Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാത്ത്റൂമിൽ ആറടി നീളമുള്ള പെരുമ്പാമ്പ്; 9 മിനിറ്റിനുള്ളിൽ 'രക്ഷകൻ' എത്തി; പിന്നെ നടന്നത്

പാമ്പിനെ പേടിയില്ലാത്തവർ കുറവായിരിക്കും. അപ്പോൾ പെരുമ്പാമ്പിനെ തൊട്ടുമുന്നിൽ കണ്ടാൽ എന്തായിരിക്കും അവസ്ഥ. തൊട്ടുമുന്നിൽ എന്നുവെച്ചാൽ നിങ്ങൾ ടോയ്‌ലറ്റിൽ ഇരിക്കുന്ന സമയത്ത് ഷവറിന് മുകളിൽ പെരുമ്പാമ്പ് ചുറ്റിയിരിക്കുന്നത് കണ്ടാൽ എന്തായിരിക്കും അവസ്ഥ. ശ്വാസം പോകുന്നത് പോലെ തോന്നുമല്ലേ. എന്നാൽ ഇങ്ങനൊരു സംഭവം ഉണ്ടായി.

ഓസ്‌ട്രേലിയയിലാണ് സംഭവം. ബാത്ത്റൂമിനകത്ത് പെരുമ്പാമ്പ് ചുറ്റിയിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. ചിത്രങ്ങളിൽ, ആറടി ഉയരമുള്ള പെരുമ്പാമ്പ് ഗ്ലാസ് ഷവർ സ്‌ക്രീനിലൂടെ ശരീരം വലിച്ചുനീട്ടുന്നതും അതിന്റെ വാൽഭാ​ഗം ടോയ്‌ലറ്റിൽ മുട്ടുന്നതും കാണാം. ഹഡ്‌സൺ സ്‌നേക്ക് ക്യാച്ചിംഗിൽ നിന്നുള്ള ആന്റണി ജാക്‌സൺ എത്തിയ ശേഷമാണ് പാമ്പിനെ പിടിച്ചത്.

Snake

PC: Hudson Snake Catching - Gold Coast Snake Catcher, FaceBook

ഒമ്പത് മിനിറ്റിനുള്ളിൽ അദ്ദേഹം സംഭവസ്ഥലത്തെത്തി, പെരുമ്പാമ്പിനെ താഴെയിറക്കി. പാമ്പിനെ പിടികൂടാൻ അദ്ദേഹത്തിന് 30 സെക്കൻഡ് സമയം മാത്രമേ വേണ്ടി വന്നുള്ളൂ. വലിപ്പം കൂടുതലാണെങ്കിലും, പെരുമ്പാമ്പുകൾ കൗതുകമുള്ളവയാണെന്നും അത് ഒറ്റയ്ക്കാണെങ്കിൽ അവ മിക്കവാറും നിരുപദ്രവകാരികളാണെന്നും ജാക്‌സൺ പറഞ്ഞു.

കാർപ്പറ്റ് പെരുമ്പാമ്പുകൾ വിഷമില്ലാത്തവയാണ്, അവയെ ഏതെങ്കിലും വിധത്തിൽ ശല്യപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്താൽ മാത്രമേ അത് കടിക്കുള്ളൂ. 13 അടി വരെ നീളത്തിൽ വളരാൻ കഴിയുന്ന ഇവ ടാസ്മാനിയ ഒഴികെ ഓസ്‌ട്രേലിയയിൽ എല്ലായിടത്തും കാണാവുന്നതാണ്.

ഓസ്‌ട്രേലിയയിലെ പാമ്പുകൾ ശൈത്യകാലത്ത് വിശ്രമിക്കാൻ സുരക്ഷിതമായ സ്ഥലങ്ങൾ തേടുന്നു.മേൽക്കൂരയിൽ എലികൾ ഉള്ളതുകൊണ്ടാണ് തീറ്റതേടി പാമ്പ് അവിടെ വന്നതെന്നും അവിടെ നല്ല ചൂടായിരുന്നുവെന്നും ജാക്സൺ വിശദീകരിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+