Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ സിനിമയ്ക്ക് പോയി വരുമ്പോഴേക്കും 6 വയസ്സുകാരൻ ഓർഡർ ചെയ്തത് എട്ടായിരം രൂപയുടെ ഭക്ഷണം!

കുട്ടിയുടെ അമ്മ കൂട്ടുകാര്‍ക്കൊപ്പം സിനിമ കാണാന്‍ പോയതായിരുന്നു. കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ ഉണ്ടായിരുന്നു.

food

നിങ്ങള്‍ എപ്പോഴെങ്കിലും എട്ടായിരം രൂപയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ടോ. എന്നാല്‍ ഇനി പറയാന്‍ പോകുന്നത് എട്ടായിരും രൂപയ്ക്ക് ഓണ്‍ലൈന്‍ ആയി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആറു വയസ്സുകരാനെക്കുറിച്ചാണ്. അമ്മയൊന്ന് പുറത്തുപോയി വന്നപ്പോഴേക്കുമാണ് ഈ സംഭവം നടക്കുന്നത്.

കുട്ടിയുടെ അമ്മ കൂട്ടുകാര്‍ക്കൊപ്പം സിനിമ കാണാന്‍ പോയതായിരുന്നു. കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത കാര്യം അച്ഛന്‍ ശ്രദ്ധിച്ചില്ല. അച്ഛന്റെ ഫോണ്‍ എടുത്താണ് കുട്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. തുടർന്ന് അവിടെ നടന്നത് എന്താണെന്നോ വിശദമായി വായിക്കാം..

ഫോണിലെ കളി...

ഫോണിലെ കളി...

യുഎസിലാണ് സംഭവം. മകൻ തന്റെ ഫോണിൽ ഗെയിമുകൾ കളിക്കുകയാണെന്നാണ് കീത്ത് കരുതിയത്, എന്നാല്ഡ‍ പിതാവിന്റെ ഗ്രബ്ബബ് അക്കൗണ്ട് ഉപയോഗിച്ച് കുട്ടി ഇത്രയും ഭക്ഷണം ഓർഡർ ചെയ്യുകയായിരുന്നു. മകനെ ഉറക്കാനുള്ള തയ്യാറെടുപ്പിന് ഇടെയാണ് വലിയ ബാ​ഗുമായി വരുന്ന ഡെലിവറി ഏജന്റിനെ കണ്ടത്. "ഞാൻ മേസണെ കട്ടിലിൽ കിടത്തുകയായിരുന്നു, ഒരു കാർ വരുന്നത് കണ്ടു, ഡ്രൈവർ ഒരു വലിയ ബാഗ് സാധനങ്ങൾ ഇറക്കിവിടുന്നതോടെ ഡോർബെൽ മുഴങ്ങി," കീത്ത് പറഞ്ഞു.

കാറുകൾ വന്നുെകാണ്ടിരുന്നു..എന്താണ് കാര്യം...

കാറുകൾ വന്നുെകാണ്ടിരുന്നു..എന്താണ് കാര്യം...

ഓർഡർ ചെയ്ത ഭക്ഷണത്തിൽ ഷവർമയിൽ നിന്നുള്ള ചിക്കൻ സാൻഡ്‌വിച്ചുകൾ, ഹാപ്പിയിൽ നിന്നുള്ള ചെമ്മീൻ, ലിയോയുടെ ഐസ്ക്രീം, കൂടാതെ '12 ലധികം' ചില്ലി ചീസ് ഫ്രൈകളും ഉൾപ്പെടുന്നു. "എന്റെ ഭാര്യക്ക് "എ സ്ലൈസ് ഓഫ് ഹെവൻ കേക്ക്" എന്ന ബേക്കറിയുണ്ട്, അതൊരു വലിയ വിവാഹ വാരാന്ത്യമായിരുന്നു, അതിനാൽ ആരോ അവളിൽ നിന്ന് അലങ്കാരത്തിനുള്ള സാധനങ്ങൾ കൊണ്ടുവരികയാണെന്നാണ് കരുതിയ. പക്ഷേ അത് ലിയോസ് കോണി ഐലൻഡിൽ നിന്നാണ്, അദ്ദേഹം പറഞ്ഞു.

ഫോണിൽ നിറയെ മെസേജ്....

ഫോണിൽ നിറയെ മെസേജ്....

"ഡോർബെൽ വീണ്ടും മുഴങ്ങി, അത് സംഭവിച്ചുകൊണ്ടിരുന്നു. കാറിന് പിന്നാലെ കാറുകൾ. കാറുകൾ വീട്ടിലേക്ക് വന്നു. അവസാനം ഞാൻ അവരിൽ ഒരാളോട് ചോദിച്ചു, അവർ എന്താണ് ഡെലിവറി ചെയ്യുന്നതെന്ന്. അവർ എന്താണ് ഓർഡർ ചെയ്യാൻ വന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു.ഇതോടെ അദ്ദേഹം തന്റെ ഫോൺ എടുത്തുനോക്കി. "എന്റെ ഭക്ഷണം തയ്യാറാണ്, എന്റെ ഭക്ഷണം വിതരണം ചെയ്യുന്നു എന്ന ആവർത്തിച്ചുള്ള സന്ദേശങ്ങൾ ഫോണിൽ വന്നു, ഞാൻ എന്റെ ബാങ്ക് അക്കൗണ്ട് നോക്കി, അപ്പോഴാണ് അതിൽ നിന്ന് പണം പോയിട്ടുണ്ടെന്ന് മനസ്സിലായിത്, അദ്ദേഹം പറഞ്ഞു.

മകന്റെ ആ ചോദ്യം...

മകന്റെ ആ ചോദ്യം...

മകന്റെ പണിയാണ് ഇതെന്ന് മനസ്സിലാക്കിയ അദ്ദേഹം അവനോട് ഇതേക്കുറിച്ച് സംസാരിക്കാൻ പോയി. ഞാൻ മേസണോട് അവൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ പോയി, പക്ഷേ അവന്റെ സംസാരം എന്നെ ചിരിപ്പിച്ചു. ഇത് നല്ലതല്ലെന്ന് ഞാൻ അവനോട് വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു, അവൻ കൈ ഉയർത്തി എന്നെ തടഞ്ഞുനിർത്തി പറഞ്ഞു, ' അച്ഛാ, പെപ്പറോണി പിസ്സ ഇതുവരെ വന്നോ?' എനിക്ക് മുറിയിൽ നിന്ന് പുറത്തേക്ക് നടക്കേണ്ടി വന്നു, എനിക്ക് ദേഷ്യപ്പെടണോ ചിരിക്കണോ എന്ന് അറിയില്ല, എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല," അച്ഛൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+