കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 3 വയസുകാരിയെ അത്ഭുതകരമായി രക്ഷിച്ചു

Google Oneindia Malayalam News

ഇസ്‌താംബുള്‍: തുര്‍ക്കിയില്‍ ഭൂകമ്പത്തെതുടര്‍ന്ന്‌ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട 3 വയസുള്ള പെണ്‍കുട്ടിയെ രക്ഷപെടുത്തി തുര്‍ക്കിയിലെ രക്ഷാദൗത്യ സേന. ഭൂകമ്പം നടന്ന്‌ 65മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ മൂന്ന്‌ വയസുകാരി എറിക്‌ പെന്‍സിക്കിനെ രക്ഷപെടുത്തിയത്‌ എന്നത്‌ അത്‌ഭുതം വര്‍ധിപ്പിക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കുട്ടി ആദ്യം മരിച്ചു പോയിരിക്കാം എന്നാണ്‌ രക്ഷാപ്രവര്‍ത്തകര്‍ കരുതിയിരുന്നത്‌. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമെടുത്ത കുട്ടിയുടെ പൊടിമൂടിയ മുഖം തുടച്ച്‌ വൃത്തിയക്കുന്നതിനിടെയാണ്‌ കൈവിരല്‍ അനങ്ങുന്നത്‌ ശ്രദ്ധയില്‍ പെട്ടത്‌, ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിലേക്ക്‌ മാറ്റുകയായിരുന്നെന്ന്‌ കുട്ടിയെ രക്ഷിച്ച രക്ഷാ പ്രവര്‍ത്തകന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

രക്ഷപെട്ട പെണ്‍കുട്ടി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണെന്ന്‌ തുര്‍ക്കി ആരോഗ്യമന്ത്രി ഫഹറതീന്‍ കൊക്ക പറഞ്ഞു. കുട്ടിക്ക്‌ വലിയ രീതിയിലുള്ള പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരം ആണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടിയേയും മറ്റ്‌ രണ്ട്‌ ബന്ധുക്കളേയും നേരത്തെ തന്നെ രക്ഷിച്ചിരുന്നുവെന്നും എന്നാല്‍ കുട്ടിയുടെ സഹോദരന്‍ അപകടത്തില്‍ മരണപ്പെട്ടതായും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

turkey

മൂന്ന്‌ വയസുള്ള കുട്ടിയെ രക്ഷിച്ച വാര്‍ത്ത പുറത്തുവന്നതിന്‌ തൊട്ടു പിന്നാലെ ഇതേ സ്ഥലത്തു നിന്നും 14 വയസുള്ള ഒരു പെണ്‍കുട്ടിയേ കൂടി ജീവനോടെ രക്ഷിച്ചതായി തുര്‍ക്കി ഡിസാസ്‌റ്റര്‍ ആന്റ്‌ മാനേജിങ്‌ അതോറിറ്റി അറിയിച്ചു. കുട്ടി 58 മണിക്കൂറോളം അപകടത്തില്‍ പെട്ട്‌ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

തുര്‍ക്കിക്കും ഗ്രീസിനുമിടെയുള്ള അജീയന്‍ കടലില്‍ ഉണ്ടായ ഭൂകമ്പത്തില്‍ തുര്‍ക്കിയിലും ഗ്രീസിലും കനത്ത നാശനഷ്ടമാണ്‌ വിതച്ചത്‌. ഭൂകമ്പത്തില്‍ ഏകദേശം 91 പേര്‍ കൊല്ലപ്പെട്ടതായും 994ലധികം ആളുകള്‍ക്ക്‌ പരിക്കേറ്റതായുമാണ്‌ റിപ്പോര്‍ട്ട്‌ . 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 14 കിലോമീറ്റര്‍ ചുറ്റളവിലുള്ള നഗരങ്ങളിലെല്ലാം നാശം വിതച്ചു. നിയോണ്‍. കര്‍ലോസ്‌, സാമോസ്‌ എന്നീ പ്രദേശങ്ങളിലാണ്‌ ഭൂകമ്പം കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്‌. 20 വലിയ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. ഭൂകമ്പത്തെ തുടര്‍ന്ന്‌ 900 തുടര്‍ ചലനങ്ങളും പ്രദേശങ്ങളില്‍ ഉണ്ടായി.അതില്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ട 42 തുടര്‍ചലനങ്ങളില്‍ 4.0 തീവ്രതയാണ്‌ അനുഭവപ്പെട്ടത്‌. അപകടം നടന്ന സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌.

Recommended Video

cmsvideo
Tsunami and earth quake in turkey | Oneindia Malayalam

English summary
A 3 year girl rescued alive from earthquake after 65 hours in Turkey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X