കഷണ്ടി കാരണം ജോലി പോയി..പക്ഷേ കയ്യില്‍ വന്നത് ലക്ഷങ്ങള്‍..

മുടിയുടെ കാര്യത്തില്‍ ശ്രദ്ധകൊടുക്കാത്തവര്‍ ഉണ്ടാവാന്‍ സാധ്യത കുറവ് ആയിരിക്കും. ചിലര്‍ മുടി വളര്‍ത്തും, ചിലര്‍ ഭംഗിയില്‍ വെട്ടും..മുടി വളരാന്‍ പല വഴികള്‍ നോക്കുന്നവരുണ്ടാവും. എന്നാല്‍ മുടി ഉള്ളവര്‍ അവരുടെ മുടിയുടെ കാര്യത്തില്‍ പല വഴികള്‍ പരീക്ഷിക്കുമ്പോള്‍ മുടിയില്ലാത്തവരുടെ അവസ്ഥ ആലോചിച്ച് നോക്കിയിട്ടുണ്ടോ?
കഷണ്ടി ഉള്ളവര്‍ അനുഭവിക്കേണ്ടി വരുന്ന പരിഹാസവും ഒറ്റപ്പെടലുമൊക്കെ നമുക്ക് ആലോചിക്കാന്‍ പറ്റാവുന്നതിലും അധികം ആയിരിക്കും. ഇനി പറയാന്‍ പോകുന്നത് കഷണ്ടി മൂലം ജോലി നഷ്ടപ്പെട്ട ഒരാളെക്കുറിച്ചാണ്. എന്നാല്‍ അദ്ദേഹം നിയമപരമായ പോരാട്ടത്തില്‍ വിജയിച്ചു. 61വയസ്സുകരനെയാണ് കഷണ്ടിയുടെ പേര് പറഞ്ഞ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

മുടിയില്ലെങ്കിൽ ജോലിയില്ല...
ലീഡ്സ് ആസ്ഥാനമായുള്ള ടാംഗോ നെറ്റ്‌വർക്കിൽ പ്രതിവർഷം 60,000 പൗണ്ട് സെയിൽസ് ഡയറക്‌ടർ റോൾ ഉപേക്ഷിക്കാൻ ഇദ്ദേഹത്തോട് അദ്ദേഹത്തിന്റെ മാനേജർ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഇവരുടെ ബോസിന് 50 വയസ്സുകഴിഞ്ഞ കഷണ്ടിയുള്ള ആളെ ജോലിയിൽ നിർത്താൻ താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ മുടി ഉണ്ടായിരുന്നെങ്കിൽ പോലും തന്നെ ജോലിയിൽ നിന്ന് പിരിച്ചിവിടുമായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.

ആരോപണം..
ഇദ്ദേഹം ജോലിയിൽ അത്ര മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നില്ലെന്നായിരുന്നു ആരോപണം. ഇദ്ദേഹത്തെ പ്രകടനം മെച്ചപ്പെടുത്തുന്ന പദ്ധതികയിൽ ഉൾപ്പെടുത്തി. എന്നാൽ തന്നെ കമ്പനിയിൽ നിന്ന് പുറത്തക്കാൻ വേണ്ടയാണ് ഇത് എന്നാണ് അദ്ദേഹം പറഞ്ഞത്. 50 വയസ്സുകഴിഞ്ഞ ആളുകളെ അവർ നിയമിക്കാൻ തയ്യാറായിരുന്നില്ല. 40 വയസ്സുള്ള ആലുകളെ നിയമിക്കാൻ ആണ് അവർ തീരുമാനിച്ചത്.

ഒടുവിൽ രാജിവെക്കാൻ തീരുമാനിച്ചു
കമ്പനയിലെ സമ്മർദ്ദം കാരണം ഇദ്ദേഹം രാജി വെച്ചു. എന്നാൽ തോറ്റുെകാടുക്കാൻ തയ്യാറായിരുന്നില്ല. കമ്പനിക്കെതിരെ നിയമപരമായി കേസുമായി മുന്നോട്ടുപോയി. തനിക്കെതിരെ കമ്പനി ഉണ്ടാക്കിയ നുണകളിൽ ദുഖിതനാണെന്നും തന്നെ പുറത്താക്കാ കമ്പനി ഇതൊക്കെ മനപൂർവം ഉണ്ടാക്കിയതാണെന്നും ഇദ്ദേഹം തന്റെ രാജിക്കത്തിൽ പറഞ്ഞു.

70 ലക്ഷം..
കമ്പനിക്കെതിരെ ഇദ്ദേഹം നടത്തിയ നിയമപോരാട്ടത്തിൽ ഇദ്ദേഹം വിജയിക്കുിക തന്നെ ചെയ്തു. ഇദ്ദേഹത്തെ പുറത്താക്കാനുള്ള കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കോടതി വിധിച്ചു. ഇദ്ദേഹത്തിന് 70. ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാൻ വിധിച്ചു. ഇദ്ദേഹത്തെ പിരിച്ചുവിടാൻ കാരണം ഉള്ളതായി തങ്ങൾക്ക് കണ്ടെത്താൻ സാധിച്ചില്ലെന്നാണ് കോടതി പറഞ്ഞത്. "മിസ്റ്റർ ജോൺസിന്റെ വീക്ഷണകോണിൽ നിന്ന് അവർ ബന്ധത്തിൽ നിന്ന് അകന്നുപോയി, എല്ലാ സാഹചര്യങ്ങളിലും [അവർ വിശ്വാസത്തിന്റെ ബന്ധത്തെ ഗുരുതരമായി തകർത്തുവെന്ന്] അദ്ദേഹത്തിന് തോന്നുന്നത് ന്യായമാണ്," വിധിയിൽ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications