കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോപ്പന്‍ ഹേഗനിലെ മാളില്‍ 22 കാരന്റെ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

Google Oneindia Malayalam News

കോപ്പന്‍ ഹേഗന്‍: ഡെന്‍മാര്‍ക്കിലെ തിരക്കേറിയ ഷോപ്പിംഗ് മാളിനുള്ളില്‍ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അക്രമം നടത്തിയ 22 കാരനായ ഡാനിഷ് യുവാവിനെ അറസ്റ്റ് ചെയ്തു. രാത്രി ഹാരി സ്‌റ്റൈല്‍സിന്റെ പരിപാടിക്ക് വേദിയാകേണ്ട മാളിലാണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്.

copen hagen

അറസ്റ്റിലായ ആളുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. വെടിവെപ്പിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ് എന്നും 22 കാരന്‍ ഒറ്റക്കാണ് അക്രമം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം എന്നും പൊലീസ് പറഞ്ഞു. ഡെന്‍മാര്‍ക്കില്‍ ഇത്തരം വെടിവെപ്പുകള്‍ താരതമ്യേന അപൂര്‍വമാണ്. സ്‌കാന്‍ഡിനേവിയയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളില്‍ ഒന്നായ ഫീല്‍ഡ്സില്‍ ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം.

ബിജെപി നേതാവ്; ഇപ്പോള്‍ ലഷ്‌കര്‍ തീവ്രവാദി... നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടിബിജെപി നേതാവ്; ഇപ്പോള്‍ ലഷ്‌കര്‍ തീവ്രവാദി... നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടി

അമാഗെര്‍ ജില്ലയില്‍ സിറ്റി സെന്ററിനും വിമാനത്താവളത്തിനും മധ്യേയാണ് കൂറ്റന്‍ ഫീല്‍ഡ്സ് മാള്‍ സ്ഥിതി ചെയ്യുന്നത്. ആദ്യ വെടിയൊച്ച കേട്ടപ്പോള്‍ തന്നെ മാളിന്റെ എക്സിറ്റ് കേന്ദ്രത്തില്‍ വലിയ തിക്കും തിരക്കുമുണ്ടായി എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ 40 വയസ്സുള്ള ഒരാളും രണ്ട് യുവാക്കളും ഉള്‍പ്പെടുന്നുവെന്ന് കോപ്പന്‍ ഹേഗന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തോമസെന്‍ പറഞ്ഞു.

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നും മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. 5.37ന് വെടിവയ്പ്പിന്റെ ആദ്യ റിപ്പോര്‍ട്ടുകള്‍ പോലീസിന് ലഭിച്ചതായും 11 മിനിറ്റിനുശേഷം പ്രതിയെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. അക്രമം നടത്തിയത് ഒരു വെള്ളക്കാരന്‍ ആണ് എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അയല്‍രാജ്യമായ നോര്‍വേയില്‍ നടന്ന കൂട്ട വെടിവയ്പ്പിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഡെന്‍മാര്‍ക്കില്‍ വെടിവയ്പ്പ് നടന്നത്.

ഷഫ്‌നയാണ്...സാരിയിലാണ്...ചുമ്മാ പൊളിക്കുകയാണ്...; വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

നോര്‍വെയില്‍ ഒരു എല്‍ ജി ബി ടി ക്യു ഉത്സവത്തിനിടെ ഇറാനിയന്‍ വംശജനായ ഒരു നോര്‍വീജിയന്‍ വെടിയുതിര്‍ക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും 20 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2015 ഫെബ്രുവരിക്ക് ശേഷം ഡെന്‍മാര്‍ക്കില്‍ നടന്ന ഏറ്റവും ഹീനമായ തോക്ക് ആക്രമണമാണിത്. അന്ന് തലസ്ഥാനത്ത് നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമി പിന്നീട് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നു.

English summary
A gunman opened fire inside a busy shopping mall in Denmark, killing three people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X