Get Updates
Get notified of breaking news, exclusive insights, and must-see stories!

69കാരി ഒറ്റയടിക്ക് കോടീശ്വരിയായി, അടിച്ചത് 49 കോടി..സംഭവമിങ്ങനെ

ഭാഗ്യം ഏത് പ്രായത്തിൽ വേണമെങ്കിലും നിങ്ങളെ തേടിവന്നേക്കാം. അതോർത്ത് നിങ്ങൾ വിഷമിക്കേണ്ട. കാലങ്ങളായി ലോട്ടറി എടുത്തിട്ടും ഇതുവരെ ഒരു സമ്മാനവും അടിക്കാത്ത വ്യക്തിയാണ് നിങ്ങൾ എങ്കിൽ അത് ഭാഗ്യമില്ലാത്തത് കൊണ്ടാണ് എന്ന് വിചാരിക്കേണ്ട..

നിങ്ങളെ കാത്ത് ഭാഗ്യം എവിടെയോ ഉണ്ട്. ഇനി പറയാൻ പോകുന്ന സംഭവം കേട്ടാൽ നിങ്ങൾക്ക് അത് മനസ്സിലാകും. 69 കാരിയെ തേടിയാണ് ഈ ഭാഗ്യം എത്തിയത്. ഇന്ന് അവർ കോടീശ്വരിയാണ്. ഒന്നോ പത്തോ അല്ല 49 കോടി രൂപയാണ് ഇവർക്ക് സമ്മാനമടിച്ചത്.

lot

സംസ്ഥാന ലോട്ടറി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അജ്ഞാതയായി തുടരാൻ ആ​ഗ്രഹിക്കുന്ന 69 വയസ്സുള്ള ജെനീസി കൗണ്ടി വനിത മിഷിഗൺ ഡയമണ്ട് റിച്ച്‌സ് ഗെയിം കളിച്ചാണ് ഈ വലയി തുക സ്വന്തമാക്കിയത്.

വിറ്റ്മോർ തടാകത്തിലെ 8475 മെയിൻ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന പ്യുവർ മാർക്കറ്റിൽ നിന്നാണ് ഇവർ ഈ ടിക്കറ്റ് വാങ്ങിയത്. ഒരു ടിക്കറ്റിന് $50 ആണ്.

30 തവണയായി വർഷത്തിൽ വാങ്ങാനുള്ള അവസരം വേണ്ടെന്ന് വെച്ച് മുഴുവൻ തുകയും ഒറ്റയടിക്ക് വാങ്ങാനാണ് തീരുമനിച്ചിരിക്കുന്നത്.
4.1 മില്യൺ ഡോളറിന്റെ ഒറ്റത്തവണ തുകയായി അവരുടെ സമ്മാനം സ്വീകരിച്ചു. സമ്മാനം അടിച്ച തുക സേവ് ചെയ്യാനാണ് പ്ലാൻ.

ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 2022 ജൂലൈയിൽ ആരംഭിച്ച $300,000,000 മണ്ട് റിച്ച്‌സ് കളിച്ച് ലോട്ടറി കളിക്കാർ 278 മില്യണിലധികം ഡോളർ നേടിയിട്ടുണ്ട്. ഓരോ 50 ഡോളർ ടിക്കറ്റിനും $50 മുതൽ $6 ദശലക്ഷം വരെ സമ്മാനങ്ങൾ നേടാനുള്ള അവസരം നൽകുന്നു. ആർക്ക് വേണമെങ്കിലും ഈ ഭാ​ഗ്യം എപ്പോൾ വേണമെങ്കിലും സ്വന്തമാകാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+