഴിയില്‍ കടലിനടിയിലൂടെയുള്ള റെയില്‍ പാത സ്ഥാപിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ കേന്ദ്രം നടത്തിവരികയാണ്. 508 കിലോമീറ്ററാണ് പദ്ധതിയുടെ ആകെ നീളം.

കേന്ദ്രത്തിന്റെ തീരുമാനം

കേന്ദ്രത്തിന്റെ തീരുമാനം

പദ്ധഥി യാഥാര്‍ത്യമായാല്‍ നിലവിലുള്ള റോഡ്-റെയില്‍വേ മാര്‍ഗ്ഗങ്ങളേക്കാള്‍ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന പാതായായി ഇത് മാറും. ഇതില്‍ താനെയ്ക്കും വിരാറിനും ഇടയിലെ ഏഴു കിലോമീറ്റര്‍ കടല്‍ പ്രദേശം ഉള്‍പ്പെടും. ഈ പ്രദേശത്ത് ഏഴുപതു മീറ്റര്‍ ആഴത്തില്‍ ടണല്‍ നിര്‍മ്മിച്ച് പാത പൂര്‍ത്തീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഒരുലക്ഷം കോടി

ഒരുലക്ഷം കോടി

ജപ്പാന്റെ പിന്തുണയോടുള്ള പദ്ധതിക്ക് ഒരുലക്ഷം കോടി രൂപയാണ് ചിലവു കണക്കാക്കുന്നത്. പദ്ധതിക്ക് വേണ്ടുന്ന സാങ്കേതിക പിന്തുണ ജാപ്പനീസ് കമ്പനികളാണ് ഉറപ്പുവരുത്തുക. ഈ പദ്ധതി നടപ്പിലാവുന്നതോടെ താനെ - വിരാര്‍ പാതയിലെ യാത്രാസമയം ഏഴു മണിക്കൂറില്‍ നിന്നു രണ്ടു മണിക്കൂറായി ചുരുങ്ങും. 2023 ല്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സമുദ്രജല ബുള്ളറ്റ് ട്രെയിന്‍

സമുദ്രജല ബുള്ളറ്റ് ട്രെയിന്‍

അതേസമയം കടലിനടിയിലൂടെയുള്ള ട്രെയിന്‍ പദ്ധതിയുമായി യുഎഇ രംഗത്ത് വന്നതോടെ ഇതേ ആശയവുമായി ചൈനയും മുന്നോട്ട് വന്നിട്ടുണ്ട്. സമുദ്രത്തിനടിയിലൂടെയുള്ള ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ചൈനീസ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് വിവരം. ഷാങ്ഹായുടെ തുറമുഖ നഗരമായ നിങ്ബോയെയും കിഴക്കന്‍ പ്രവിശ്യയായ സൂഷാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സമുദ്രജല ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കാണ് ചൈന തുടക്കമിടുന്നത്.

English summary
A 2,000-km-long underwater rail will connect Mumbai to the UAE very soon!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X