ആ പതിവ് ഒന്നു മാറ്റിപ്പിടിച്ചു; ദമ്പതികള്‍ ഞെട്ടലില്‍; ലോട്ടറി അടിച്ച തുക കേട്ട് മാത്രം ഞെട്ടരുത്
മേരിലാന്‍ഡ്: ഭാഗ്യങ്ങള്‍ നമ്മളെ തേടി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ അത് പലപ്പോഴും സംഭവിക്കാറില്ല. എന്നാല്‍ പ്രതീക്ഷിക്കാതെ ഒരു ഭാഗ്യം നമ്മളെ തേടി വന്നാല്‍ എന്തെന്നില്ലാത്ത സന്തോഷമായിരിക്കും നമുക്ക്. പല ആളുകളും ഇങ്ങനെ ഒരു ഭാഗ്യം പ്രതീക്ഷിച്ചായിരിക്കും ലോട്ടറി പോലുള്ള എടുക്കുന്നത്. സാമ്പത്തികമായി കുറച്ച് ഭാഗ്യം വന്നാല്‍ ആ സന്തോഷം ജീവിത കാലം മുഴുവന്‍ നിലനില്‍ക്കുകയും ചെയ്യും. എന്നാല്‍ പ്രതീക്ഷിക്കാതെ ഒരു ലോട്ടറി ഭാഗ്യം അതും ലക്ഷക്കണക്കിന് രൂപയുടെത് നമ്മളെ തേടി വന്നാല്‍ എങ്ങനെയുണ്ടാകും. അങ്ങനെ ഒരു ഭാഗ്യത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

മേരിലാന്‍ഡിലെ ഒരു ദമ്പതികളെയാണ് അപ്രതീക്ഷിതമായി ലോട്ടറി ഭാഗ്യം തുണച്ചിരിക്കുന്നത്. മേരിലാന്‍ഡിലെ പ്രിന്‍സ് ജോര്‍ജ് കൗണ്ടിയിലെ ദമ്പതികള്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നവരാണ്. ഭര്‍ത്താവ് നമ്പറുകള്‍ നല്‍കി ഭാര്യയാണ് എന്നും ടിക്കറ്റുകള്‍ വാങ്ങാറുള്ളത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇവരുടെ പതിവ് ലോട്ടറി എടുക്കുന്ന ശീലത്തിന് ഒരു മാറ്റം സംഭവിച്ചു.

കഴിഞ്ഞ ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ ഭാര്യയ്ക്ക് അധിക സമയം ജോലി ചെയ്യേണ്ടി വന്നു. അതുകൊണ്ട് പണമെടുക്കാന്‍ അയാള്‍ക്ക് കൂടുതല്‍ സമയം എടിഎമ്മിന് മുന്നില്‍ നില്‍ക്കേണ്ടി വന്നു. എന്നാല്‍ എ ടി എമ്മില്‍ നിന്ന് തന്റെ മുഴുവന്‍ പണവും 5 ഡോളര്‍ ബില്ലുകളായി വരുന്നത് കണ്ട് താന്‍ ആശ്ചര്യപ്പെട്ടുവെന്ന് ഭര്‍ത്താവ് പറഞ്ഞു.

അന്ന് ടിക്കറ്റ് വാങ്ങാന്‍ പുറപ്പെട്ട ഭര്‍ത്താവ് ഒരേ നമ്പറില്‍ രണ്ട് ടിക്കറ്റുകള്‍ വീതം എടുക്കാന്‍ തീരുമാനിച്ചു. സാധാരണയായി ഒരു ടിക്കറ്റ് മാത്രമാണ് അദ്ദേഹം വാങ്ങാറുള്ളത്. എന്നാല്‍ അന്ന് ഒരേ നമ്പറില്‍ രണ്ട് ടിക്കറ്റുകള്‍ വാങ്ങാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ആശ്ചര്യമെന്ന് പറയട്ടേ, പിറ്റേ ദിവസം ലോട്ടറി ഫലം വന്നപ്പോള്‍ ആ നമ്പറിന് ഒന്നാം സമ്മാനം അടിച്ചു.

ഉടന്‍ തന്നെ ഇക്കാര്യം അദ്ദേഹം ഭാര്യയെ വിളിച്ച് അറിയിച്ചു. ഓരോ ടിക്കറ്റിനും 500000 ഡോളര്‍ വച്ചാണ് ദമ്പതികള്‍ക്ക് അടിച്ചത്. ഇതോടെ രണ്ട് ടിക്കറ്റുകള്‍ക്കും കൂടി 100,000 ഡോളര്‍ വീതം ദമ്പതികള്‍ക്ക് സമ്മാനമായി ലഭിച്ചു. പ്രതീക്ഷിക്കാതെ തങ്ങളെ തേടി ഭാഗ്യം വന്നതോടെ ദമ്പതികള്‍ക്ക് എ്‌ന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ചാരിറ്റികള്‍ക്കും പള്ളികള്‍ക്കും സംഭാവനകള്‍ നല്‍കി തങ്ങളുടെ ഭാഗ്യം പങ്കിടാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് വിജയികള്‍ പറഞ്ഞു.












Click it and Unblock the Notifications