Get Updates
Get notified of breaking news, exclusive insights, and must-see stories!

61 വയസ്സിന്റെ വ്യത്യാസം; 85 കാരനെ വിവാഹം ചെയ്ത് 24കാരി; ഒരേയൊരു ആഗ്രഹം ​ഗർഭിണി ആവണം

പിന്നീട് ഇവർ തമ്മിൽ ഒരുപാട് അ‍ടുത്തു, പ്രണയമായി..കഴിഞ്ഞവർഷം ജൂലായിൽ ആണ് ഇവരുടെ കല്യാണം കഴിഞ്ഞത്.

LOver31

വിവാഹ ജീവതത്തിലേക്ക് കടന്നുകഴിഞ്ഞാൽ ഏതൊരു ദമ്പതികളുടെയും ആഗ്രഹമാണ് ഒരു കുഞ്ഞ് അവർക്കിടയിൽ ഉണ്ടാവുക എന്നത്. രണ്ട് പേർക്കിടയിലേക്ക് ഒരു കുഞ്ഞുകൂടി കടന്നുവരുമ്പോൾ ജീവിതം കൂടുതൽ രസകരവും മനോഹരവും ആകും. ആ ഒരു ആഗ്രഹം തന്നെയാണ് ഈ ദമ്പതികൾക്ക്. എന്നാൽ ഈ ദമ്പതികൾ തമ്മിൽ 61 വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്.

ഭർത്താവിന് 85 വയസ്സും ഭാര്യയ്ക്ക് 24 വയസ്സുമാണ് പ്രായം. ഭാര്യയുടെ മുത്തച്ഛനെക്കാൾ മുതിർന്ന വ്യക്തിയാണ് ഇവരുടെ ഭർത്താവ്. ഒരു കുട്ടി വേണമെന്നാണ് ഇവരുടെ ആഗ്രഹം. അതിന് മുമ്പ് ഇവരെങ്ങനെയാണ് കണ്ടുമുട്ടിയതെന്നും പ്രണയിച്ചതെന്നും വിവാഹത്തിൽ എത്തിയതെന്നുമൊക്കെ അറിയാം.

ആദ്യത്തെ കൂടിക്കാഴ്ച...

ആദ്യത്തെ കൂടിക്കാഴ്ച...

24 കാരിയായ മിറാക്കിൾ പോഗ്, 2019-ൽ ഒരു അലക്കുശാലയിൽ ജോലി ചെയ്യുമ്പോഴാണ് ചാൾസ് പോഗിനെ (85) കണ്ടുമുട്ടിയത്. ആദ്യത്തെ കാഴ്ചയിൽ തന്നെ ഇവർക്ക് തമ്മിൽ പ്രത്യേകമായൊരു ഇഷ്ടം തോന്നി. "ഞങ്ങൾക്ക് നല്ല സന്തോഷം ഉണ്ടായിരുന്നു, അ​ദ്ദേഹ​ത്തെ കണ്ടപ്പോൾ അപരിചത്വം ഒന്നും തോന്നിയില്ല. അദ്ദേ​ഹം ഒരുപാട് സംസാരിച്ചു, എന്നെ ഒരുപാട് രസിപ്പിച്ചു. അദ്ദേ​ഹം പ്രായമുള്ള ആളാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ പ്രായം കൃത്യമായി അറിയില്ലായിരുന്നു മിറക്കിൾ പോ​ഗ് പറയുന്നു.

സൗഹൃദം..പ്രണയം...വിവാഹം

സൗഹൃദം..പ്രണയം...വിവാഹം

പിന്നീട് ഇവർ തമ്മിൽ ഒരുപാട് അ‍ടുത്തു, പ്രണയമായി ഇദ്ദേഹം തന്റേതാണെന്നും തന്നെ വിട്ട് പോകില്ലെന്നും ഉറപ്പുണ്ടായിരുന്നുവെന്ന് മിറാക്കിൾ പറയുന്നു. എന്നാൽ ചാൾസിന്റെ വയസ്സ് അപ്പോഴും ചോദിച്ചില്ല. "ഞങ്ങൾ പരസ്പരം ഞങ്ങളുടെ ജനനത്തീയതി ചോദിച്ചപ്പോൾ സംഭാഷണത്തിൽ ആണ് അദ്ദേഹത്തിന്റെ വയസ്സി ഞാൻ മനസ്സിലാക്കിയത്, അദ്ദേഹം 1937 ൽ ജനിച്ചുവെന്ന് പറഞ്ഞു." തന്റെ ഭർത്താവിന്റെ പ്രായം താൻ എങ്ങനെ കണ്ടെത്തി എന്ന് പങ്കുവെച്ചുകൊണ്ട് മിറാക്കിൾ പറഞ്ഞു

പ്രായത്തിലെ വ്യത്യാസം..

പ്രായത്തിലെ വ്യത്യാസം..

എന്നാൽ തങ്ങളുടെ ബദ്ധത്തിന് പ്രായം പ്രശ്നമായില്ല എന്നാണ് ഇവർ പറയുന്നത്. അവൾ കൂട്ടിച്ചേർത്തു, "ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ പ്രായം നിശ്ചയിച്ചിട്ടില്ല, അത് എങ്ങനെ പോയി എന്ന് കാണാൻ ഞങ്ങൾ ആഗ്രഹിച്ചു. അദ്ദേഹത്തിന് 100 അല്ലെങ്കിൽ 55 ആണെങ്കിലും എനിക്ക് പ്രശ്നമില്ല, എനിക്ക് ഇഷ്ടമാണ്, അയാൾക്ക് 60 അല്ലെങ്കിൽ 70 വയസ്സ് ഉണ്ടെന്ന് ഞാൻ കരുതി, കാരണം അദ്ദേഹം വളരെ സുന്ദരനാണ്.

അദ്ദേ​ഹം എപ്പോളും ഉണർവുള്ള വ്യക്തിയാണ്, യുവതി പറഞ്ഞു,.

ആദ്യം പ്രണയം പറഞ്ഞത്..

ആദ്യം പ്രണയം പറഞ്ഞത്..

ഫെബ്രുവരി 2020 നാണ് ചാൾസ് മിറാക്കിളിനോട് പ്രണയം പറയുന്നത്. മിറക്കിളിന്റെ അമ്മയും മുത്തച്ഛനും അവരുടെ ബന്ധത്തെ പിന്തുണച്ചിരുന്നുവെങ്കിലും അവളുടെ പിതാവിനെ ബോധ്യപ്പെടുത്താൻ പ്രയാസമായിരുന്നു. തന്റെ മുത്തച്ഛനോട് പറഞ്ഞപ്പോൾ തനിക്ക് ആ ബന്ധം ഇഷ്ടമാണെങ്കിൽ അദ്ദേഹത്തിനും പ്രശ്നമില്ല സന്തോഷം മാത്രമാണെന്നാണ് മുത്തച്ഛൻ പറഞ്ഞത്. എന്നാൽ തന്റെ അച്ഛൻ വിവാഹത്തിന് സമ്മതിച്ചില്ലെന്നും പിന്നീട് ചാൾസിനെ കണ്ട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന് ചാൾസിനോട്d സ്നേഹം തോന്നിയെന്നും മിറാക്കിൾ പറയുന്നു.

കല്യാണം..

കല്യാണം..


കഴിഞ്ഞവർഷം ജൂലായിൽ ആണ് ഇവരുടെ കല്യാണം കഴിഞ്ഞത്. അദ്ദേഹത്തിന് മറ്റൊരു തലമുറ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഓപ്ഷനുകളെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ ഒരു IVF ക്ലിനിക്കിലേക്ക് പോകാൻ നോക്കുകയാണ്. ഞങ്ങൾ മുമ്പ് ഒരു IVF ക്ലിനിക്കിൽ പോയിരുന്നു, പക്ഷേ അവർക്കറിയില്ലെങ്കിലും മുൻവിധി ഞങ്ങൾക്ക് ശരിക്കും അനുഭവപ്പെട്ടു, യുവതി പറഞ്ഞു..

 അടുത്ത തലമുറ..

അടുത്ത തലമുറ..

"ഞങ്ങൾ കാര്യങ്ങൾക്കായി തയ്യാറെടുക്കുന്നു, അദ്ദേഹം അഞ്ച് വർഷത്തിലധികം ഇവിടെ ഉണ്ടാകാനിടയില്ല എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം ഉണ്ടാകുമെന്ന് ഞാൻ അദ്ദേഹത്തോട് പറയുന്നു, അദ്ദേഹം കുറേ കാലം ഉണ്ടാവും. അദ്ദേഹത്തെക്കാൾ കൂടുതൽ കാലം ഞാൻ ഇവിടെ ഉണ്ടായിരിക്കുമെന്ന് എനിക്കറിയാം, അതിനാൽ അദ്ദേഹത്തോടൊപ്പം എനിക്ക് കഴിയുന്നത്ര ജീവിക്കാനും ആസ്വദിക്കാനും ശ്രമിക്കുന്നു. ഞങ്ങൾ അത് ജീവിക്കാൻ ശ്രമിക്കുകയാണ്," മിറാക്കിൾ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+