കാബൂളിലെ മസ്ജിദില്‍ സായാഹ്ന പ്രാര്‍ത്ഥനയ്ക്കിടെ വന്‍ സ്ഫോടനം
കാബൂള്‍: കാബൂളിലെ മസ്ജിദില്‍ വന്‍ സ്ഫോടനം, നിരവധി പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച സായാഹ്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് കാബൂളിലെ പള്ളിയില്‍ വന്‍ സ്‌ഫോടനം നടന്നത് എന്നാണ് ദൃക്സാക്ഷികളും പോലീസും പറയുന്നത്.
നിരവധി പേര്‍ മരിച്ചതായാണ് പോലീസ് പറയുന്നത്. എന്നാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയിട്ടില്ല. 35 പേര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാമെന്നാണ് റോയ്‌ട്ടേഴ്‌സിനോട് താലിബാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പെട്ടിരിക്കുന്നവരുടെ എണ്ണം ഇനിയും ഉയരുമെന്നും മൊത്തം മരണസംഖ്യ 20 ആണെന്നുമാണ് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കന്‍ കാബൂളിലെ സമീപപ്രദേശങ്ങളില്‍ ശക്തമായ സ്ഫോടനം കേട്ടതായും സമീപത്തെ കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നതായും ദൃക്സാക്ഷികള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു.'ഒരു പള്ളിക്കുള്ളില്‍ സ്ഫോടനം ഉണ്ടായി.... സ്ഫോടനത്തില്‍ ആളപായം ഉണ്ടായിട്ടുണ്ട്, എന്നാല്‍ കണക്കുകള്‍ ഇതുവരെ വ്യക്തമായിട്ടില്ല,' കാബൂള്‍ പോലീസ് വക്താവ് ഖാലിദ് സദ്രാന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
കാബൂളിലെ ഖൈര്‍ ഖാന പ്രദേശത്തെ വിശ്വാസുികള്‍ക്കിടയിലുള്ള പള്ളിയിലാണ് സ്ഫോടനം നടന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറയുന്നു,മരിച്ചവരില്‍ മസ്ജിദിന്റെ ഇമാമും ഉള്‍പ്പെടുന്നുവെന്നും എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് ഇന്റലിജന്‍സ് സംഘം പരിശോധന നടത്തിവരികയാണെന്നും ആണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications