Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയിലെ ഭൂകമ്പത്തില്‍ ആറുമക്കളെയും നഷ്ടപ്പെട്ട് പിതാവ്, കരളലിയിക്കുന്ന കാഴ്ച്ച

നാസറിന്റെ ഭാര്യയും ആറ് മക്കളുമാണ് ഭൂകമ്പത്തില്‍ ഇല്ലാതായത്. വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് എല്ലാം നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും

EARTH QUAKE

ദമസ്‌കസ്: സിറിയയിലെ ഭൂകമ്പത്തിലെ ആറ് മക്കളെ നഷ്ടപ്പെട്ട് പിതാവ്. നാസര്‍ അല്‍ വാക്കയെന്ന പിതാവിനാണ് ദുരന്തം എല്ലാ തട്ടിയെടുത്ത അവസ്ഥയിലേക്ക് തള്ളിയിട്ടത്. അതേസമയം ഈ ദുരന്തത്തിനിടയില്‍ ദൈവത്തോട് അദ്ദേഹം നന്ദി പറയുന്നുണ്ട്.

കാരണം രണ്ട് കുട്ടികളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്. സിറിയന്‍ പട്ടണമായ ജാന്താരിസില്‍ നിന്ന് ഈ കാഴ്ച്ച ലോകം മുഴുവന്‍ അറിഞ്ഞത്. രാത്രിയാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയെത്തിയത്.

ഇരുട്ടില്‍ ത്പ്പിയാണ് നാസറിന്റെ രണ്ട് മക്കളെ ഇവര്‍ രക്ഷിച്ചത്. നാസറിന്റെ മറ്റൊരു കുട്ടിയും രക്ഷപ്പെട്ടിട്ടുണ്ട്. പക്ഷേ മനസ്സിലെ വേദനകള്‍ അദ്ദേഹത്തിന് മറക്കാന്‍ സാധിക്കുന്നില്ല.

EARTH QUAKE

നാസറിന്റെ ഭാര്യയും ആറ് മക്കളുമാണ് ഭൂകമ്പത്തില്‍ ഇല്ലാതായത്. വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് എല്ലാം നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും. തനിക്ക് എത്ര മക്കളെയാണ് ദുരന്തത്തില്‍ നഷ്ടമായതെന്ന് പോലും അദ്ദേഹത്തിന് അറിയില്ല.

മൂന്ന് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളും ഇതിനോടകം മരിച്ചുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം. ബിലാലേ എന്ന് വിളിച്ചാണ് അദ്ദേഹം കരയുന്നത്. ഭൂകമ്പം ഉണ്ടായപ്പോള്‍ സാധാരണ ഉണ്ടാവുന്ന വ്യോമാക്രണത്തെ പോലെയായിരുന്നില്ല. അത് വ്യത്യസ്തമായിരുന്നു.

സിറിയയിലെ ആഭ്യന്തര യുദ്ധത്തിലും ഞങ്ങള്‍ ജീവിച്ച് പോന്നിരുന്നു. എന്നാല്‍ ഭൂകമ്പം എല്ലാം തകര്‍ത്തു. ദൈവമേ മക്കളില്‍ ഒരാളെ എങ്കിലും ജീവനോടെ ബാക്കി വെക്കണേ എന്ന് മാത്രമാണ് ആ നിമിഷം ഞാന്‍ പ്രാര്‍ത്ഥിച്ചതെന്ന് വാക്ക പറഞ്ഞു.

ഇതിനോടകം 21000 പേര്‍ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂവായിരം പേരാണ് സിറിയയില്‍ മരിച്ചത്. ഇതില്‍ അധികവും വിമത മേഖലയിലാണ്. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് ജാന്താരിസ്. ഇവിടെ ഭൂകമ്പം രൂക്ഷമായി ബാധിക്കപ്പെട്ടിട്ടുണ്ട്.

യുഎന്‍ ഏജന്‍സി ഇവിടേക്ക് 14 ട്രക്കുകള്‍ അയച്ചിട്ടുണ്ട്. വിമത മേഖലയിലേക്ക് വരുന്ന ആദ്യ സഹായമാണിത്. ഭൂകമ്പത്തിന് ശേഷം ആണ്‍കുട്ടികളായ ഫൈസല്‍, മെസ്ഹല്‍, മൊഹസീന്‍, മന്‍സൂര്‍ എന്നിവരെയാണ് വാക്ക തേടിയത്. എന്നാല്‍ കണ്ടെത്താനായില്ല.

പിന്നീടാണ് അറിഞ്ഞത് ഫൈസലും മൊഹസീനും മരിച്ചു കഴിഞ്ഞെന്ന്. ഇവരുടെ അടുത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. തന്റെ മൂത്ത മകള്‍ ഹെബയെമ മടിത്തട്ടില്‍ ഇളയ മകള്‍ ഇസ്രായെ ചേര്‍ത്തുപിടിച്ച നിലയിലാണ് കണ്ടെത്തിയത്.

മറ്റൊരു സഹോദരി സമീഹയുടെ മൃതദേഹവും അതിനടുത്ത് തന്നെയുണ്ടായിരുന്നു. മക്കളെ അടക്കം ചെയ്യുന്നത് കണ്ട് നില്‍ക്കാന്‍ മാത്രമാണ് ആ പിതാവിന് പിന്നെ ആകെ ചെയ്യാനുണ്ടായിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+