' എന്റെ അച്ഛനും അമ്മയ്ക്കും കുറച്ച് പൈസ വേണം, കടം കൊണ്ട് പൊറുതിമുട്ടി'; 8 വയസുകാരിയുടെ കത്ത് വൈറല്‍
കുട്ടികളുടെ മനസ്സില്‍ കള്ളമില്ലെന്ന് പറയാറില്ലേ, അത് എത്ര ശരിയാണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ്
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ഒരു എട്ടു വയസ്സുകാരിയാണ് ഈ കഥയിലെ കുഞ്ഞ് ഹീറോ.
തന്റെ അച്ഛനും അമ്മയ്ക്കുമായി ആ കുഞ്ഞ് ആവശ്യപ്പെട്ട ഒരു കാര്യമാണ് ഏല്ലാവരുടേയും ഉള്ള് നിറച്ചത്. എന്താണ് ആ എട്ടുവയസുകാരിയുടെ ആവശ്യമെന്നും ആരോടാണ് ആവശ്യപ്പെട്ടതെന്നും വിശദമായി അറിയാം.....

ഒരു കത്തിലൂടെയാണ് മിടുക്കി തന്റെ ആവശ്യം പറയുന്നത്. മിടുക്കി എഴുതിയ ആ കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിസ്മസിന് തനിക്ക് ആകെ വേണ്ടത് തന്റെ അച്ഛനും അമ്മയ്ക്കും ഇത്തിരി പണം മാത്രാമാണെന്ന് കുട്ടി പറയുന്നത്. അതിന് ഒരു കാരണവും ഉണ്ട്. ആ കത്ത് വായിച്ചവരുടെ ഒക്കെ കണ്ണ് നിറയുകയും ചെയ്തു

കത്തില്‍ ഇങ്ങനെ പറയുന്നു, 'ക്രിസ്മസിന് എനിക്ക് വേണ്ടത് മമ്മിക്കും ഡാഡിക്കും കുറച്ച് പണം മാത്രമാണ്. അവര്‍ ബില്ലുകളും കടവും കൊണ്ട് ബുദ്ധിമുട്ടുന്നു. എനിക്ക് സങ്കടം തോന്നുന്നു. ദയവായി സാന്താ നിങ്ങള്‍ക്ക് ഇത് നടത്താനാവുമോ ? എനിക്കറിയാം. ക്ഷമിക്കണം, എമ്മിയെ സ്‌നേഹിക്കൂ, ദയവായി.' സാന്തയ്ക്ക് അയച്ച കത്തിൽ എമ്മി സങ്കടകരമായ ഇമോജികളും വരച്ചു.

കത്ത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ സോഷ്യൽമീഡിയിൽ ഒരുപാട് കമന്റുകളും വരുന്നുണ്ട്. "കണ്ണുകൾ നിറഞ്ഞു. ഞങ്ങൾ അതിജീവിക്കുമെന്ന് അവർക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും ഇത് ക്രൂരമാണ്." ഒരു ഉപയോക്താവ് പറഞ്ഞു,
മറ്റൊരാൾ എഴുതി, "@ഋഷിസുനക്കും @ യാഥാസ്ഥിതികരുംകൺസർവേറ്റീവ്സും ഇത് പരിഹരിക്കേണ്ടതുണ്ട് - കുട്ടികൾ എല്ലായ്പ്പോഴും ജീവിതത്തെ ഏറ്റവും ലളിതമായ വഴികളിലൂടെ കാണുകയും അത് അതേപടി പറയുകയും ചെയ്യും - ഈ കുട്ടിക്ക് 8 വയസ്സായി..... അവൾക്ക് അവരുടെ മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട സമയമല്ല.

പെൺകുട്ടിയുടെ അമ്മായി നിക്കോൾ കോണൽ ആണ് കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. "എന്റെ സഹോദരി സാന്തയ്ക്ക് അവളുടെ 8 വയസ്സുള്ള മകൾ എഴുതിയ ഈ കത്ത് കണ്ടെത്തി. ഇത്രയും ചെറുപ്പത്തിൽ ഒരാൾ ഇതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നത് എന്നെ വല്ലാതെ കരയിപ്പിച്ചു!" നിക്കോൾ എഴുതി.












Click it and Unblock the Notifications