Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഢംബര കപ്പലില്‍ 3 വര്‍ഷം യാത്ര, 135 രാജ്യങ്ങള്‍ കാണാം, ചെലവ് 25 ലക്ഷത്തോളം!!

മൂന്ന് വർഷം നീണ്ടുനിൽക്കും കപ്പൽ യാത്ര, ഈ സമയത്ത് അത് 1,30,000-മൈൽ പിന്നിടുകയും 375 തുറമുഖങ്ങളിൽ ഡോക്ക് ചെയ്യുകയും ചെയ്യും.

trip3131

ആഢംബരമായി കപ്പലിൽ യാത്ര ചെയ്താലോ.. മൂന്ന് വർഷം കൊണ്ട് ആളുകളെ 135 രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. പക്ഷേ ചിലവ് കുറച്ച് കൂടും 25 ലക്ഷത്തിനടുത്താണ് ഒരാൾക്ക് വരുന്ന തുക. ലൈഫ് അറ്റ് സീ ക്രൂയിസ് എന്ന ക്രൂയിസ് കമ്പനി, നവംബർ 1 ന് ഇസ്താംബൂളിൽ നിന്ന് പുറപ്പെടുന്ന എംവി ജെമിനിയിലെ 3 വർഷത്തെ യാത്രയ്ക്കുള്ള ബുക്കിംഗ് സ്വീകരിക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

മൂന്ന് വർഷം നീണ്ടുനിൽക്കും കപ്പൽ യാത്ര, ഈ സമയത്ത് അത് 1,30,000-മൈൽ പിന്നിടുകയും 375 തുറമുഖങ്ങളിൽ ഡോക്ക് ചെയ്യുകയും ചെയ്യും. ആ 375 തുറമുഖങ്ങളിൽ 208 എണ്ണം ഓവലർനൈറ്റ് സ്റ്റോപ്പുകളായിരിക്കും. ഇന്ത്യയുൾപ്പെടെ 14 'ലോകാത്ഭുതങ്ങളിൽ' 13 എണ്ണവും എംവി ജെമിനി കവർ ചെയ്യുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമർ പ്രതിമ, ഇന്ത്യയിലെ താജ്മഹൽ, മെക്‌സിക്കോയിലെ ചിചെൻ ഇറ്റ്‌സ, ചൈനയിലെ വൻമതിൽ തുടങ്ങി പ്രശസ്തമായ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കും. കൂടാതെ, 103 ഉഷ്ണമേഖലാ ദ്വീപുകളും സന്ദർശിക്കും.
ക്രൂയിസ് വ്യവസായത്തിൽ 30 വർഷത്തെ ചരിത്രമുള്ള മിറേ ക്രൂയിസുകളുടെ ഒരു വിഭാഗമാണ് ക്രൂയിസ് കമ്പനി
എംവി ജെമിനിയിൽ 1,074 യാത്രക്കാർക്കുള്ള മുറികളുള്ള 400 ക്യാബിനുകളാണുള്ളത്. റെസ്റ്റോറന്റുകൾ, വിനോദ മേഖലകൾ, ലൈബ്രറി, ലോഞ്ച്, ഓഫീസുകൾ, മീറ്റിംഗ് റൂമുകൾ തുടങ്ങി എല്ലാ ക്രൂയിസ് ഷിപ്പ് സൗകര്യങ്ങളും ഇതിൽ ഉണ്ടായിരിക്കും.

ഡോക്‌ടർമാരുടെ സേവനം ഉണ്ടാവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയും ക്രൂയിസ് വാഗ്ദാനം ചെയ്യും. "കപ്പലിൽ അന്തർദേശീയ താമസക്കാരനായി ജോലി ചെയ്യുമ്പോൾ അധിക നികുതി ആനുകൂല്യങ്ങൾ" കമ്പനി അവതരിപ്പിക്കുമെന്ന് സിഎൻഎൻ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു
"പ്രൊഫഷണലുകൾക്ക് അവരുടെ ജോലി നിർവഹിക്കുന്നതിന് കണക്റ്റിവിറ്റിയും ശരിയായ സൗകര്യങ്ങളും പ്രവർത്തനക്ഷമതയും ആവശ്യമാണ്. തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇത്തരത്തിലുള്ള ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുന്ന മറ്റൊരു ക്രൂയിസ് ഇല്ല, "ലൈഫ് അറ്റ് സീ ക്രൂയിസിന്റെ മാനേജിംഗ് ഡയറക്ടർ മൈക്കൽ പീറ്റേഴ്സൺ പ്രസ്താവനയിൽ പറഞ്ഞു.

യാത്ര മദ്ധ്യേയോ കുറച്ച് ദിവസങ്ങൾക്ക് ശേഷമോ ഒരു യാത്രക്കാരന് അവസാനിപ്പിക്കാൻ കഴിയില്ല, എല്ലാ യാത്രക്കാരും മൂന്ന് വർഷത്തേക്ക് സൈൻ അപ്പ് ചെയ്യണം. സിംഗിൾ യാത്രക്കാർക്ക് ഇരട്ട താമസ നിരക്കിൽ 15% കിഴിവ് ലഭിക്കും. എന്നിരുന്നാലും, ബുക്കിംഗിന് കുറഞ്ഞത് $ 45,000 ഡൗൺ പേയ്‌മെന്റ് ആവശ്യമാണ്. "2 മീറ്റിംഗ് റൂമുകൾ, 14 ഓഫീസുകൾ, ഒരു ബിസിനസ് ലൈബ്രറി, റിലാക്സിംഗ് ലോഞ്ച്, ഒരു കഫേ എന്നിവയുള്ള കടലിൽ ഇത്തരത്തിലുള്ള ആദ്യത്തെ ബിസിനസ് സെന്റർ ഞങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. എന്നാണ് ഇവർ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+