ആദ്യ തവണ 8 കോടി, രണ്ടാം തവണയും 8 കോടി..ഇനി മൂന്നാം തവണയോ? ഇതാണ് ആ ഭാഗ്യശാലി
ഇതുപോലൊരു ഭാഗ്യം ഉള്ള മനുഷ്യനെക്കുറിച്ച് ഒരുപക്ഷേ നിങ്ങൾ കേട്ടുകാണില്ല. ലോട്ടറി എടുക്കുന്ന ലക്ഷക്കണക്കിന് ആളുകളിൽ നിന്ന് സമ്മാനം അടിക്കുക എന്നുപറയുന്നത് തന്നെ ഭാഗ്യമാണ്. അപ്പോൾ രണ്ട് തവണ അടിച്ചാലോ, അതും കോടികൾ. ന്യൂ ബ്രൺസ്വിക്കിലെ ജിം സ്‌ളേറ്റ് എന്ന ആൾക്കാണ് രണ്ടാം തവണയും കോടികൾ സമ്മാനമടിച്ചത്.
ആദ്യം ഇദ്ദേഹത്തിന് 8 കോടിയാണ് സമ്മാനമടിച്ചത്, 2011ൽ ആയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് വീണ്ടും എട്ട് കോടി തന്നെയാണ് അടിച്ചത്. എന്നാൽ ഇത്തവണ അദ്ദേഹത്തിന് 4 കോടി മാത്രമാണ് ലഭിക്കുക, കാരണം അദ്ദേഹത്തിന്റെ സുഹൃത്തിനൊപ്പം ചേർന്നാണ് ഇത്തവണ അദ്ദേഹം ലോട്ടറി എടുത്തത്.

വർഷങ്ങളായി ജിമ്മും ബില്ലും സുഹൃത്തുക്കളാണ്. ഒരുമിച്ച് ലോട്ടറി എടുക്കാറുമുണ്ട്. എന്നാൽ ഇപ്പോഴാണ് ഭാഗ്യം തേടിവന്നത്. രണ്ടാം വട്ടവും ജിമ്മിന് സമ്മാനമടിച്ചതോടെ എന്തോ ഒരു പ്രത്യേക ഭാഗ്യം ജിമ്മിന് ഉണ്ടെന്നാണ് എല്ലാവരും പറയുന്നത്. മൂന്നാം തവണയും ജിമ്മിന് ലോട്ടറി അടിക്കുമോ എന്നറിയാനാണ് ആളുകൾ കാത്തിരിക്കുന്നത്.
ഇതുപോലെ ലോട്ടറിയിലൂടെ ഭാഗ്യം ലഭിച്ച നിരവധി ആളുകളുണ്ട്. പത്ത് കൊല്ലത്തോളം ഒരേ നമ്പറിൽ ലോട്ടറി എടുത്ത ആൾക് ഒടുവിൽ കോടികൾ സമ്മാനമടിച്ചിരുന്നു. ഭാര്യയുടേയും മക്കളുടേയും ജനനത്തീയതി ഉപയോഗിച്ച് ലോട്ടടറി എടുത്ത യുവാവിന് 90 കോടിയിലധികം രൂപയാണ് സമ്മാനം അടിച്ചത്.
ലോട്ടറിയിലൂടെ പലരുടേയും ജീവിതം ഗതിപിടിക്കുമ്പോൾ ചിലരുടെ ജീവതം എങ്കിലും തലകീഴ് മറിയാറുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ 10 കോടി സമ്മാനമടിച്ച യുവാവ് 8 വർഷം കൊണ്ട് ആ പണമെല്ലാം മൊത്തം ചെലവാക്കിയിരുന്നു.
2002 ൽ ആണ് സമ്മാനമടിച്ചത്. 2010 ആയപ്പോഴേക്കും പണമെല്ലാം പോയി. ചിലർ പറ്റിച്ച് സ്വന്തമാക്കി, ബാക്കി ആഡംബര ജീവിതത്തിനായി ചെലവഴിച്ചു. കാറും വീടുകളും വാങ്ങി.ഇത്ര വലിയ കോടീശ്വരനായിട്ടും ഒടുവിൽ അയാൾക്ക് കൽക്കരിക്കാരനായി ജോലിക്ക് പോകേണ്ട അവസ്ഥ വന്നു.
ലോട്ടറി തീർച്ചയായും ഭാഗ്യം തന്നെയാണ്, എന്നാൽ അത് കൈകാര്യം ചെയ്യേണ്ടത് പോലെ ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. കോടീശ്വരനിൽ നിന്ന് പാപ്പരായി മാറാൻ അധികസമയമൊന്നും വേണ്ട. ലോട്ടറി അടിച്ച ഉടൻ എടുത്ത് ചാടി പണം ചെലവാക്കാൻ നിൽക്കരുത്.
നിങ്ങൾക്ക് അതേക്കുറിച്ച് ധാരണയില്ലെങ്കിൽ പ്രൊഫഷണലായി കാര്യങ്ങൾ കൈകാര്യം ചെയ്യാം. അതിന് വേണ്ടി അത്തരം ആളുകളെ നിങ്ങൾക്ക് സമീപിക്കാവുന്നതാണ്, നിക്ഷേപിക്കുന്നതിനും മുമ്പും സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ്മൊക്കെ കൃത്യമായി പദ്ധതി തയ്യാറാക്കണം. അല്ലെങ്കിൽ നഷ്ടം സംഭവിക്കാം.












Click it and Unblock the Notifications