സെപ്റ്റിക് ടാങ്കില്‍ മുങ്ങിത്തപ്പിയിട്ടും കിട്ടാത്ത മോതിരം; 21 വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി
വിവാഹ ദിവസം പോലെ പ്രിയപ്പെട്ടതാണ്, വിവാഹ മോതിരവും വിവാഹ വസ്ത്രവും താലിയുമൊക്കെ. ഇതൊക്കെ ജീവിതാവസാനം വരെ സൂക്ഷിക്കുക എന്നത് തന്നെയാവും ഭൂരിപക്ഷം പേരും കൊതിക്കുന്നത്.
എന്നാൽ ഫ്‌ളോറിഡയിൽ നിന്നുള്ള ദമ്പതികൾക്ക് അവരുടെ മോതിരം നഷ്ടപ്പെട്ടു.ടോയ്‌ലറ്റിൽ ഫ്‌ളഷ് ചെയ്യുന്ന സമയത്ത് മോതിരം പോവുകയായിരുന്നു. നിക്ക് ഡേ തന്റെ ഭാര്യയ്ക്ക് നൽകിയ മോതിരമാണ് നഷ്ടപ്പെട്ടത്...

'അവൾ ഒരു ദിവസം എന്റെ അടുത്ത് വന്ന് പറഞ്ഞു, 'എന്റെ മോതിരം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നുവെന്ന്, ക്ലോസറ്റിൽ വീണതായിരിക്കാം.. ഫ്‌ളഷ് ചെയ്തപ്പോൾ അത് പോയിക്കാണും എന്ന് ഭാര്യ പറഞ്ഞു.
അത് കണ്ടെത്താനുള്ള ശ്രമം ദമ്പതികൾ ഉപേക്ഷിച്ചില്ല, പ്ലംബിംഗിൽ നിന്ന് അത് വീണ്ടെടുക്കാനുള്ള കഠിനമായ ശ്രമം നടത്തി.'ഞാൻ സെപ്റ്റിക് ടാങ്കിലേക്ക് ഇറങ്ങി, അതിലൂടെ ഒരു സ്ട്രൈനറിലൂടെ പമ്പ് ചെയ്ത് അത് കണ്ടെത്താൻ ശ്രമിക്കാമെന്ന് കരുതി. പക്ഷേ, ഭാഗ്യമില്ല,' ഷൈന ഡേ പറഞ്ഞു.
നവംബറിൽ - രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം - നിക്കിന്റെ അമ്മ, റെനി, ടോയ്ലറ്റ് മാറ്റിസ്ഥാപിക്കാൻ ഒരു പ്ലംബറെ കൊണ്ടുവന്നു. അപ്പോഴാണ് ഏറെ നാളായി നഷ്ടപ്പെട്ട മോതിരം തിരിച്ചുകിട്ടിയത്. ഇത് ഷൈനയുടേതാണോ എന്ന് അവൻ റെനിയോട് ചോദിച്ചു, നന്നായി നോക്കിയ ശേഷം അമ്മായിയമ്മ പറഞ്ഞു, ഇത് അവളുടെതാണെന്ന്.
നന്നായി വൃത്തിയാക്കിയ ശേഷം, നിക്കിന്റെ മാതാപിതാക്കൾ ക്രിസ്മസ് സമ്മാനമായി മോതിരം പൊതിഞ്ഞ്, അവധിക്കാലത്ത് ദമ്പതികൾക്ക് നൽകി. ദമ്പതികളെ സംബന്ധിച്ച് അത് അവരുടെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷം ആയിരുന്നു. എന്നന്നേക്കുമായി നഷ്ടമായി പോയെന്ന് കരുതിയ അവരുടെz പ്രിയപ്പെട്ട മോതിരം തിരിച്ചുകിട്ടി......സന്തോഷം കൊണ്ട് മതിമറന്നു.
ആ സമയത്ത് താൻ എങ്ങനെ പെരുമാറി എന്നതിനെക്കുറിച്ച് ഷൈന പറയുന്നു.. "അത് ഒരു വൃത്തികെട്ട കരച്ചിൽ ആയിരുന്നു," ഷൈന പറഞ്ഞു. "ഞാൻ അവിടെ ഇരുന്നു, 'ഓ എന്റെ ദൈവമേ, ഇത് എന്റെ മോതിരമാണ്. ഇതാണ് എന്റെ മോതിരം.' ഞാൻ കണ്ണ് തുടച്ചു, മസ്‌കര എല്ലായിടത്തും പടർന്ന് ഒഴുകി












Click it and Unblock the Notifications