Get Updates
Get notified of breaking news, exclusive insights, and must-see stories!

90 കാരന്റെ വീഡിയോ കണ്ടവർക്കൊക്കെ അദ്ദേഹത്തെ വിവാഹം ചെയ്യണം..എല്ലാത്തിനും കാരണം അത്

വീഡിയോ വൈറലായതിന് ശേഷമാണ് 90 വയസ്സുള്ള ഒരു ചൈനക്കാരന് ഇത്ര വിവാഹാലോചന വന്നിരിക്കുന്നത്.

Marriage viral new31

90 വയസ്സുകാരന് പ്രണയാഭ്യർത്ഥന കൊണ്ട് രക്ഷയില്ലാത്ത അവസ്ഥയാണ്. ഇദ്ദേഹത്തെ വിവാഹം കഴിച്ചോട്ടെ എന്നാണ് ആളുകൾ ചോദിക്കുന്നത്. ചിലർ തങ്ങളുടെ അമ്മൂമ്മമാർക്കായും ഇദ്ദേഹത്തിന് വിവാഹാലോചന നടത്തുന്നുണ്ട്. അല്ല അതിന് മാത്രം എന്താണ് ഇദ്ദേഹത്തിന്റെ പ്രത്യേകത എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്.

800,000 യുവാൻ (94 ലക്ഷം രൂപ) വിലമതിക്കുന്ന തന്റെ സ്വർണ്ണാഭരണങ്ങൾ കാണിക്കുന്ന വീഡിയോ വൈറലായതിന് ശേഷമാണ് 90 വയസ്സുള്ള ഒരു ചൈനക്കാരന് ഇത്ര വിവഹാഭ്യർത്ഥന വന്നിരിക്കുന്നത്. വയോധികൻ സ്വർണ്ണ വളയും വളയും മോതിരവും ധരിച്ചിരിക്കുന്നതാണ് വൈറലായ വീഡിയോയിൽ. ഫെബ്രുവരി 27 ന് തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഷാങ്‌സോ നഗരത്തിലെ ഒരു കടയിൽ വെച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് എസ്‌സിഎംപി റിപ്പോർട്ട് ചെയ്തു.

ഒരാൾ വള അഴിച്ചുമാറ്റി അതിന് 2 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ടെന്ന് അവകാശപ്പെടുന്നതാണ് വൈറലായ വീഡിയോയിൽ. ആളുകൾക്ക് അത് പരിശോധിക്കാനായി അയാൾ അത് ഒരു മേശപ്പുറത്ത് എറിയുന്നു. തനിക്കും സ്വർണ ബെൽറ്റ് ഉണ്ടെന്നും എന്നാൽ വീട്ടുകാർ അത് ധരിക്കാൻ അനുവദിക്കുന്നില്ലെന്നും ഇയാൾ പറഞ്ഞു.

, "എന്റെ മുത്തശ്ശി സിം​ഗിൾ ആണ് . അവർ അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നു." ഒരു ഉപയോക്താവ് പറഞ്ഞു, "അദ്ദേഹം ഒരു വൃദ്ധനല്ല, അദ്ദേഹം എന്റെ കുഞ്ഞാണ്." മറ്റൊരാൾ എഴുതി, , " അദ്ദേഹം അബദ്ധത്തിൽ തെരുവിൽ വീണാൽ, അദ്ദേഹത്തെ എഴുന്നേൽക്കാൻ സഹായിക്കാൻ ആളുകൾ പോരാടും." മറ്റൊരാൾ പറഞ്ഞു.

അടുത്തിടെ, മഹാരാഷ്ട്രയിലെ കോലാപൂരിലെ ഒരു വൃദ്ധസദനത്തിൽ വച്ച് കണ്ടുമുട്ടിയ 75 വയസ്സുള്ള പുരുഷനും 70 വയസ്സുള്ള സ്ത്രീയും വിവാഹിതരായിരുന്നു, ഷിറോൾ താലൂക്കിലെ ഘോസർവാഡിലുള്ള ജാനകി വൃദ്ധസദനത്തിൽ വച്ചാണ് ശിവ്‌നക്‌വാഡിയിൽ നിന്നുള്ള ബാബുറാവു പാട്ടീലും വാഗോളിയിൽ നിന്നുള്ള അനുസൂയ ഷിൻഡെയും വിവാഹിതരായത്. ോവൃദ്ധസദനത്തിൽ രണ്ടുവർഷമായി ദമ്പതികൾ ഒരുമിച്ചു കഴിയുകയായിരുന്നു. ഇവരുടെ വിവാഹത്തിന്റെ വീഡിയോ ഈ മാസം ആദ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+