ബ്രസീലിൽ സഞ്ചാരികളുടെ ബോട്ടിലേക്ക് കൂറ്റൻ മല അടർന്നു വീണു; ഏഴു പേർ മരിച്ചതായി റിപ്പോർട്ട്
ബ്രസീലിൽ സഞ്ചാരികളുടെ ബോട്ടിലേക്ക് കൂറ്റൻ മല അടർന്നു വീണു; ഏഴു പേർ മരിച്ചതായി റിപ്പോർട്ട്
സുൽ മിനാസ്: വിനോദ സഞ്ചാരികളുടെ ബോട്ടിന് മുകളിലേക്ക് ഭീമൻ മല അടർന്ന് വീണു. ഏഴു പേർ സംഭവത്തിൽ മരിച്ചു. ബ്രസീലിലെ സുൽ മിനാസ് വെള്ളച്ചാട്ടത്തിന് സമീപം ആണ് ഇത്തരത്തിൽ ആളുകളെ നടുക്കുന്ന അപകടം നടന്നത്. കുത്തനെ നില ഉറപ്പിച്ച മലയായിരുന്നു ഇത്. ഈ മല അതു പോലെ തന്നെ അടർന്ന് വിനോദ സഞ്ചാരികളുടെ ബോട്ടിന് മുകളിലേക്ക് വീഴുകയായിരുന്നു.
ഈ സമയം നിറയെ സഞ്ചാരികൾ താഴെയും ഈ പ്രദേശത്തും ഉണ്ടായിരുന്നു. അവരുടെ മുകളിലേക്കാണ് ഈ മല ഇടിഞ്ഞു വീണത്. അപകടം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് പേരെയും കാണാതായിട്ടുണ്ട്. ദുരന്തത്തിൽ പിന്നാലെ ഏഴ് പേർ മരണപ്പെട്ടു. ഒൻപത് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

അതേ സമയം, 23 പേർക്ക് നിസാര പരുക്കുണ്ട്. അപകടം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് പേരെ കാണാനില്ലെന്നും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യ്തു..മിനാസ് ഗെറൈസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപിറ്റോലിയോ കാന്യോണിൽ ആണ് അപകടം നടന്നത്.
അതേ സമയം, ഈ ദൃശ്യങ്ങൾ പകർത്തിയത് മറ്റൊരു ബോട്ടിലെ യാത്രക്കാരനാണ്. നിലവിൽ പകർത്തിയ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, സമാനമായ മറ്റൊരു അപകടവും ഇന്ന് റിപ്പോർട്ട് ചെയ്തു. വടക്കൻ പാക്കിസ്ഥാനിൽ കനത്ത മഞ്ഞു വീഴ്ചയിൽ വാഹനങ്ങളിൽ കുടുങ്ങി 21 പേർ മരിച്ചത്. മലയോര പട്ടണമായ മുറെയിലെ കനത്ത മഞ്ഞു വീഴ്ചയെ തുടർന്നാണ് മരണം സംഭവിച്ചത്.
ഈ പട്ടണത്തിൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തിയിരുന്നു. ഇവിടെ ഉണ്ടായ മഞ്ഞ് വീഴ്ചയെ തുടർന്ന് ഇവരുടെ വാഹനങ്ങൾ പ്രദേശത്ത് കുടുങ്ങി പോയിരുന്നു എന്ന് മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചിരുന്നു. പ്രാദേശിക എമർജൻസി സർവീസ് റെസ്‌ക്യൂ 1122 പ്രകാരം മരിച്ചവരിൽ ഒരു പോലീസുകാരനും ഭാര്യയും അവരുടെ ആറ് കുട്ടികളും മറ്റൊരു അഞ്ചംഗ കുടുംബവും ഉൾപ്പെടുന്നതായി പറയുന്നു.
റോഡുകൾ വൃത്തിയാക്കാനും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനും ഉള്ള ശ്രമത്തിലാണ് സൈന്യം. സംഭവത്തെ തുടർന്ന് പാകിസ്താൻ ഗവണ്മെന്റ് രക്ഷാപ്രവർത്തനങ്ങൾക്കായി പാകിസ്ഥാൻ സൈന്യത്തെയും മറ്റ് സിവിൽ സായുധ സേന ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.
തലസ്ഥാനമായ ഇസ്‌ലാമാബാദിന്റെ വടക്ക് ഭാഗത്തേക്കുള്ള യാത്രക്കാരുടെ എണ്ണമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു. പട്ടണത്തിൽ അടുത്ത ദിവസങ്ങളിൽ 100,000-ത്തിലധികം കാറുകൾ എത്തിയിരുന്നു. മഞ്ഞ് ആസ്വദിക്കുന്ന ആളുകളുടെ ചിത്രങ്ങൾ കൊണ്ട് പാകിസ്ഥാനിലെ സോഷ്യൽ മീഡിയ നിറഞ്ഞിരുന്നു.
എന്നാൽ വെള്ളിയാഴ്ചയോടെ വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച, കനത്ത മഞ്ഞുവീഴ്ചയും വാഹനങ്ങളുടെ വർദ്ധനവുമാണ് പ്രദേശത്തെ ദുരന്ത മേഖലയായി പ്രഖ്യാപിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. സോഷ്യൽ മീഡിയയിലെ ചിത്രങ്ങളും വീഡിയോകളും കാറുകൾ കുടുങ്ങിയതും മേൽക്കൂരയിൽ മഞ്ഞ് കുമിഞ്ഞു കൂടുന്നതും കാണിക്കുന്നു.
ആയിരകണക്കിന് വിനോദ സഞ്ചരികൾ മലയോര പട്ടണമായ മുറെയിൽ എത്തിയ ശേഷമാണ് കനത്ത മഞ്ഞ് വീഴ്ച ഉണ്ടായത്. ഇതിനെ തുടർന്ന് ഇവിടേക്കുള്ള വഴികൾ എല്ലാം തന്നെ തടസപ്പെടുകയും ചെയ്തിരുന്നു. 10 കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചതായി അടിയന്തര സേവനങ്ങൾ അറിയിച്ചു. ആറ് പേരെങ്കിലും തങ്ങളുടെ കാറിൽ മരവിച്ച് മരിച്ചതായി പോലീസ് പറഞ്ഞു. പുക ശ്വസിച്ചതിന് ശേഷമുള്ള ശ്വാസം മുട്ടലാണ് മറ്റുള്ള മരണത്തിന് കാരണമായി പറയുന്നത്. പാക്കിസ്ഥാൻ പഞ്ചാബ് സർക്കാർ മുറൈ പ്രദേശം പ്രകൃതി ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications