കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനില്‍ ഭയപ്പെടുത്തുന്ന സ്‌ഫോടനം; 2 ലക്ഷം കിലോമീറ്ററില്‍ തീജ്വാല, ഭൂമിക്ക് ഭയം ഇക്കാര്യങ്ങളെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൂര്യനില്‍ ഭയപ്പെടുത്തുന്ന വലിയ സ്‌ഫോടനങ്ങള്‍ എല്ലാം നടന്ന് കൊണ്ടിരിക്കുകയാണ്. സൂര്യന്‍ ഏറ്റവും തിളച്ച് മറിയുന്ന സോളാര്‍ സൈക്കിള്‍ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍ സണ്‍സ്‌പോട്ടുകള്‍ ധാരാളമായി രൂപം കൊള്ളും അതിലൂടെ പൊട്ടിത്തെറികള്‍ ഒരുപാട് വര്‍ധിക്കും.

1

ഭയപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് സൂര്യന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തമായ സ്‌ഫോടനം സൂര്യനില്‍ നടന്നിരിക്കുന്നത്. ഭൂമിക്ക് ഇനി ഭയപ്പെടേണ്ട നാളുകളാണ് വരാന്‍ പോകുന്നതെന്നാണ് സൂചന. ശാസ്ത്രലോകം പൊട്ടിത്തെറിയുടെ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

സൂര്യന്‍ അടുത്തൊന്നും ശാന്തമാകുന്ന ലക്ഷണമില്ല. ഒരു ഭീമാകാരയ സ്‌ഫോടനമാണ് സംഭവിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തോളം കിലോമീറ്ററുകള്‍ നീണ്ട ഫിലമെന്റ് സ്‌ഫോടനമാണ് നടന്നതെന്നാണ് വാനനിരീക്ഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സൂര്യന്റെ ദക്ഷിണ ഹെമിസ്ഫിയറില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. അതേസമയം സ്‌ഫോടനത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് വരുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. സ്‌ഫോടനം നടന്ന ഇടത്ത് നിന്ന് കൊറോണല്‍ മാസ് ഇജക്ഷന്‍ ഭൂമിയിലേക്ക് എത്തുമെന്നാണ് സോഹോ ഒബ്‌സര്‍വേറ്ററീസ് പറയുന്നത്.

2

ഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണംഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

റേഡിയോ സിഗ്നലുകള്‍ മുഴുവന്‍ ഭൂമിയിലേക്ക് സൗരജ്വാലകള്‍ എത്തിയാല്‍ തകരാറിലാവും. ഇത്തവണ അതിലേറെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇതിനിടെ ഭീമാകാരനായ ഒരു സണ്‍സ്‌പോട്ട് സൂര്യനില്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇവയാണ് സൂര്യനിലെ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുന്നത്. ഇവ നിയന്ത്രണാതീതമാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. എം വിഭാഗത്തില്‍ വരുന്ന സൗരജ്വാലകള്‍ വരാന്‍ 65 ശതമാനം സാധ്യതയാണ് പ്രവചിക്കുന്നത്. എക്‌സ് വിഭാഗത്തില്‍ വരുന്ന സൗര ജ്വാലകള്‍ക്കുള്ള സാധ്യത 30 ശതമാനമാണ്.

3

പ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരിപ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരി

ഭൂമി നേരിട്ട് എതിരിടുന്ന പൊട്ടിത്തെറിയാണിത്. ഭൗമ തരംഗമുള്ളതായിരിക്കും ഇവ. സണ്‍സ്‌പോട്ടില്‍ ഡസന്‍ കണക്കിന് ഡാര്‍ക്ക് കോറുകള്‍ ഉണ്ട്. ഒന്നേകാള്‍ ലക്ഷത്തില്‍ അധികം കിലോമീറ്റര്‍ നീണ്ട് കിടക്കുന്നതാണിത്. റേഡിയോ കമ്മ്യൂണിക്കേഷനുകള്‍, ഇലക്ട്രിക് പവര്‍ ഗ്രിഡുകള്‍, നാവിഗേഷന്‍ സിഗ്നലുകള്‍, എന്നിവയെല്ലാം ഇതിലൂടെ തകരാറിലാവും. അത് മാത്രമല്ല, ബഹിരാകാശ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും സൗരജ്വാലകള്‍ വലിയ ഭീഷണിയാണ്. ഭൂമിയുടെ മാഗ്നറ്റോസ്ഫിയറിന് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് സൂര്യനില്‍ നിന്നുള്ള ഭൗമ കാന്തിക തരംഗം.

4

മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍

ചൊവ്വാഴ്ച്ച രാവിലെയാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ സംഭവിച്ചിരിക്കുന്നത്. ഭൂമിയുടെ പല മേഖലകളിലായി അറോറകള്‍ക്ക് ഇത് വഴിയൊരുക്കും. സണ്‍സ്‌പോട്ടുകള്‍ ഭൂമിക്ക് ഭീഷണിയാവുമോ എന്ന് പറയാറായിട്ടില്ല. സൂര്യന്‍ പതിനൊന്ന് വര്‍ഷം നീളുന്ന സോളാര്‍ സൈക്കിളിലാണ്. ഇത് അവസാനിക്കുന്നത് വരെ വലിയ ബഹളങ്ങള്‍ സൂര്യനില്‍ നിന്നുണ്ടാവും. സൂര്യന്റെ വയസ്സ് പാതി പിന്നിട്ടെന്നാണ് കണക്കുകള്‍. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ സണ്‍സ്‌പോട്ടുകള്‍ സൂര്യനില്‍ കണ്ട് വരുന്നുണ്ട്. അടുത്തൊന്നും സൗരജ്വാലകള്‍ അവസാനിക്കില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

English summary
a big blast in sun, earth will hit by solar flares, scientist warns people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X