ദമ്പതികളുടെ വിനോദം നിമിത്തമായി; 51കാരിക്ക് ലോട്ടറി അടിച്ചത് എട്ട് കോടി
ഓരോ മനുഷ്യർക്കും ഓരോ വിനോദം ഉണ്ടാകും. ചില ആളുകൾക്ക് യാത്ര പോകുന്നതായിരിക്കും ഇഷ്ടം, ചിലർക്ക് രാത്രിയാത്രയായിരിക്കും ഇഷ്ടം. ചിലർക്കാണെങ്കിൽ സിനിമ കാണാൻ പോകുന്നതായിരിക്കും ഇഷ്ടം. എന്നാൽ ഈ ദമ്പതികൾക്ക് ഇഷ്ടം ലോട്ടറി എടുക്കുന്നതായിരുന്നു.
വലിയ ഭാഗ്യം തേടിവരുമെന്നൊന്നും കരുതിയിട്ടല്ല, പക്ഷേ രണ്ട് പേർക്കും ലോട്ടറി എടുക്കുന്നത് എന്തോ വലിയ ഇഷ്ടമായിരുന്നു.ലോട്ടറി എടുക്കുന്നത് തനിക്കൊരു തമാശയായിരുന്നുവെന്നാണ് 51കാരിയായ സ്ത്രീ പറഞ്ഞത്. പലപ്പോഴും ചെറിയ സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. താൻ ഒരു ഭാഗ്യശാലി ആണെന്നാണ് താൻ തന്നെ കരുതുന്നുവെന്നും അവർ പറഞ്ഞു.

അങ്ങനെ സമ്മാനമൊന്നും പ്രതീക്ഷിക്കാതെ, താമശക്ക് ലോട്ടറി എടുത്തുനടന്ന ദമ്പതികളെ തേടി കഴിഞ്ഞ ദിവസം ഒരു വാർത്തയെത്തി. വാർത്ത കേട്ട ഇരുവരും ഞെട്ടിപ്പോയി. അടുത്തിടെ ഇവർ എടുത്ത ലോട്ടറിയുടെ ഫലമായിരുന്നു അത്.
എട്ട് കോടി രൂപയാണ് ഇവർക്ക് അടിച്ചത്. സാധനങ്ങൾ വാങ്ങാൻ പോയപ്പോഴായിരുന്നു സ്ത്രീ ലോട്ടറി എടുത്തത്. വീട്ടിലെത്തിയപ്പോഴാണ് അവർ സ്‌ക്രാച്ച് ലോട്ടറി ചുരണ്ടിനോക്കിയത്. അപ്പോഴാണ് ആ വലിയ സമ്മാനം കണ്ടത്. അവൾ സന്തോഷം കൊണ്ട് കൂവിവിളിച്ചു. സമ്മാനമായി ലഭിച്ച തുക കൊണ്ട് ഒരു കാർ വാങ്ങണമെന്നാണ് ഇവരുടെ ആഗ്രഹം.
അങ്ങനെ ലോട്ടറിയിലൂടെ തലവര തെളിഞ്ഞ നിരവധിപേരുണ്ട്. ബാറിൽ നിന്ന വരുന്ന വഴി എടുത്ത ലോട്ടറി ടിക്കറ്റിനും സ്വപ്നത്തിൽ കണ്ട സംഖ്യ ലോട്ടറി എടുത്ത മനുഷ്യനേയുമൊക്ക് ലക്ഷങ്ങൾ തേടിവന്നിരുന്നു.
ലോട്ടറി കളിക്കാൻ ഏറെ ഇഷ്ടമായിരുന്ന കാമുകി മരിച്ചുപോയപ്പോൾ അവരുടെ ഓർമ്മയ്ക്കായി ലോട്ടറി എടുത്ത യുവാവിന് കോടികൾ സമ്മനാമടിച്ചിരുന്നു. അങ്ങവെ നിരവധിപേരുടെ ജീവിതത്തിൽ ഭാഗ്യവുമായി ലോട്ടറി എത്തിയിട്ടുണ്ട്.
ഇരുപത് വർഷക്കാലം തുടർച്ചയായി ലോട്ടറി എടുത്ത മെഷീൻ ഓപ്പറേറ്റർക്ക് അടുത്തിടെ ലോട്ടറി അടിച്ചിരുന്നു. ജീവിക്കാൻ തന്നെ കഷ്ടപ്പെടുമ്പോഴും ഇദ്ദേഹം ലോട്ടറി എടുക്കാൻ പണം മാറ്റിവെയ്ക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം കാപ്പി കുടിക്കാം എന്ന് കരുതിപ്പോയപ്പോഴാണ് ലോട്ടറി എടുത്തത്. ഒന്നപര കോട്യ്ക്ക് മുകളിൽ ആണ് ഇദ്ദേഹത്തിന് സമ്മാനം അടിച്ചത്.
ഇതുപോലെ ഭാഗ്യം തുടർച്ചയായി തേടിയെത്തുന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള വാർത്ത അടുത്തിടെ വന്നിരുന്നു,. 2013 ൽ 81 ലക്ഷം രൂപയായിരുന്നു റൂബിക്ക് സമ്മാനം അടിച്ചത്. എന്നാൽ 2023 ൽ ഇവർക്ക് 16 കോടിയാണ് അടിച്ചത്. ഇത്ര വലിയ തുക മാത്രമല്ല, ഇടയ്ക്കിടെ റൂബിക്ക് ചെറിയ തുകയും സമ്മാനമായി ലഭിച്ചിരുന്നു












Click it and Unblock the Notifications