Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയിൽ നിന്ന് വി​ഗ് വലിച്ചുമാറ്റിക്കളഞ്ഞു; അഭിഭാഷകനെ ജോലിയിൽ നിന്ന് പുറത്താക്കി, ഇനി കേസ്

സ്ത്രീയുടെ തലയിൽ നിന്ന് വിഗ് വലിച്ചുമാറ്റിയ അഭിഭാഷകനെ കമ്പനിയിൽ നിന്ന് പുറത്താക്കി. കറുത്തവർഗ്ഗക്കാരിയായ സ്ത്രീയുടെ തലയിൽ നിന്ന് പച്ചനിറത്തിലുള്ള വിഗ് ഇയാൾ വലിച്ചുമാറ്റുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആയതിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. യുവതിയോട് മോശമായി പെരുമാറിയ ഇയാൾ ക്ഷമ പറയാൻ തയ്യാറായിരുന്നില്ല.

യുവതിയുടെ തലയിൽ നിന്നും വിഗ് ഊരിമാറ്റിയതിന് പിന്നാലെ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് യുവതി ഇയാളോട് ചോദിക്കുന്നുണ്ട്. എന്നാൽ ഇയാൾ യുവതിയോട് ഒന്നുംപറയാതെ ചിരിച്ചുകൊണ്ട് മുന്നോട്ട് പോവുകയായിരുന്നു. 'സാർ എന്തിനാണ് നിങ്ങൾ എന്റെ വിഗ് അഴിച്ചത്' എന്നാണ് യുവതി ചോദിക്കുന്നത്. ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിൽ ഈ വീഡിയോ ഇപ്പോൾ വൈറൽ ആണ്. ഈ യുവതിയോട് ക്ഷമ ചോദിക്കാൻ സുഹൃത്ത് ഇയാളോട് ആവശ്യപ്പെടുമ്പോഴും ഇയാൾക്ഷമ ചോദിക്കാൻ തയ്യാറാകുന്നില്ല. ഇയാൾ തെരുവിലൂടെ പരിഹസിച്ചുകൊണ്ട് നടക്കുന്നത് വീഡിയോയിൽ കാണാം.

Woman wig 3333

സംഭവത്തിന് പിന്നാലെ ആർടിസ്റ്റ് ലിസി ആഷ്‌ലീഗ് ടിക് ടോക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 12 മണിക്കൂറിനുള്ളിൽ ഇയാൾ ആന്റണി ഒർലിച്ച് ആണെന്ന് കണ്ടെത്തി. പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് മെഡിക്കൽ ചെക്കപ്പ് ചെയ്യാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതായി യുവതി പറഞ്ഞു. ന്യൂയോർക്കിലെ ഒരു നിയമ സ്ഥാപനത്തിലെ അസോസിയേറ്റ് പദവിയിൽ നിന്ന് അഭിഭാഷകനെ പിരിച്ചുവിട്ടതായി ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബെർകോൺ കൊളാവോ & സിൽവർസ്റ്റൈൻ എൽഎൽപിയിൽ നിന്നുമാണ് അഭിഭാഷകനെ പുറത്താക്കിയത്.

"അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ സ്ഥാപനത്തിലില്ല," ബെർകോൺ കൊളാവോ & സിൽവർസ്റ്റീൻ എൽഎൽപിയുടെ വക്താവ് പറഞ്ഞു.അഭിഭാഷകനെ പുറത്താക്കിയ വിവരം നിയമ സ്ഥാപനത്തിന്റെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പ്രൊഫൈലിലും വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനത്തിന് അകത്തായാലും പുറത്തായാലും ജീവനക്കാരന്റെ അനുചിതമായ പെരുമാറ്റം ഞങ്ങൾ ​ഗൗരമായി കാണുന്നു.ഇയാൾ ഇപ്പോൾ സ്ഥാപനത്തിനൊപ്പം എന്നും കമ്പനി വ്യക്തമാക്കി.

അതേസമയം അഭിഭാഷകനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് യുവതി പറഞ്ഞത്. ‌നിയമപരമായി മുന്നോട്ട് പോകുന്നതിനാൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കൂടുകൽ പറയുന്നില്ലെന്ന് യുവതി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചവർക്ക് നന്ദി അറിയിക്കുന്നതായും ഇവർ പറഞ്ഞു.കേസിൽ ഉണ്ടാവുന്ന എല്ലാ പുരോ​ഗതിയും പങ്കിടുമെന്നും യുവതി പറഞ്ഞു. അഭിഭാഷകനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+