5 വയസ്സുകാരൻ വിഴുങ്ങിയത് 40 ച്യൂയിംഗ് ഗം; പിന്നീട് സംഭവിച്ചത് ഇങ്ങനെ; എൻഡോസ്കോപ്പിക് ചിത്രം വൈറൽ
കുട്ടികള ശ്രദ്ധിക്കുക എന്നത് ചെറിയ കാര്യമല്ല, കണ്ണുതെറ്റിയാൽ വികൃതികൾ കാണിച്ചുകളയും. കൗതുകം കൊണ്ടും കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതുകൊണ്ടും കുട്ടികൾ കാണിക്കുന്ന ചില പ്രവൃത്തികൾ ചിലപ്പോൾ വലിയ അപകടങ്ങൾക്ക് കാരണം ആകാറുണ്ട്. അത്തരത്തിൽ സംഭവിച്ച വലിയൊരു അപകടത്തെക്കുറിച്ചാണ് ഇനി പറയുന്നത്.
മുതിർന്ന ആളുകളെ സംബന്ധിച്ച് ച്യൂയിംഗ് ഗം ഉപദ്രവകാരിയല്ല. മാത്രവുമല്ല ച്യൂയിംഗ് ഗം ചവയ്ക്കുമ്പോൾ താടിയെല്ലിന്റെ പേശിക്ക് വ്യായാമവും ലഭിക്കും. എന്നാൽ കുട്ടികളുടെ കാര്യം അങ്ങനെയല്ല തൊണ്ടയിൽ കുരുങ്ങുന്നത് ഉൾപ്പെടെ പല അപകടങ്ങളും സംഭവിച്ചേക്കാം. കുട്ടികൾ ച്യൂയിംഗ് ഗം കഴിക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുമാണ്. ച്യൂയിംഗ് കാരണം മരണത്തിന്റെ വക്കിലെത്തിയ ഒരു കുട്ടയെക്കുറിച്ചാണ് ഇനി പറയുന്നത്.

മുകളിൽ സൂചിപ്പിച്ചത് പോലെ കുട്ടികൾക്ക് ഒരു ച്യൂയിംഗ് ഗം കൊടുക്കുന്നത് തന്നെ അപകടമാണ്. അപ്പോൾ 40 ച്യൂയിംഗ് ഗം കഴിച്ചാലോ? അതും അഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുട്ടി. യുഎസിലാണ് ഈ സംഭവം. കുട്ടിയെ അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കി. 40 ച്യൂയിംഗ് ഗം കഴിച്ച കുട്ടിയുടെ ദഹന നാളത്തിൽ തടസ്സമുണ്ടായി, കഠിനമായ മലബന്ധം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ കുട്ടിക്ക് ഉണ്ടായി. ഇതിന് പിന്നാലെയായിരുന്നു കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയത്. കുട്ടിയുടെ വയറ്റിൽ ഈ ച്യൂയിംഗ് ഗം ഒരു കൂട്ടമായി രൂപപ്പെട്ടിരുന്നു. ജെഇഎം റിപ്പോർട്ടിലാണ് ഈ കുട്ടിയുടെ കേസ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഡോ. ചിസൈറ്റ് ഇഹിയോനുനെക്വുവിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർക്ക് 5 വയസ്സുകാരന്റെ തൊണ്ടയിലൂടെ ച്യൂയിംഗ് ഗത്തിന്റെ കട്ട പുറത്തെടുക്കുയായിരുന്നു. ഭാഗ്യം കൊണ്ട് മറ്റ് പ്രശ്നങ്ങളൊന്നും കുട്ടിക്ക് സംഭവിച്ചില്ല. കുട്ടിയുടെ വയറ്റിൽ കുടുങ്ങിയ ച്യൂയിംഗത്തിന്റെ ഒരു എൻഡോസ്കോപ്പിക് ചിത്രം ഓൺലൈനിൽ പങ്കുവെച്ചിരുന്നു . ഇത് ഇപ്പോൾ വൈറലായിരിക്കുകയാണ്.
വിഴുങ്ങിയ ച്യൂയിംഗ് ഗം ശരീരത്തിൽ ഏഴ് ദിവസം മാത്രമേ നിലനിൽക്കൂ എന്ന കാര്യം നിരവധി വിദഗ്ധർ തള്ളിക്കളഞ്ഞിട്ടുണ്ട്. 40 മണിക്കൂർ കൊണ്ട് ഈ ച്യൂയിംഗ് ഗം പുറത്തേക്ക് വരുമെന്നാണ് ചില ഡയറ്റീഷ്യൻമാർ പറയുന്നത്. നിങ്ങൾ ഒരു കഷണം ച്യൂയിംഗ് ഗം വിഴുങ്ങിയാൽ, അത് ഏകദേശം 40 മണിക്കൂർ കഴിഞ്ഞ് നിങ്ങളുടെ മലത്തിലൂടെ പുറത്തുവരും. ദഹിപ്പിക്കാൻ കഴിയാത്തതിനാൽ, ഇത് പൂർണ്ണമായും പുറത്തുവരുന്നു, നിങ്ങൾ എല്ലാ ദിവസവും അല്ലെങ്കിൽ ഒന്നിലധികം തവണ ഇങ്ങനെ ചെയ്താൽ അത് കുടലിലെ തടസ്സത്തിന് കാരണമാകുമെന്നും ഡയറ്റീഷ്യൻ ബെത്ത് സെർവോണി 2022 ൽ ക്ലീവ്‌ലാൻഡ് ക്ലിനിക്കിനോട് പറഞ്ഞത് ഇങ്ങനെയാണ്.












Click it and Unblock the Notifications