• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെൺകുട്ടിയ്ക്ക് ക്രിസ്മസ് സമ്മാനമായി മുത്തശ്ശിയുടെ ആലിംഗനം; ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് അമ്മ

Google Oneindia Malayalam News

ക്രിസ്മസ് അവസരത്തിൽ സമ്മാനമായി തന്റെ മുത്തശ്ശിയിൽ നിന്നും ആലിംഗനം വേണമെന്ന കുട്ടിയുടെ ആഗ്രഹം സഫലമായി. ഇപ്പോൾ ഈ ആലിംഗന വീഡിയോയും വാർത്തയും ഇൻസ്റ്റാഗ്രാമിൽ ചർച്ചയാകുകയാണ്. ക്രിസ്മസ് എന്നത് സമ്മാനങ്ങൾ, സ്നേഹം, ഊഷ്മളത എന്നിവയെ കുറിച്ച് സൂചിപ്പിക്കുന്നതാണ്.

ഇവ മൂന്നും നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന ഒരേ ഒരു സ്ഥലം നിങ്ങളുടെ വീടാണ്. കുടുംബങ്ങൾക്ക് ഇടയിൽ ആഘോഷങ്ങൾ ചെലവഴിക്കുന്നതിന് വളരെ പ്രത്യേകതയുള്ളത്. പ്രത്യേകിച്ച് ചുറ്റുമുള്ള കുട്ടികളുമായി അവ പങ്കുവെയ്ക്കുമ്പോൾ..

എന്നാൽ, ക്രിസ്മസിന് സാന്ത പ്രത്യേകം നൽകുന്ന സമ്മാനങ്ങൾ പ്രതീക്ഷിച്ച്, കുട്ടികൾ ആവേശത്തിൽ നിറയാറുണ്ട്. കുറഞ്ഞത് ഒരാഴ്ച മുമ്പെങ്കിലും കുട്ടികളുടെ സമ്മാനങ്ങൾ തയ്യാറാക്കുന്നതിന്റ തിരക്കിലാണ്.

അത്തരത്തിൽ ഉള്ള ഒരു സമ്മാനത്തിന്റെ പട്ടിക കൊച്ച് പെൺകുട്ടിയും തയ്യാറാക്കി. പട്ടിക ഒരു വീഡിയോ രൂപത്തിൽ ഇൻസ്റ്റാഗ്രാമിൽ കുട്ടിയുടെ അമ്മ പങ്കിട്ടിരുന്നു, അതിൽ അമ്മയുടെ മകളുടെ വളരെ മനോഹരമായ ഒരു ക്രിസ്മസ് അഭ്യർത്ഥന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

എമ്മി എന്ന് വിളിക്കുന്ന അമേലിയ ജോൺസ് തന്റെ മകൾ തയ്യാറാക്കിയ പട്ടികയാണ് പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇട്ടത്. മകൾക്ക് ആഗ്രഹിച്ച സമ്മാനം തന്നെ ക്രിസ്മസിന് ലഭിച്ചപ്പോൾ ആ നിമിഷം തന്നെ സമ്മാനം അടങ്ങുന്ന ഒരു ക്ലിപ്പ് വീഡിയോ കുട്ടിയുടെ അമ്മ തന്റെ ഇൻസ്റ്റാഗ്രാമിൽ പ്രദർശിപ്പിച്ചത്. സാധാരണയായി കുട്ടികൾ കളിപ്പാട്ടങ്ങൾ, വീഡിയോ ഗെയിമുകൾ മുതലായവ എഴുതുന്നിടത്ത്, ഈ കൊച്ചു പെൺകുട്ടി മുത്തശ്ശിയിൽ നിന്നും ഒരു ആലിംഗനം വേണമെന്ന് ആഗ്രഹിച്ച് ലിസ്റ്റ് എഴുതിയിരിക്കുന്നത്. ഇതാണ് സമൂഹ മാധ്യമത്തിൽ സവിശേഷമായി ഇടം പിടിച്ചത്.

"ഒരു വളർത്ത് മൃഗങ്ങൾ, ഒരു മെഡിക്കൽ കിറ്റ്, നാനയിൽ നിന്നുള്ള ഒരു ആലിംഗനം" എന്നായിരുന്നു പട്ടിക. അങ്ങനെയൊരു ആലിംഗനം സംഭവിച്ചെങ്കിൽ കൊള്ളാം" എന്ന കുറിപ്പോടെയാണ് പട്ടിക അവസാനിച്ചത്. "ഈ ക്രിസ്മസ് സീസണിൽ പ്രാധാന്യം ഉള്ളതെല്ലാം എന്റെ മകൾ ഓർമ്മിപ്പിക്കുന്നു" എന്നായിരുന്നു വീഡിയോയുടെ ഇൻ-ടെക്‌സ്‌റ്റ്.

സ്റ്റാൻ സ്വാമി മുതൽ ബിബിൻ റാവത്ത് വരെ.. 2021 ലെ വിയോഗങ്ങൾസ്റ്റാൻ സ്വാമി മുതൽ ബിബിൻ റാവത്ത് വരെ.. 2021 ലെ വിയോഗങ്ങൾ

ഈ എഴുതിയ പട്ടികയ്ക്ക് ശേഷം, വീഡിയോ ക്ലിപ്പ് ഇൻസ്റ്റാഗ്രാമിൽ വരുന്നു. അവിടെ കൊച്ചു കുട്ടിയെ കണ്ണടച്ച് അവളുടെ അമ്മ നടക്കുന്നു. സെക്കന്റുകൾക്ക് ശേഷം, അവളുടെ നാന അവളെ പിടിച്ച് ഊഷ്മളമായ ആലിംഗനം നൽകുന്നു. ഹൃദയ സ്പർശിയായ ക്ലിപ്പായിരുന്നു അത്.ഒരു ദിവസം മുമ്പാണ് വീഡിയോ ഷെയർ ചെയ്തത്. ഇത് പോസ്റ്റ് ചെയ്തതിന് ശേഷം, വീഡിയോ ക്ലിപ്പ് 3,700-ലധികം ലൈക്കുകൾ നേടി. ഇതിന് ടൺ കണക്കിന് കമന്റുകളും ലഭിച്ചിരുന്നു.

cmsvideo
    2021ൽ ആളുകൾ കയറി നിരങ്ങിയ ട്വീറ്റുകൾ പുറത്ത് വിട്ട് ട്വിറ്റർ..കണക്കുകൾ ഇതാ | Oneindia Malayalam
    English summary
    A Little girl Want a hug from grandma as christmas gift, here's how grandma reacted
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    Desktop Bottom Promotion