Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹബന്ധം വേർപെടുത്താൻ പാടില്ല, വിവാഹേതര ബന്ധവും പാടില്ല, പണി പോകും! സംഭവമിങ്ങനെ

ഒരു കമ്പനിക്കുള്ളിലെ കാര്യങ്ങൾ കൃത്യമായും സുഗമമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ സ്ഥാപനത്തിനും ഒരു റൂൾബുക്ക് ഉണ്ടാവും. ഒരു സ്ഥാപനത്തിനകത്ത് എങ്ങനെ പെരുമാറണമെന്നത് ഉൾപ്പെടെ പാലിക്കേണ്ട എല്ലാ നിയമങ്ങളും റൂൾബുക്കിൽ വ്യക്തമാക്കുകയും ചെയ്യും. എന്നാൽ വ്യക്തി ജീവിതത്തിൽ കമ്പനി ഇടപെട്ടാൽ എങ്ങനെയുണ്ടാവും.

ഈ കമ്പനിയിൽ നിങ്ങൾക്ക് ജോലി ചെയ്യുകയാണെങ്കിൽ നിങ്ങൾ വിവാഹബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാൻ പാടില്ല. മാത്രവുമല്ല നിങ്ങൾ‌ക്ക് വിവാഹേതര ബന്ധം ഉണ്ടാവാനും പാടില്ല. അതെ ചൈനയിലെ ഒരു കമ്പനിയിലെ നിയമമാണിത്.

job

പ്രതീകാത്മക ചിത്രം

സെജിയാങ് ആസ്ഥാനമായുള്ള കമ്പനി വിവാഹമോചനം നേടുകയോ വിവാഹേതര ബന്ധം പുലർത്തുകയോ ചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സ്ഥാപനത്തിലെ വിവാഹിതരായ എല്ലാ ജീവനക്കാർക്കും ബാധകമായ നിയമം ജൂൺ 9 നാണ് നിലവിൽ വന്നത്.

കമ്പനിയുടെ അഭിപ്രായത്തിൽ, "കുടുംബത്തോട് വിശ്വസ്തത പുലർത്തുന്ന ഒരു കോർപ്പറേറ്റ് സംസ്കാരവും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹവും" പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ നയം കൊണ്ട് ലക്ഷ്യമിടുന്നത്.

"കമ്പനിയുടെ ഇന്റേണൽ മാനേജ്മെന്റ് ശക്തിപ്പെടുത്തുന്നതിന്, കുടുംബത്തോട് വിശ്വസ്തത പുലർത്താനും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹം, കുടുംബത്തെ മികച്ച രീതിയിൽ സംരക്ഷിക്കാനും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കോർപ്പറേറ്റ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും, വിവാഹിതരായവർ വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നു. ജീവനക്കാർക്ക് വേണ്ടി പുറത്തിറക്കിയ പ്രസ്താവനയിൽ കമ്പനി പറയുന്നു.

കൂടാതെ, "എല്ലാ ജീവനക്കാർക്കും ശരിയായ സ്‌നേഹമൂല്യങ്ങൾ ഉണ്ടായിരിക്കുമെന്നും നല്ല ജോലിക്കാരായി മാറാൻ ശ്രമിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു - അവിഹിത ബന്ധമോ, വിവാഹേതര ബന്ധമോ വിവാഹമോചനമോ വേണ്ട." കമ്പനി പറയുന്നു.

തങ്ങളുടെ ജീവനക്കാർക്ക് "സ്ഥിരവും യോജിപ്പുള്ളതുമായ ഒരു കുടുംബം" വേണമെന്നും ജോലിയിലെ അവരുടെ ഉൽപ്പാദനക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്ഥാപനം ആഗ്രഹിക്കുന്നുവെന്നുമാണ് കമ്പനി പറയുന്നത്.

അതേസമയം, ചൈനയിലെ നിയമമനുസരിച്ച്, ജോലി ചെയ്യാ പ്രാപ്തനല്ലെങ്കിൽ മാത്രമേ ഒരു ജീവനക്കാരനെ പിരിച്ചുവിടാൻ കഴിയൂ എന്നാണ് ഷാങ്ഹായിലെ വി ആൻഡ് ടി നിയമ സ്ഥാപനത്തിൽ നിന്നുള്ള അഭിഭാഷകൻ ചെൻ ഡോങ് വ്യക്തമാക്കിയിരിക്കുന്നത്.

എന്തായാലും ഈ നിയമം സോഷ്യൽമീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഭൂരിഭാ​ഗവും ഈ നിയമത്തെ വിമർശിച്ചുകൊണ്ടാണ് കമന്റ് ഇടുന്നത്. ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യാൻ ആരും ഉണ്ടാവുമെന്ന് തോന്നുന്നില്ല എന്നാണ് ഒരാൾ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+