കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയില്‍ സ്‌ഫോടനം; 6 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു

Google Oneindia Malayalam News

ഇസ്താംബൂള്‍: തുര്‍ക്കിയിലെ തിരക്കേറിയ ഇസ്താംബൂളിലെ തെരുവില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം ഏകദേശം 4:20 നാണ് സ്ഫോടനം നടന്നത് എന്നാണ് റിപ്പോര്‍ട്ട്.

sdds

Image Credit: Screengrab/Twitter@fqadi

പ്രസിദ്ധമായ ഇസ്തിക്ലാല്‍ ഷോപ്പിംഗ് സ്ട്രീറ്റില്‍ ആണ് സ്‌ഫോടനം നടന്നത്. അതേസമയം സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സുരക്ഷാ സേനയും അത്യാഹിത വിഭാഗം സേനയും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സ്‌ഫോടനസ്ഥലത്തെ നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അമിത് ഷായെ പിന്തള്ളി യോഗി; മോദിക്ക് പിന്നില്‍ ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍അമിത് ഷായെ പിന്തള്ളി യോഗി; മോദിക്ക് പിന്നില്‍ ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍

കടകളും റെസ്റ്റോറന്റുകളും നിറഞ്ഞ ഇസ്തിക്ലാല്‍ ഷോപ്പിംഗ് സ്ട്രീറ്റ് ഞായറാഴ്ചയായതിനാല്‍ വിനോദസഞ്ചാരികളും ഉണ്ടായിരുന്നു. സ്ഫോടനം ഉണ്ടായെന്നും മരണങ്ങളും പരിക്കുകളും ഉണ്ടായതായും ഇസ്താംബുള്‍ ഗവര്‍ണര്‍ അലി യെര്‍ലികായ ട്വീറ്റ് ചെയ്തു. എന്നാല്‍ പരിക്കേറ്റവരുടേയും മരിച്ചവരുടേയും കൃത്യമായ എണ്ണം അദ്ദേഹം പറഞ്ഞില്ല. അതേസമയം 11 പേര്‍ക്ക് പരിക്കേറ്റതായാണ് സിഎന്‍എന്‍ തുര്‍ക്കി റിപ്പോര്‍ട്ട് ചെയ്യുന്നത്.

12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്

2015 നും 2017 നും ഇടയില്‍ ഐഎസും (ഐ എസും) കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി (പികെകെ) ബന്ധമുള്ള ഗ്രൂപ്പുകളും നടത്തിയ മാരകമായ ബോംബാക്രമണങ്ങള്‍ തുര്‍ക്കിയെ പിടിച്ചുകുലുക്കിയിരുന്നു. ചാവേര്‍ ബോംബ് സ്‌ഫോടനമാണ് എന്ന് സംശയമുണ്ട് എന്നും എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല എന്നുമാണ് ഇസ്താംബൂളിലെ അല്‍ ജസീറ പ്രതിനിധി പറയുന്നത്.

ഗുജറാത്തിലും വിമതപ്പട, എംഎല്‍എമാരടക്കം സ്വതന്ത്രരായി മത്സരിക്കും..; അമ്പരന്ന് ബിജെപി ക്യാംപ്ഗുജറാത്തിലും വിമതപ്പട, എംഎല്‍എമാരടക്കം സ്വതന്ത്രരായി മത്സരിക്കും..; അമ്പരന്ന് ബിജെപി ക്യാംപ്

തെരുവിന് ചുറ്റും കനത്ത പൊലീസ് സന്നാഹമുണ്ടെന്നും പ്രദേശത്തേക്ക് ആരേയും കടത്തി വിടുന്നില്ല എന്നും സംഭവസ്ഥലത്തുള്ള ബിബിസി ലേഖകന്‍ ഒര്‍ല ഗുറിന്‍ പറഞ്ഞു. 2016 ല്‍ ഒരു ചാവേര്‍ ബോംബര്‍ഇസ്തിക്ലാല്‍ ഷോപ്പിംഗ് സ്ട്രീറ്റ് ലക്ഷ്യമിട്ടിരുന്നു.

English summary
a-huge-explosion-has-hit-a-busy-street-in-istanbul-turkey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X