നായ ആവാന്‍ യുവാവ് ചിലവിട്ടത് 12 ലക്ഷം; ഒടുവില്‍ ആഗ്രഹം യാഥാര്‍ത്ഥ്യമായി
ജപ്പാനില്‍ നിന്നുള്ള ഒരു മനുഷ്യന് തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ സന്തോഷത്തിലാണ്. സ്വപ്നം എന്നുവെച്ചാല്‍ ഒരൊന്നൊന്നര സ്വപ്നം. ഒന്നും രണ്ടും രൂപയല്ല സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ജപ്പാന് സ്വദേശിയായ ടോക്കോ ഈവ് ചെലവിട്ടത്, പന്ത്രണ്ട് ലക്ഷം രൂപയാണ്.
ഇനി ഇദ്ദേഹത്തിന്റെ ആ ചിരക്കാല സ്വപ്നത്തെക്കുറിച്ച് അറിയാം. നായയുടെ രൂപത്തിലേക്ക് മാറുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ആ വിചിത്രമായ ആഗ്രഹം. അങ്ങനെ ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവലില്‍ ടോക്കോ ഈവ് നായയുടെ രൂപത്തിലേക്ക് മാറി. 'കോളി' ഇനത്തില്‍പെടുന്ന നായ ആയാണ് ഇദ്ദേഹം രൂപ മാറ്റം ചെയ്തത്. ശരീരം മുഴുവന്‍ നീണ്ട രോമം വരുന്ന നായയാണ് കോളി ഇനത്തില്‍പ്പെടുന്ന നായ.

ഇതങ്ങെനെ സംഭവിച്ചുവെന്നോര്‍ത്ത് ആരും അത്ഭുതപ്പെടേണ്ട. സിനിമകള്‍ക്കും പരസ്യങ്ങള്‍ക്കും പെര്‍ഫോമന്‍സുകള്‍ക്കുമെല്ലാം വേണ്ടി വ്യത്യസ്തമായ രൂപങ്ങളും കോസ്റ്റ്യൂമുകളും 'റിയലിസ്റ്റിക്' ആയി തയ്യാറാക്കുന്ന 'സെപ്പെറ്റ്' എന്ന കമ്പനിയാണ് ടോക്കോ ഈവിനെ സാഹായിച്ചത്. 12 ലക്ഷം രൂപ ചെലവില്‍ 40 ദിവസങ്ങള്‍ എടുത്താണ് കമ്പനി ഇത് തയ്യാറാക്കിയിരിക്കുന്നത്.
ഈ കുസൃതിക്കുടുക്ക ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ്; കാണാം രസകരമായ ചിത്രങ്ങള്‍
താന്‍ ഒരുപാട് കാലമായി ഇത്തരത്തിലുള്ള വേഷപ്പകര്‍ച്ച ആഗ്രഹിക്കുന്നുവെന്നും, ഒരുപാട് ചിന്തിച്ച ശേഷമാണ് നായയുടെ രൂപത്തിലേക്ക് മാറാമെന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്നുമാണ് ടോക്കോ പറയുന്നത്. ദേഹം മുഴുവന്‍ രോമമുള്ളതു കൊണ്ടാണ് 'കോളി' ഇനത്തില്‍ പെട്ട നായയെ തന്നെ തെരഞ്ഞെടുത്തതെന്നും ടോക്കോ പറയുന്നു.
കോളി ഇനമാകുമ്പോള്‍ യഥാര്‍ത്ഥ നായയെ പോലെ തന്നെ തോന്നുമെന്നും ടോക്കോ ഈവ് പറയുന്നു. തനിക്ക് നാല് കാലുള്ള മൃഗങ്ങളെയാണ്
ഇഷ്ടമെന്നും വലുപ്പമുള്ള മൃഗങ്ങളാകുമ്പോള്‍ റിയലിസ്റ്റിക് ആയിട്ട് തോന്നും അതുകൊണ്ടാണ് കോളി ഇനത്തിലെ നായയെ തെരഞ്ഞെടുത്തതെന്നും ടോക്കോ പറയുന്നു.
നായയുടെ രൂപത്തില്‍ അല്ലാത്ത ാേടക്കോയുടെ ഒരു ഫോട്ടോ പോലും ലഭ്യമല്ല. ഒരു നായ ആയി തന്നെ അറിയപ്പെടുന്നതാണ് ഇഷ്ടമെന്ന് അദ്ദേഹം പറയുന്നു. എന്തായാലും 12 ലക്ഷം കൊടുത്ത് ഇങ്ങനെയൊരു ചെയ്തി വേണമായിരുന്നോ എന്നാണ് ചിലര്‍ ടോക്കോയോട് ചോദിക്കുന്നത്. 12 ലക്ഷം മറ്റ് എന്തൊക്കെ ചെയ്യാമെന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ടോക്കോയെ അഭിനന്ദിച്ചും ചിലര്‍ രംഗത്തെത്തി ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് സന്തോഷിക്കണമെന്നാണ് ഇവര്‍ പറയുന്നത്. 12 ലക്ഷം മുടക്കിയാലും ആഗ്രഹം സാധിച്ചല്ലോ എന്നും ഇവര്‍ പറയുന്നു.
എന്തായാലും കഥാനായകന് ഹാപ്പിയാണ്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications