ആറ് മാസത്തിനിടെ 58കാരന് ലോട്ടറി അടിച്ചത് രണ്ട് തവണ; കയ്യിലിപ്പോൾ കോടികൾ
വർഷങ്ങളായി ലോട്ടറി എടുക്കുന്ന ആളുകൾ ഉണ്ട്. എന്നെങ്കിലും ഒരു ദിവസം ഭാഗ്യം തെളിയുമെന്ന പ്രതീക്ഷയിലാണ് ഇവർ വീണ്ടും വീണ്ടും ലോട്ടറി എടുക്കുന്നത്. എന്നാൽ ചിലരുണ്ട് ഭാഗ്യം മുഴുവൻ സമയവും ഇവരുടെ കൂടെയാണോ എന്ന് തോന്നിപ്പോകും. വെറുതേ നിന്നാൽ പോലും ഭാഗ്യം തേടിവരും. അങ്ങനെയുള്ള ഒരാളെക്കുറിച്ചാണ് പറയാൻ പോകുന്നത്.
ഇദ്ദേഹത്തിന്റെ പേര് സ്‌കോട്ടി ഗ്രാന്റ്, 58 വയസ്സാണ് പ്രായം. പതിവായി ലോട്ടറി എടുക്കുന്ന സ്വഭാവക്കാരനാണ് സ്‌കോട്ടി. ആറ് മാസത്തിനിടെ രണ്ട് തവണയാണ് ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത്. അതും ചെറിയ തുകയൊന്നുമല്ല, കോടികൾ ആണ് ഭാഗ്യശാലിയെ തേടിവന്നത്.

ആദ്യത്തെ തവണ ആറ് കോടി രൂപയാണ് ഇദ്ദേഹത്തിന് സമ്മാനമിയി ലഭിച്ചത്. ഡിസംബർ ആയിരുന്ന ഈ വിജയം. ഇപ്പോൾ ഇദ്ദേഹത്തിന് എട്ട് കോടി രൂപയാണ് സമ്മാനമായി അടിച്ചത്. ജൂൺ 21-ന് ടല്ലാഹസ്സിയിലെ ലോട്ടറി ആസ്ഥാനത്ത് വെച്ച് ഇദ്ദേഹം തന്റെ സമ്മാനം വാങ്ങിയതായി ഫ്‌ളോറിഡ ലോട്ടറി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പെൻസകോളയിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ നിന്ന് ആണ് സ്‌കോട്ടി ഗ്രാന്റ് തന്റെ വിജയിച്ച ടിക്കറ്റ് വാങ്ങിയത്.
എന്തായാലും ഈ വലിയ തുക കിട്ടയതോടെ സ്കോട്ടിയുടെ ജീവിതം മാറിമറിഞ്ഞു. ഇതുപോലെ ലോട്ടറിയിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധി പേരുണ്ട്. പത്ത് വർഷം ഒരേ നമ്പർ ലോട്ടറി എടുത്ത ഒരാൾക്ക് ഇതിനിടെ കോടികൾ സമ്മാനമടിച്ചിരുന്നു. അതുപോലെ തന്നെ സിഗരറ്റ് വാങ്ങാൻ പോയപ്പോൾ ലോട്ടറി എടുത്ത ഒരാൾക്ക് കോടികളാണ് സമ്മാനമായി അടിച്ചത്.
സ്ഥിരമായി ലോട്ടറി എടുക്കുന്ന സ്വഭാവക്കാരനൊന്നുമല്ല ലാക്കി. ഇടയ്ക്ക് എപ്പോഴെങ്കിലും എടുക്കും. സിഗരറ്റ് വാങ്ങിക്കാൻ കടയിൽ കയറിയപ്പോൾ ലോട്ടറി എടുക്കാമെന്ന് ഇദ്ദേഹത്തിന് തോന്നി. എന്തായാലും ആ തീരുമാനം ഭാഗ്യമായി. അഞ്ച് കോടിക്ക് അടുത്താണ് ഇദ്ദേഹത്തിന് ലഭിച്ചത്. താൻ വല്ലപ്പോഴുമാണ് ലോട്ടറി കളിക്കാറുള്ളതെന്നും ഇതുവരെ 165 രൂപ മാത്രമേ നേടിയിട്ടുള്ളുവെന്നും ലാക്കി വ്യക്തമാക്കി.












Click it and Unblock the Notifications