ശരീരത്തില്‍ 800 ടാറ്റൂകള്‍, നഷ്ടമായത് നിരവധി അവസരങ്ങള്‍; ഒടുവില്‍ ഇതും, വേദനയോടെ യുവതി
ഇപ്പോഴത്തെ ട്രെന്റാണ് ശരീരത്തില്‍ പരാമവധി ടാറ്റു അടിക്കുക എന്നത്. പലതരം ടാറ്റുകളാണ് ആളുകള്‍ അടിക്കാറുള്ളത്. സംഭവം ഇത്തിരി വേദനയുള്ള പരിപാടി ആണെങ്കിലും ചിലര്‍ക്ക് ടാറ്റൂ അടിക്കുന്നതിനോട് വലിയ ക്രേസ് ആണ്.
പക്ഷേ എല്ലാവര്‍ക്കും ഈ ടാറ്റു അത്ര ഇഷ്ടപ്പെടണമെന്നില്ല അതുകൊണ്ടാണല്ലോ ഈ വനിതയ്ക്ക് ഇങ്ങനൊരു അവസ്ഥ വന്നത്. 800 ടാറ്റുകളാണ് യുവതി തന്റെ ശരീരത്തില്‍ അടിച്ചത്..ഈ ഒരു കാരണം കൊണ്ട് യുവതിക്ക് തന്റെ ജീവിത്തതിലെ പ്രധാനപ്പെട്ട സന്തോഷമാണ് മാറ്റി വെക്കേണ്ട അവസ്ഥ വന്നത്.

ഇവർ ടാറ്റൂ ചെയ്തതിനാൽ ഇവരെ പമ്പില്‍ കയറ്റിയില്ല. ഒരു ബ്രിട്ടീഷ് വനിതയ്ക്കാണ് ഈ അവസ്ഥ ഉണ്ടായത്.. പബ്ബില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയതിനാല്‍ തന്റെ ക്രിസ്മസ് നശിപ്പിക്കപ്പെട്ടുവെന്നാണ് ഈ സ്ത്രീ പറയുന്നത്. മുഖത്ത് ഉല്‍പ്പെട്ടെ ശരീരത്തില്‍ പല സ്ഥലത്തും ഇവര്‍ ടാറ്റൂ അടിച്ചിട്ടുണ്ട്. ഏഴ് കുട്ടികളുടെ അമ്മയാണ് മെലിസ സ്ലോന. എന്തായാലും വളരെ ആകര്‍ഷിച്ച് പണം ചിലവിട്ട് ചെയ്ത ടാറ്റൂ കാരണം വല്ലാത്തൊരു പെടലാണ് പെട്ടിരിക്കുന്നത്.

"ഞാൻ ഇങ്ങനെയായതിനാൽ, ക്രിസ്മസ് പാർട്ടികളിലേക്ക് എന്നെ ക്ഷണിക്കുന്നില്ല. എനിക്ക് ആസ്വദിച്ച് പബ്ബിൽ കുടിക്കാൻ പോകണം, പക്ഷേ അവർ എന്നെ അകത്തേക്ക് പോലും കടത്തി വിടുന്നില്ല". മെലീസ താൻ നേരിടുന്ന അവസ്ഥയെക്കുറിച്ച് പറയുന്നു. ഇത് മാത്രമല്ല മറ്റ് സ്ഥലങ്ങളിൽ നിന്നും ഇവർക്ക് പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട്....

സ്‌കൂളിലേക്കുള്ള യാത്രകള്‍ക്കിടയില്‍ മറ്റ് അമ്മമാർ പരിഹസിച്ചിട്ടും തന്റെ പ്രാദേശിക പബ്ബിൽ ക്രിസ്‌മസ് പാർട്ടികളിൽ പങ്കെടുക്കാൻ കഴിയാതെ വന്നിട്ടും ടാറ്റൂ ചെയ്യാന്‍ മെലീസ തീരുമാനിച്ചതായി വാർത്താ ഔട്ട്‌ലെറ്റ് മെട്രോ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാഴ്ചയിലൊരിക്കല്‍ എന്ന കണക്കിന് താന്‍ ടാറ്റൂ ചെയ്തിരുന്നതായാണ് മെലീസ പറയുന്നത്. ടാറ്റൂ സ്നേഹം തന്‍റെ സാമൂഹിക ജീവിതത്തെ എങ്ങനെ ബാധിച്ചെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മെലീസ പറഞ്ഞു.

"ഞാൻ പബ്ബുകളിൽ പോയിട്ടുണ്ട്, ആളുകൾ എന്നെ വിചിത്രമായ രീതിയിൽ ആണ് എന്നെ നോക്കുന്നത്, മുന്‍വിധിയോടെയുള്ള സമീപനമാണ് എനിക്ക് നേരെ ഉണ്ടാകുന്നത്. ജനങ്ങള്‍ ആക്രമിക്കാൻ തയ്യാറാണെന്ന മട്ടിൽ ആണ് മമ എന്നെ നോക്കുന്നത്. ഞാനൊരു പോരാളിയൊന്നുമല്ല, പക്ഷേ, ടാറ്റൂവിനോടുള്ള സ്നേഹം ജനങ്ങളുടെ ഈ സമീപനത്തിനും മേലെയായിരിക്കും". മെലീസ പറഞ്ഞു.












Click it and Unblock the Notifications