കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായ ആവാന്‍ യുവാവ് ചിലവിട്ടത് 12 ലക്ഷം; ഒടുവില്‍ ആഗ്രഹം യാഥാര്‍ത്ഥ്യമായി

Google Oneindia Malayalam News

ജപ്പാനില്‍ നിന്നുള്ള ഒരു മനുഷ്യന്‍ തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ സന്തോഷത്തിലാണ്. സ്വപ്‌നം എന്നുവെച്ചാല്‍ ഒരൊന്നൊന്നര സ്വപ്‌നം. ഒന്നും രണ്ടും രൂപയല്ല സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ജപ്പാന്‍ സ്വദേശിയായ ടോക്കോ ഈവ് ചെലവിട്ടത്, പന്ത്രണ്ട് ലക്ഷം രൂപയാണ്.

ഇനി ഇദ്ദേഹത്തിന്റെ ആ ചിരക്കാല സ്വപ്‌നത്തെക്കുറിച്ച് അറിയാം. നായയുടെ രൂപത്തിലേക്ക് മാറുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ആ വിചിത്രമായ ആഗ്രഹം. അങ്ങനെ ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവലില്‍ ടോക്കോ ഈവ് നായയുടെ രൂപത്തിലേക്ക് മാറി. 'കോളി' ഇനത്തില്‍പെടുന്ന നായ ആയാണ് ഇദ്ദേഹം രൂപ മാറ്റം ചെയ്തത്. ശരീരം മുഴുവന്‍ നീണ്ട രോമം വരുന്ന നായയാണ് കോളി ഇനത്തില്‍പ്പെടുന്ന നായ.

DOG JAPAN

ഇതങ്ങെനെ സംഭവിച്ചുവെന്നോര്‍ത്ത് ആരും അത്ഭുതപ്പെടേണ്ട. സിനിമകള്‍ക്കും പരസ്യങ്ങള്‍ക്കും പെര്‍ഫോമന്‍സുകള്‍ക്കുമെല്ലാം വേണ്ടി വ്യത്യസ്തമായ രൂപങ്ങളും കോസ്റ്റ്യൂമുകളും 'റിയലിസ്റ്റിക്' ആയി തയ്യാറാക്കുന്ന 'സെപ്പെറ്റ്' എന്ന കമ്പനിയാണ് ടോക്കോ ഈവിനെ സാഹായിച്ചത്. 12 ലക്ഷം രൂപ ചെലവില്‍ 40 ദിവസങ്ങള്‍ എടുത്താണ് കമ്പനി ഇത് തയ്യാറാക്കിയിരിക്കുന്നത്.

ഈ കുസൃതിക്കുടുക്ക ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ്; കാണാം രസകരമായ ചിത്രങ്ങള്‍

താന്‍ ഒരുപാട് കാലമായി ഇത്തരത്തിലുള്ള വേഷപ്പകര്‍ച്ച ആഗ്രഹിക്കുന്നുവെന്നും, ഒരുപാട് ചിന്തിച്ച ശേഷമാണ് നായയുടെ രൂപത്തിലേക്ക് മാറാമെന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്നുമാണ് ടോക്കോ പറയുന്നത്. ദേഹം മുഴുവന്‍ രോമമുള്ളതു കൊണ്ടാണ് 'കോളി' ഇനത്തില്‍ പെട്ട നായയെ തന്നെ തെരഞ്ഞെടുത്തതെന്നും ടോക്കോ പറയുന്നു.

കോളി ഇനമാകുമ്പോള്‍ യഥാര്‍ത്ഥ നായയെ പോലെ തന്നെ തോന്നുമെന്നും ടോക്കോ ഈവ് പറയുന്നു. തനിക്ക് നാല് കാലുള്ള മൃഗങ്ങളെയാണ്
ഇഷ്ടമെന്നും വലുപ്പമുള്ള മൃഗങ്ങളാകുമ്പോള്‍ റിയലിസ്റ്റിക് ആയിട്ട് തോന്നും അതുകൊണ്ടാണ് കോളി ഇനത്തിലെ നായയെ തെരഞ്ഞെടുത്തതെന്നും ടോക്കോ പറയുന്നു.

യുഡിഎഫിന്റെ കള്ളപ്രചാരണം പൊളിഞ്ഞെന്ന് ഇപി, അതിജീവിത മകളെന്ന് വി ഡി സതീശന്‍യുഡിഎഫിന്റെ കള്ളപ്രചാരണം പൊളിഞ്ഞെന്ന് ഇപി, അതിജീവിത മകളെന്ന് വി ഡി സതീശന്‍

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

നായയുടെ രൂപത്തില്‍ അല്ലാത്ത ാേടക്കോയുടെ ഒരു ഫോട്ടോ പോലും ലഭ്യമല്ല. ഒരു നായ ആയി തന്നെ അറിയപ്പെടുന്നതാണ് ഇഷ്ടമെന്ന് അദ്ദേഹം പറയുന്നു. എന്തായാലും 12 ലക്ഷം കൊടുത്ത് ഇങ്ങനെയൊരു ചെയ്തി വേണമായിരുന്നോ എന്നാണ് ചിലര്‍ ടോക്കോയോട് ചോദിക്കുന്നത്. 12 ലക്ഷം മറ്റ് എന്തൊക്കെ ചെയ്യാമെന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ടോക്കോയെ അഭിനന്ദിച്ചും ചിലര്‍ രംഗത്തെത്തി ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് സന്തോഷിക്കണമെന്നാണ് ഇവര്‍ പറയുന്നത്. 12 ലക്ഷം മുടക്കിയാലും ആഗ്രഹം സാധിച്ചല്ലോ എന്നും ഇവര്‍ പറയുന്നു.
എന്തായാലും കഥാനായകന്‍ ഹാപ്പിയാണ്.

English summary
A Japanese Man Spend Rs 12 Lakhs And transformed himself into a dog, Pictures Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X