കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം ചെയ്യപ്പെട്ട യുവതിക്ക് 27,000 ഡോളര്‍ പിഴ!!!

Google Oneindia Malayalam News

ബെര്‍ലിന്‍: ബലാത്സംഗത്തിന് ഇരയായെന്ന് പരാതിപ്പെട്ട ജര്‍മ്മന്‍ മോഡലിന് കോടതി വിധിച്ചത് 27,000 ഡോളര്‍ പിഴ. ജിന ലിസ ലോഫിക് എന്ന 29 വയസുകാരി മോഡലിനാണ് പിഴ വിധിച്ചത്. മയക്ക് മരുന്ന് നല്‍കിയ ശേഷം ബലാത്സംഗം ചെയ്‌തെന്നും ഇത് ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്‌തെന്നുമായിരുന്നു യുവതിയുടെ പരാതി.

ആയിരം പേര്‍ ബലാത്സംഗം ചെയ്യുമെന്ന്; ഗായികയ്ക്ക് സല്‍മാന്‍ ആരാധകരുടെ ഭീഷണിആയിരം പേര്‍ ബലാത്സംഗം ചെയ്യുമെന്ന്; ഗായികയ്ക്ക് സല്‍മാന്‍ ആരാധകരുടെ ഭീഷണി

എന്നാല്‍ ജര്‍മ്മന്‍ ജഡ്ജി പ്രതികള്‍ക്ക് പേരിന് പിഴ വിധിക്കുകയും യുവതിക്ക് 27000 ഡോളര്‍ എന്ന കനത്ത പിഴ വിധിക്കുകയുമായിരുന്നു. എന്നാല്‍ ആരോപണം ഉന്നയിച്ച സ്ത്രീ ലൈംഗീക ബന്ധമല്ല അത് ചിത്രീകരിക്കരുത് എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. അതിനാല്‍ മോഡലിന്റെ ബലാത്സംഗ ആരോപണം നിലനില്‍ക്കുകയില്ലെന്നാണ് ജഡ്ജി പറയുന്നത്.

Rape

കേസില്‍ ജനങ്ങളെ സ്തബ്ധരാക്കിയ ഉത്തരവാണ് ജഡ്ജിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ജിന ലിസ ലോഫിക്കിന് എതിരെയുള്ള വിധി ജര്‍മ്മനിയിലാകമാനം പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ലൈംഗീക ചൂഷണത്തെ ജര്‍മ്മനിയിലെ ജുഡീഷ്യല്‍ സമ്പ്രദായം കൈകാര്യം ചെയ്യുന്ന രീതി അപലപനീയമാണെന്ന വികാരം ജര്‍മ്മനിയില്‍ ഉയര്‍ന്നു വന്നു.

2012ല്‍ ഗര്‍ഭിണിയായ യുവതിയെ അഭയാര്‍ത്ഥി ലൈംഗീകമായി പീഡിപ്പിച്ച കേസിലും കുറ്റവാളിയെ വെറുതെ വിടുകയായിരുന്നു ഇരയെ ശക്തമായി എതിര്‍ത്ത് കീഴ്‌പ്പെടുത്തിയതല്ലെന്ന കോടതി നിലപാടിലായിരുന്നു കുറ്റവാളിയെ വെറുതെ വിട്ടത്. ഗര്‍ഭസ്ഥ ശിശുവിന്റെ സുരക്ഷയെ കരുതിയാണ് പ്രതിരോധത്തിന് ഒരുങ്ങാഞ്ഞതെന്ന യുവതിയുടെ വാദം കോടതി തള്ളുകയായിരുന്നു.

ബീഹാറില്‍ 12കാരി കൂട്ടമാനഭംഗത്തിനിരയായി;കുട്ടിയുടെ നില ഗുരുതരംബീഹാറില്‍ 12കാരി കൂട്ടമാനഭംഗത്തിനിരയായി;കുട്ടിയുടെ നില ഗുരുതരം

പിന്നീടും നിരവധി സംഭവങ്ങള്‍ ഉണ്ടായിരുന്നു. എറ്റവും ഒടുവിലത്തെ കേസാണ് ജിനായുടേത്. 'നോ മീന്‍സ് നോ' ക്യാമ്പെയിനും ജര്‍മ്മനിയില്‍ ആരംഭിച്ചിട്ടുണ്ട്. വേണ്ട എന്നു പറഞ്ഞാല്‍ വേണ്ട എന്നു തന്നെയാണെന്നും പിന്നീടുള്ളത് ബലപ്രയോഗം തന്നെയാണെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ജര്‍മ്മനി നിര്‍ബന്ധിതമായിരിക്കുകയാണ്.

English summary
A 29-year-old German model was, according to her own account, drugged and raped by two men who filmed the ordeal and then posted it online. The woman pressed charges. But a judge gave the men a light fine for the incident while ordering the alleged victim to pay the equivalent of $27,000.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X