കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടത്താടി ഒഴിവാക്കാന്‍ ചികിത്സ; ശേഷം പല്ലി ശരീരം പോലെ കഴുത്ത്, 59 കാരിയുടെ ദുരനുഭവം

Google Oneindia Malayalam News

ലണ്ടന്‍: ഇരട്ടത്താടി അഥവാ ഡബിള്‍ ചിന്‍ എന്നത് ചിലര്‍ക്കെങ്കിലും ഉള്ള ഒന്നാണ്. ചിലരൊക്കെ ഇരട്ടത്താടി ഒഴിവാക്കുന്നതിനായി ചികിത്സയും നടത്താറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട ബ്യൂട്ടീഷ്യന്‍ വഴി ഇരട്ടത്താടി ഒഴിവാക്കാന്‍ ശ്രമിച്ച് പാളിപ്പോയ 59 കാരിയുടെ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

യു കെയിലാണ് സംഭവം. ജെയ്ന്‍ ബോമാന്‍ എന്ന 59 കാരിക്കാണ് ചികിത്സയ്ക്ക് ശേഷം കഴുത്തില്‍ പല്ലികളുടെ ശരീരത്തില്‍ കാണുന്നത് പോലെയുള്ള പാടുകള്‍ വന്നത്. ഇരട്ടത്താടി ഒഴിവാക്കാന്‍ ഫൈബ്രോപ്ലാസ്റ്റ് പ്ലാസ്മ എന്ന ശസ്ത്രക്രിയയല്ലാത്ത ചര്‍മ്മം മുറുക്കാനുള്ള ചികിത്സയ്ക്കായി ജെയ്ന്‍ ബോമാന്‍ വിധേയയായിരുന്നു.

ff

Image Credit: wales news service

യഥാര്‍ത്ഥത്തില്‍, ബോമാന്‍ കുറച്ച് ശരീരഭാരം കുറച്ചിരുന്നു. ഇതോടെ അവരുടെ ശരീരചര്‍മം തൂങ്ങിയ സ്ഥിതിയുണ്ടായിരുന്നു. ഇതോടെ ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട ഒരു ബ്യൂട്ടീഷ്യന്റെ സന്ദേശം അനുസരിച്ച് അവര്‍ ചികിത്സയ്ക്ക് വഴങ്ങി. ആഴ്ചകള്‍ക്ക് ശേഷം ഭയാനകമായ മുറിവുകളല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല, ബോമാന്‍ ഡെയ്ലി മെയിലിനോട് പറഞ്ഞു.

''എന്റെ നെറ്റിയില്‍ നൂറുകണക്കിന് പാടുകള്‍ ഉണ്ടായി. ഇപ്പോള്‍ ഞാന്‍ ഒരു പല്ലിയെപ്പോലെയാണ്. ഇത് കാരണം വീടിന് പുറത്തിറങ്ങാറില്ലെന്നും അത്യാവശ്യഘട്ടങ്ങളില്‍ സ്‌കാര്‍ഫ് ധരിച്ച് മാത്രമാണ് പുറത്ത് പോകുന്നത് എന്നും ബോമാന്‍ പറഞ്ഞു.

'സുധാകരന് മാപ്പല്ല, കോപ്പാണ് കൊടുക്കാന്‍ പോകുന്നത്'; ചര്‍ച്ചക്കിടെ പൊട്ടിത്തെറിച്ച് നികേഷ് കുമാര്‍, വീഡിയോ'സുധാകരന് മാപ്പല്ല, കോപ്പാണ് കൊടുക്കാന്‍ പോകുന്നത്'; ചര്‍ച്ചക്കിടെ പൊട്ടിത്തെറിച്ച് നികേഷ് കുമാര്‍, വീഡിയോ

''എനിക്ക് എന്റെ പഴയ കഴുത്ത് തന്നെ മതിയായിരുന്നു എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ നല്ലതായിരുന്നു അത്. ഈ തെറ്റായ സൗന്ദര്യ ചികിത്സ എന്നെ തളര്‍ത്തി, അവര്‍ പറഞ്ഞു. ബോമാന്‍ 500 യൂറോ അതായത് ഏകദേശം 40,591 രൂപ ചെലവഴിച്ചാണ് ചികിക്‌സ നടത്തിയത്. അതിനു ശേഷം അവര്‍ക്ക് പൊള്ളല്‍ പോലുള്ള വേദനയും ഉണ്ടായിരുന്നു.

എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ

എനിക്ക് വേദനയുണ്ടെന്ന് ഞാന്‍ തെറാപ്പിസ്റ്റിനോട് പറഞ്ഞു. പക്ഷേ അവര്‍ ഗൗനിച്ചില്ല. ഇത് ഉണ്ടാകുമെന്നും അല്ലെങ്കില്‍ ചികിത്സ പ്രവര്‍ത്തിക്കില്ല എന്നുമാണ് തെറാപ്പിസ്റ്റ് പറഞ്ഞത് എന്ന് ബോമാന്‍ പറയുന്നു. വേദന ശമിപ്പിക്കാന്‍ ജെയ്ന്‍ ക്രീമുകള്‍ ഉപയോഗിച്ചു. പക്ഷേ അവരുടെ കഴുത്തില്‍ തവിട്ട്-ചുവപ്പ് പാടുകള്‍ വന്നിരുന്നു.

2015 ലെ മഹാസഖ്യവും 2022 ലെ മഹാഗത്ബന്ധനും തമ്മിലുള്ള വ്യത്യാസമെന്ത്? നിതീഷ് ഇനി കളം മാറുമോ?2015 ലെ മഹാസഖ്യവും 2022 ലെ മഹാഗത്ബന്ധനും തമ്മിലുള്ള വ്യത്യാസമെന്ത്? നിതീഷ് ഇനി കളം മാറുമോ?

Recommended Video

cmsvideo
തീരദേശ നിവാസികൾ മുൻകരുതൽ എടുക്കണം | *Weather

സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ് ബോമാന്‍. താന്‍ പണത്തിന് പിന്നാലെ അല്ല എന്നും എന്നാല്‍ ബ്യൂട്ടീഷ്യന്‍മാരുടെ ഇത്തരം കശാപ്പുകളില്‍ നിന്ന് തനിക്ക് നീതി വേണം എന്നും ജെയ്ന്‍ ബോമാന്‍ കൂട്ടിച്ചേര്‍ത്തു.

English summary
A 59 year old woman from the UK ended up with a "lizard neck" after a skin-tightening procedure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X