സൂര്യനില്‍ ഭയപ്പെടുത്തുന്ന സ്ഫോടനം; 2 ലക്ഷം കിലോമീറ്ററില്‍ തീജ്വാല, ഭൂമിക്ക് ഭയം ഇക്കാര്യങ്ങളെ
വാഷിംഗ്ടണ്‍: സൂര്യനില്‍ ഭയപ്പെടുത്തുന്ന വലിയ സ്ഫോടനങ്ങള്‍ എല്ലാം നടന്ന് കൊണ്ടിരിക്കുകയാണ്. സൂര്യന് ഏറ്റവും തിളച്ച് മറിയുന്ന സോളാര്‍ സൈക്കിള്‍ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍ സണ്‍സ്പോട്ടുകള്‍ ധാരാളമായി രൂപം കൊള്ളും അതിലൂടെ പൊട്ടിത്തെറികള്‍ ഒരുപാട് വര്‍ധിക്കും.

ഭയപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് സൂര്യന് ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തമായ സ്ഫോടനം സൂര്യനില്‍ നടന്നിരിക്കുന്നത്. ഭൂമിക്ക് ഇനി ഭയപ്പെടേണ്ട നാളുകളാണ് വരാന്‍ പോകുന്നതെന്നാണ് സൂചന. ശാസ്ത്രലോകം പൊട്ടിത്തെറിയുടെ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

സൂര്യന് അടുത്തൊന്നും ശാന്തമാകുന്ന ലക്ഷണമില്ല. ഒരു ഭീമാകാരയ സ്ഫോടനമാണ് സംഭവിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തോളം കിലോമീറ്ററുകള്‍ നീണ്ട ഫിലമെന്റ് സ്ഫോടനമാണ് നടന്നതെന്നാണ് വാനനിരീക്ഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സൂര്യന്റെ ദക്ഷിണ ഹെമിസ്ഫിയറില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. അതേസമയം സ്ഫോടനത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് വരുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. സ്ഫോടനം നടന്ന ഇടത്ത് നിന്ന് കൊറോണല്‍ മാസ് ഇജക്ഷന് ഭൂമിയിലേക്ക് എത്തുമെന്നാണ് സോഹോ ഒബ്സര്‍വേറ്ററീസ് പറയുന്നത്.

റേഡിയോ സിഗ്നലുകള്‍ മുഴുവന്‍ ഭൂമിയിലേക്ക് സൗരജ്വാലകള്‍ എത്തിയാല്‍ തകരാറിലാവും. ഇത്തവണ അതിലേറെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇതിനിടെ ഭീമാകാരനായ ഒരു സണ്‍സ്പോട്ട് സൂര്യനില്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇവയാണ് സൂര്യനിലെ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുന്നത്. ഇവ നിയന്ത്രണാതീതമാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു. എം വിഭാഗത്തില്‍ വരുന്ന സൗരജ്വാലകള്‍ വരാന്‍ 65 ശതമാനം സാധ്യതയാണ് പ്രവചിക്കുന്നത്. എക്സ് വിഭാഗത്തില്‍ വരുന്ന സൗര ജ്വാലകള്ക്കുള്ള സാധ്യത 30 ശതമാനമാണ്.

ഭൂമി നേരിട്ട് എതിരിടുന്ന പൊട്ടിത്തെറിയാണിത്. ഭൗമ തരംഗമുള്ളതായിരിക്കും ഇവ. സണ്‍സ്പോട്ടില്‍ ഡസന്‍ കണക്കിന് ഡാര്‍ക്ക് കോറുകള്‍ ഉണ്ട്. ഒന്നേകാള്‍ ലക്ഷത്തില്‍ അധികം കിലോമീറ്റര്‍ നീണ്ട് കിടക്കുന്നതാണിത്. റേഡിയോ കമ്മ്യൂണിക്കേഷനുകള്‍, ഇലക്ട്രിക് പവര്‍ ഗ്രിഡുകള്‍, നാവിഗേഷന്‍ സിഗ്നലുകള്‍, എന്നിവയെല്ലാം ഇതിലൂടെ തകരാറിലാവും. അത് മാത്രമല്ല, ബഹിരാകാശ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും സൗരജ്വാലകള്‍ വലിയ ഭീഷണിയാണ്. ഭൂമിയുടെ മാഗ്നറ്റോസ്ഫിയറിന് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നതാണ് സൂര്യനില്‍ നിന്നുള്ള ഭൗമ കാന്തിക തരംഗം.

ചൊവ്വാഴ്ച്ച രാവിലെയാണ് കൊറോണല്‍ മാസ് ഇജക്ഷന് സംഭവിച്ചിരിക്കുന്നത്. ഭൂമിയുടെ പല മേഖലകളിലായി അറോറകള്‍ക്ക് ഇത് വഴിയൊരുക്കും. സണ്‍സ്പോട്ടുകള്‍ ഭൂമിക്ക് ഭീഷണിയാവുമോ എന്ന് പറയാറായിട്ടില്ല. സൂര്യന് പതിനൊന്ന് വര്‍ഷം നീളുന്ന സോളാര്‍ സൈക്കിളിലാണ്. ഇത് അവസാനിക്കുന്നത് വരെ വലിയ ബഹളങ്ങള്‍ സൂര്യനില്‍ നിന്നുണ്ടാവും. സൂര്യന്റെ വയസ്സ് പാതി പിന്നിട്ടെന്നാണ് കണക്കുകള്‍. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ സണ്‍സ്പോട്ടുകള്‍ സൂര്യനില്‍ കണ്ട് വരുന്നുണ്ട്. അടുത്തൊന്നും സൗരജ്വാലകള്‍ അവസാനിക്കില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
-
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ












Click it and Unblock the Notifications