Get Updates
Get notified of breaking news, exclusive insights, and must-see stories!

ശസ്ത്രക്രിയയ്ക്കിടയിൽ രോ​ഗിക്ക് അസ്വസ്ഥത; ഡോക്ടറെ സഹായിക്കാൻ വന്നത് ശുചീകരണത്തൊഴിലാളി!!

വളരെ പ്രധാനപ്പെട്ട ഒരു ശസ്ത്രക്രിയ നടത്താൻ സർജൻ സഹായിത്തിന് വിളിച്ചത് ശുചീകരണ തൊഴിലാളിയെ. 2020 ൽ ആണ് സംഭവം നടക്കുന്നത്. കാൽവിരലിലെ ശസ്ത്രക്രിയയ്ക്കാണ് സഹായത്തിനായി ശുചീകരണ തൊഴിലാളിയെ വിളിച്ചത്. ജർമ്മനിയിലെ ഒരു യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഒരു സർജനാണ് ഇങ്ങനൊരു കാര്യം ചെയ്തത്. മെയിൻസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

. ഓപ്പറേഷൻ റൂമിൽ രക്തം പുരണ്ട കംപ്രസ് കയ്യിൽ പിടിച്ചിരിക്കുന്ന ശുചീകരണ തൊഴിലാളിയെ ആശുപത്രിയിലെ ഒരു മാനേജർ കണ്ടതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. സംഭവം പുറത്തായതിന് പിന്നാലെ ഡോക്ടറെ പറഞ്ഞുവിട്ടു.

Viral

യോഗ്യതയുള്ള ഒരു അസിസ്റ്റന്റില്ലാതെയാണ് ശസ്ത്രക്രിയാ വിദഗ്ധൻ ശസ്ത്രക്രിയ നടപടിക്രമങ്ങളുമായി മുന്നോട്ട് പോയതെന്ന് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് നോർബർട്ട് ഫൈഫർ പ്രസ്താവനയിൽ പറഞ്ഞതായിട്ട് എസ് ഡബ്യൂആർ റിപ്പോർട്ട് ചെയ്യുന്നു. ലോക്കൽ അനസ്‌തേഷ്യയെത്തുടർന്ന് രോഗി അസ്വസ്ഥനായിരുന്നു

ഇതേത്തുടർന്നായിരുന്നു യാതൊരു വൈദ്യപരിചയവുമില്ലാത്ത സമീപത്തെ ശുചീകരണ തൊഴിലാളിയോട് സർജൻ സഹായം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രാദേശിക ദിനപത്രമായ മെയിൻസർ ആൽജെമൈൻ സെയ്തുങ്ങ് അനുസരിച്ച്, ശുചീകരണ താെഴിലാളിയോട് ശസ്സ്ത്രക്രിയയ്ക്ക് കൊണ്ടുവന്ന രോ​ഗിയുടെ കാൽ പിടിക്കാനും ശസ്ത്രക്രിയാ ഉപകരണങ്ങൾ കൈമാറാനും ഡോക്ടർ ആവശ്യപ്പെട്ടു.

ഉച്ചകഴിഞ്ഞ് 3:30 നാണ് ഓപ്പറേഷൻ നടന്നതെന്ന് ഫൈഫർ പറഞ്ഞു, ആവശ്യമെങ്കിൽ യോഗ്യതയുള്ള അസിസ്റ്റന്റുമാരിൽ നിന്ന് സർജറിന് എളുപ്പത്തിൽ സഹായം നേടാനാകുമെന്ന് ഇദ്ദേഹം പറഞ്ഞു. "ഇത് സംഭവിക്കാൻ പാടില്ലായിരുന്നു," ജർമ്മൻ വാർത്താ ഏജൻസി ഡിപിഎ ഉദ്ധരിച്ച് ഫൈഫർ പറഞ്ഞു. എന്നാൽ രോഗിക്ക് സങ്കീർണതകളൊന്നും ഉണ്ടായിട്ടില്ലെന്ന് പബ്ലിക് ബ്രോഡ്‌കാസ്റ്റർ എസ്‌ഡബ്ല്യുആർ റിപ്പോർട്ട് ചെയ്യുന്നു

ജർമ്മനിയിലെ ഈ ശസ്ത്രക്രിയാവിദഗ്ധന് മെഡിക്കൽ പശ്ചാത്തലമില്ലാത്ത ഒരാളുടെ സഹായം സ്വീകരിച്ചതിന് ജോലി നഷ്ടപ്പെട്ടപ്പോൾ, ഉക്രെയ്നിൽ നിന്നുള്ള മറ്റൊരാൾ വൈറലാകുകയായിരുന്നു. ഈ വർഷം ആദ്യം ഒരു സൈനികന്റെ നെഞ്ചിൽ നിന്ന് ഗ്രനേഡ് നീക്കം ചെയ്ത് ജീവൻ രക്ഷിച്ചതിന് ആഗോള പ്രശംസ നേടുകയും ചെയ്തു.

ഉക്രെയ്ൻ സൈന്യം പുറത്തുവിട്ട ഒരു എക്‌സ്‌റേ ചിത്രം സൈനികന്റെ നെഞ്ചിൽ ഗ്രനേഡിന്റെ കൃത്യമായ സ്ഥാനം കാണിക്കുന്നു. വിജയകരമായ ശസ്ത്രക്രിയയെ തുടർന്ന് സൈനികനെ വിശ്രമത്തിനായി പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. ഉക്രേനിയൻ സായുധ സേനയുടെ അഭിപ്രായത്തിൽ, 'എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന' സ്‌ഫോടകവസ്തു കൈവശം വച്ചുകൊണ്ട് ശസ്ത്രക്രിയാ വിദഗ്ധൻ ആൻഡ്രി വെർബ ഫോട്ടോയെടുത്തു. മറ്റൊരു വിചിത്രമായ കേസിൽ, ഒരു ബ്രസീലിയൻ മനുഷ്യൻ സ്വയം ഒരു കോസ്മെറ്റിക് മൂക്ക് ശസ്ത്രക്രിയ നടത്താൻ ശ്രമിച്ച് ആശുപത്രിയിൽ എത്തിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+