കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''എനിക്ക് എച്ച്ഐവി ഉണ്ടേ., കൂയ്'' അഞ്ച് പേർക്ക് മന:പൂർവ്വം എച്ച്ഐവി പകർത്തിയ യുവാവിന് കിട്ടിയ ശിക്ഷ!

ഡാരിയൽ റോവിന്റെ ക്രൂരതയ്ക്ക് ഇരയായ അഞ്ചുപേരുടെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

  • By Desk
Google Oneindia Malayalam News

ലണ്ടൻ: മന:പൂർവ്വം അഞ്ച് പേരിലേക്ക് എച്ച്ഐവി വൈറസ് പകർത്തിയ യുവാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡാരിയൽ റോവെ എന്ന ബ്രിട്ടീഷ് യുവാവാണ് എച്ച്ഐവി പകർത്തിയെന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.

ലോകമാകെ ഉറ്റുനോക്കിയ കേസിൽ കഴിഞ്ഞദിവസമാണ് ബ്രിട്ടനിലെ കോടതി വിധി പറഞ്ഞത്. പ്രതിയ്ക്ക് ഇത്രയും വലിയ ശിക്ഷ നൽകരുതെന്ന് പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. അപൂർവങ്ങളിൽ അപൂർവ്വമായ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ നൽകുന്നതാണെന്ന് ഉചിതമെന്ന് കോടതി വിലയിരുത്തി. ഡാരിയൽ റോവിന്റെ ക്രൂരതയ്ക്ക് ഇരയായ അഞ്ചുപേരുടെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

എച്ച്ഐവി...

എച്ച്ഐവി...

ബ്രിട്ടീഷ് യുവാവായ ഡാരിയൽ റോവിന് 2015ലാണ് എച്ച്ഐവി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. എന്നാൽ എച്ച്ഐവി ബാധയുണ്ടെന്ന് കണ്ടുപിടിച്ചിട്ടും യുവാവ് ചികിത്സ തേടാനോ ഡോക്ടർമാരെ കാണാനോ കൂട്ടാക്കിയിരുന്നില്ല. എച്ച്ഐവി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടും ഡാരിയൽ റോവ് സ്വവർഗ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. ഗ്രിൻഡർ എന്ന ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട യുവാക്കളുമായാണ് ഡാരിയൽ റോവ് സുരക്ഷിതമല്ലാത്ത മാർഗത്തിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ഡാരിയൽ റോവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട അഞ്ച് പേർക്കാണ് ഇയാൾ മനപൂർവ്വം എച്ച്ഐവി പകർത്തിയത്.

കോണ്ടം മുറിക്കും...

കോണ്ടം മുറിക്കും...

ഗ്രിൻഡർ ആപ്പ് വഴി പരിചയപ്പെടുന്ന പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന ഡാരിയൽ റോവ് എച്ച്ഐവി പകർത്തണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നതിനാൽ കോണ്ടം ഉപയോഗിച്ചിരുന്നില്ല. ഇനി കോണ്ടം ഇല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചവരെ ഇയാൾ അതിവിദഗ്ദമായി കബളിപ്പിക്കുകയും ചെയ്തു. പങ്കാളി അറിയാതെ കോണ്ടത്തിന്റെ അറ്റം മുറിച്ച ശേഷമാണ് ഇത്തരം സന്ദർഭങ്ങളിൽ ഇയാൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നത്.

എനിക്ക് എച്ച്ഐവിയുണ്ടേ...

എനിക്ക് എച്ച്ഐവിയുണ്ടേ...

ലൈംഗിക ബന്ധത്തിന് ശേഷമായിരിക്കും ഡാരിയൽ റോവ് താൻ എച്ച്ഐവി പോസിറ്റീവാണെന്ന കാര്യം പങ്കാളികളോട് വ്യക്തമാക്കുക. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം നേരത്തെ ബന്ധപ്പെട്ടവർക്ക് മൊബൈൽ സന്ദേശമയച്ചാണ് താൻ എച്ച്ഐവി പോസിറ്റീവാണെന്ന കാര്യം ഇയാൾ വെളിപ്പെടുത്തിയിരുന്നത്. 'എനിക്ക് എച്ച്ഐവി ഉണ്ടേ... കൂയ്...'', ''ഞാൻ കോണ്ടം മുറിച്ചിരുന്നു.. എനിക്ക് നിങ്ങളെ കിട്ടി'' തുടങ്ങിയവയാണ് റോവ് അയച്ചിരുന്ന സന്ദേശങ്ങൾ. കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ഡാരിയൽ റോവിന്റെ ഈ സന്ദേശങ്ങളും കോടതിയെ അറിയിച്ചിരുന്നു.

അഞ്ചുപേർ...

അഞ്ചുപേർ...

അഞ്ച് പുരുഷന്മാർക്കാണ് ഡാരിയൽ റോവ് മനപ്പൂർവ്വം എച്ച്ഐവി വൈറസ് പകർത്തിയത്. റോവിന്റെ ക്രൂരതയിലൂടെ എന്റെ ജീവിതം നശിച്ചെന്നായിരുന്നു ഇരകളിൽ ഒരാൾ കോടതിയിൽ പറഞ്ഞത്. എന്നാൽ കോടതിയിൽ വിചാരണ നടക്കുന്ന വേളയിലോ വിധി പ്രസ്താവിക്കുമ്പോഴോ റോവിന് ഒരു കൂസലുമുണ്ടായിരുന്നില്ലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിൽ ആദ്യമായാണ് ഇത്തരമൊരു കേസിൽ ഒരാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്.

അപൂർവ്വ കേസെന്ന്...

അപൂർവ്വ കേസെന്ന്...

1988 മുതൽ 2014 വരെയുള്ള കാലയളവിൽ ആകെ ഏഴ് പേരെയാണ് ഇത്തരം കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നത്. എന്നാൽ ഡാരിയൽ റോവിന്റെ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നാണ് കോടതി പറഞ്ഞത്. ബ്രിട്ടനിലെ നാഷണൽ എയ്ഡ്സ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടിവ് ഡെബോറ ഗോൾഡും സമാനമായ അഭിപ്രായ പ്രകടനം നടത്തി. രാജ്യത്തെ എച്ച്ഐവി ബാധിതരായ ഭൂരിഭാഗം പേരും ചികിത്സ തേടുകയും എച്ച്ഐവി പകരാതിരിക്കാൻ മുൻ കരുതൽ സ്വീകരിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ ഡാരിയൽ റോവിന്റെ നടപടികൾ ഇതിൽ നിന്നും വ്യത്യസ്തമായിരുന്നെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

മരിച്ച് നാലാം നാൾ ആ സത്യം പുറത്തായി! ഒമ്പത് വയസുകാരിക്ക് എച്ച്ഐവി ബാധിച്ചത് ആർസിസിയിൽ നിന്ന് തന്നെ..മരിച്ച് നാലാം നാൾ ആ സത്യം പുറത്തായി! ഒമ്പത് വയസുകാരിക്ക് എച്ച്ഐവി ബാധിച്ചത് ആർസിസിയിൽ നിന്ന് തന്നെ..

35കാരിയായ മകളെ അച്ഛനും സുഹൃത്തുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു... മകളെ കാഴ്ചവച്ച പിതാവും...35കാരിയായ മകളെ അച്ഛനും സുഹൃത്തുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു... മകളെ കാഴ്ചവച്ച പിതാവും...

English summary
a british man found guilty for infecting hiv virus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X