Get Updates
Get notified of breaking news, exclusive insights, and must-see stories!

87 മണിക്കൂറും 46 മിനിറ്റും തുടർച്ചയായി പാചകം ചെയ്ത് 27കാരി! കാത്തിരിക്കുന്നത് ആ വാർത്ത കേൾക്കാൻ

പാചകം എന്ന് പറയുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. വിശക്കുമ്പോൾ ഭക്ഷണം കഴിക്കണമെങ്കിൽ എല്ലാവരും ഭക്ഷണം പാചകം ചെയ്‌തേ പറ്റു. അങ്ങനെ വരുമ്പോൾ തട്ടിക്കൂട്ടി എന്തെങ്കിലുമൊക്കെ വെയ്ക്കും. പക്ഷേ പാചകത്തെ ഗൗരവമായി എടുത്ത ചിലരുണ്ട്. പാചകം കലയാണെന്ന് പറയാറില്ലേ, പാചകം ചെയ്യുന്നവർ അപ്പോൾ കലാകാരന്മാരുമാണ്. ഇനി പറയാൻ പോകുന്നത് പാചകത്തിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കിയ വനിതാ ഷെഫിനെക്കുറിച്ചാണ്. ദിവസങ്ങളോളമാണ് ഈ ഷെഫ് തുടർച്ചയായി പാചകം ചെയ്തത്.

87 മണിക്കൂറും 46 മിനിറ്റുമാണ് 27 വയസ്സ് പ്രായമുള്ള ഈ ഷെഫ് പാചകം ചെയ്തത്. ഒരു വിശ്രമവുമില്ലാതെയുള്ള പാചകം. ഉടനൻ തന്നെ ഇവർ ഗിന്നസ് ബുക്ക് റെക്കോർഡിൽ ഇടം നേടും. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണ്. ഇതിന് മുമ്പ് 2019 ൽ ഇന്ത്യൻ ഷെഫ് ലതാ ടോണ്ടോ സ്ഥാപിച്ച റെക്കോർഡ് സമയമാണ് ഹിൽഡ ബാസി ‌മറികടന്നത്.

Food
എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഉണ്ടായിരുന്നു. കാര്യങ്ങൾ ചൂടുപിടിച്ചപ്പോൾ, അവൾക്ക് കോൾഡ് കംപ്രസ്സുകൾ പ്രയോഗിക്കാനും അവളുടെ പാദങ്ങൾ മസാജ് ചെയ്യാനും സഹായികൾ ഉണ്ടായിരുന്നു. ഷെഫിന്റെ സുപ്രധാന കാര്യങ്ങൾ പരിശോധിക്കാൻ ഒരു മെഡിക്കൽ പ്രൊഫഷണലും സൈറ്റിൽ ഉണ്ടായിരുന്നുവെന്നാണ് യുപിഐയുടെ റിപ്പോർട്ട് പറയുന്നത്. മെയ് 11 ന് വൈകുന്നേരം 4 മണിക്ക് ആരംഭിച്ച പാചകം അവൾ തിങ്കളാഴ്ച രാവിലെ 7:46 ന് തന്റെ മാരത്തൺ കോക്കിംഗ് അവസാനിപ്പിച്ചത്. അവസാനം, അവൾ ആകെ 110 ഭക്ഷണം സാധനങ്ങളാണ് പാകം ചെയ്തത്. .

അവർ കൂടുതലും നൈജീരിയൻ വിഭവങ്ങൾ ആണ് പാകം ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.."അഞ്ച് വർഷമായി ഇതിനായി തയ്യാറെടുക്കുകയാണ്. ഞാൻ 20+ കിലോഗ്രാം കുറഞ്ഞു, ഈ വെല്ലുവിളിക്ക് എന്നെ പ്രാപ്തയാക്കുന്നതിനായി ജീവിതശൈലിയിൽ മാറ്റം വരുത്തി, ദൈവത്താൽ ഞാൻ വിജയിക്കും, ഇത് എനിക്ക് മാത്രമുള്ള വിജയമാകില്ല. ആഫ്രിക്കയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടി വിജയിക്കുക," അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

എഫിയോങ്ങിൽ ജനിച്ച ഹിൽഡ ബാസിയ്ക്ക് ചെറുപ്പകാലം തൊട്ട് തന്നെ പാചകത്തിനോട് വല്ലാത്ത ഇഷ്ടം ആയിരുന്നു. പിന്നീട് അവർ ഷെഫായി മാഖുകയും ചെയ്യുകയായിരുന്നു. ഓൺലൈൻ നിരീക്ഷകർ, ക്ഷണിക്കപ്പെട്ട അതിഥികൾ, രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ തുടങ്ങിയ ആളുകൾക്ക് മുന്നിലാണ് ബാസി തൻറെ പാചകം യജ്ഞം നടത്തിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+