Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെഡ്‌റൂമില്‍ പറയുന്ന കാര്യങ്ങള്‍ പോലും കേള്‍ക്കാം; സഹികെട്ട് എല്ലാം എഴുതിനല്‍കി അയല്‍ക്കാരി

അയല്‍വാസികളുമായി പൊതുവേ നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്നാണ് പറയാറുള്ളത്. കാരണം എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ആദ്യം ഓടിയെത്തേണ്ടത് തൊട്ടടുത്ത അയല്‍വാസികളല്ലേ. പൊതുവേ രണ്ട് തരം അയല്‍വാസികള്‍ ആണ് ഉണ്ടാവാറുള്ളത്. ഒന്ന് വളരെ സ്‌നേഹത്തില്‍ കഴിയുന്ന അയല്‍വാസികള്‍..

രണ്ട് തല കണ്ടാല്‍ മുട്ടന്‍ വഴക്കുള്ള അയല്‍വാസികള്‍. ഇനി പറയാന്‍ പോകുന്നത് രണ്ട് അയല്‍വാസികളെക്കുറിച്ചാണ് ..ഇപ്പോള്‍ പറഞ്ഞ രണ്ട് വിഭാഗത്തിലും പെടാത്തവരാണ് ഇവര്‍. പക്ഷേ അയല്‍വാസികളെ കൊണ്ട് സഹികെട്ട യുവതി ഇവര്‍ക്ക് വലിയൊരു കുറിപ്പ് തന്നെ എഴുതി നല്‍കി. സംഭവം ഒന്നും പിടികിട്ടിക്കാണില്ലാല്ലേ...പറയാം വിശദമായി പറയാം....

1

അയല്‍വാസികളും യുവതിയും തമ്മില്‍ വഴക്കോ ബഹളമോ ഒന്നും തന്നെയില്ല. പക്ഷേ, അയല്‍വാസികളുടെ ഒരു പ്രവൃത്തി കാരണം ഒന്ന് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് യുവതി. അയൽപകത്ത് എപ്പോഴും ബഹളമാണ്. ഉച്ചത്തിലുള്ള സംസാരം കാരണം യുവതിക്ക് വല്ലാത്ത അസ്വസ്ഥതയാണ്. അത്ര ഉറക്കെയാണ് അയൽപ്പക്കത്ത് ഉള്ളവർ സംസാരിക്കുന്നത്. അവർ പറയുന്നതൊക്കെ യുവതിക്ക് തന്റെ വീട്ടിൽ ഇരുന്നാൽ കേൾക്കാം...പല തവണ മാന്യമായി തന്നെ യുവതിയും യുവതിയുടെ ഭർത്താവ് അയൽക്കാരോട് കാര്യം പറഞ്ഞു. പക്ഷേ ഒരു മാറ്റവും ഉണ്ടായില്ല. ഒടുവിൽ ആ അറ്റകൈ പ്രയോ​ഗിച്ചു. അവർ എന്താണ് സംസിരിക്കുന്നത് അതൊക്കെ ഒരു കടലാസിൽ പകർത്തി അവർക്ക് കൊടുത്തു.

2

ഒരു ചെറുപ്പാക്കാരനും അയാളുടെ പങ്കാളിയുമാണ് ഇവരുടെ വീടിന് താഴെ താമസിക്കുന്നത്. ഇവർ ഇടയ്ക്കിടെ പാർട്ടി നടത്തുകയും ചെയ്യും. ഇവരുടെ ബെഡ്റൂമിൽ സംസാരിക്കുന്ന കാര്യം പോലും മുകളിൽ താമസിക്കുന്ന യുവതിക്ക് കേൾക്കാൻ സാധിക്കും. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് യുവതി ഇവർക്ക് എഴുതി നൽകിയത്. "അതിനാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ അവരുടെ വാതിലിൽ ഒരു കുറിപ്പ് ഇട്ടു, ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയുന്നുവെന്നും അവർ ഇങ്ങനെ തനെ തുടർന്നാൽ അവരുടെ സംഭാഷണങ്ങൾ സ്വകാര്യമായി തുടരില്ലെന്നും പറഞ്ഞു.". ഇതിന് ശേഷം കുറച്ചുകാലം ഇവർ ശബ്ദം കുറച്ച് സംസാരിക്കാൻ തുടങ്ങിയെങ്കിലും. ഏറെ വൈകാതെ പഴയ പോലെ തന്നെ കാര്യങ്ങൾ ആയെന്നും ഇവർ പറഞ്ഞു.

3

ഒരു ദിവസം, രണ്ടും കൽപിച്ച് ഒരു നീക്കം നടത്താൻ തീരുമാനിച്ചു. അവൾ അവളുടെ ജോലി താൽക്കാലികമായി നിർത്തി അവരുടെ സംഭാഷണത്തിന്റെ ഒരു ട്രാൻസ്ക്രിപ്റ്റ് ടൈപ്പ് ചെയ്തു. അവർ പറയുന്ന എല്ലാ കാര്യങ്ങളും അവൾ അതേപടി എഴുതി വെച്ചു..ശേഷം ആ കടലാസ് അവരുടെ വാതിലിൽ കൊണ്ടുgവന്നുവെച്ചു. ഇത് വായിച്ച ശേഷം കാര്യങ്ങൾ സമാധനപരമാണ്...എന്നാൽ തന്റെ പേര് എഴുതിയിരുന്നില്ല

4

അയൽവാസികളുടെ ബഹളം കേൾക്കാതയപ്പോൾ അതേക്കുറിച്ച് യുവതിയോട്d യുവതിയുടെ ഭർത്താവ് ചോദിച്ചു. സംഭവിച്ചത് എന്താണെന്ന് യുവതി പറഞ്ഞു. എന്നാൽ യുവതി ചെയ്ത പ്രവർത്തി ഭർത്താവിന് ഇഷ്ടമായില്ല. ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അവരെക്കുറിച്ച് താൻ ​ഗോസിപ്പൊന്നും പറഞ്ഞില്ലല്ലോ എന്നാണ് യുവതി പറഞ്ഞത്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+