കശ്മീർ റോഡുകളുടെ മോശം അവസ്ഥ, ചിത്രീകരിക്കാൻ പെൺകുട്ടി റിപ്പോർട്ടറായി; വീഡിയോ വൈറൽ തരംഗം
കശ്മീർ റോഡുകളുടെ മോശം അവസ്ഥ, ചിത്രീകരിക്കാൻ പെൺകുട്ടി റിപ്പോർട്ടറായി; വീഡിയോ വൈറൽ തരംഗം
ശ്രീനഗർ: കശ്മീർ റോഡുകളുടെ മോശം അവസ്ഥ കാണിക്കാൻ റിപ്പോർട്ടറായി മാറിയ കൊച്ചു പെൺകുട്ടിയുടെ വീഡിയോ വൈറൽ ആകുന്നു. കശ്മീരിലെ ലൈനുകളുടെയും ബൈ ലെയ്‌നുകളുടെയും മോശം അവസ്ഥയാണ് ഈ പെൺകുട്ടി തന്റെ റിപ്പോർട്ടിലൂടെ കാണിക്കുന്നത്. കശ്മീരിൽ നിന്നുള്ള ഈ കൊച്ചു പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
Recommended Video
റിപ്പോർട്ടറായി മാറിയ കുട്ടിയ്ക്ക് വീഡിയോയ്ക്ക് പിന്നാലെ നിരവധി ആളുകൾ കുട്ടിക്ക് അഭിനന്ദനം അറിയിച്ച് എത്തി. ഈ റോഡിന്റെ മോശം അവസ്ഥ കാരണം ആളുകൾക്ക് ഈ സ്ഥലത്തേക്ക് വരാൻ കഴിയില്ലെന്ന് പെൺകുട്ടിയുടെ വീഡിയോ റിപ്പോർട്ടിംങിൽ വ്യക്തമാക്കുന്നു. പിങ്ക് ജാക്കറ്റ് ധരിച്ചാണ് പെൺകുട്ടി റിപ്പോർട്ട് ചെയ്യുന്നത്.

"അതിഥികൾക്ക് വരാൻ കഴിയാത്ത വിധം ഈ റോഡ് മോശമാണ്," - പെൺകുട്ടി തന്റെ വീഡിയോയിൽ പറയുന്നു. പെൺകുട്ടിയുടെ അമ്മയാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. പെൺകുട്ടി തന്റെ അമ്മയോട് ക്യാമറ റോഡിലേക്ക് കാണിക്കാൻ പറയുന്നതും പെൺകുട്ടിയുടെ ആ ശബ്ദവും ഈ വീഡിയോയിൽ കേൾക്കാൻ കഴിയും.
കശ്മീർ താഴ്‌വരയിൽ അടുത്തിടെ കനത്ത മഞ്ഞും മഴയും അനുഭവപ്പെട്ടിരുന്നു. ചെളിയും മഴയും കൊണ്ട് ഈ റോഡിന്റെ സ്ഥിതി വഷളായിരുന്നു. ഈ അവസ്ഥയെ വിവരിച്ചു കൊണ്ട് പെൺകുട്ടി റോഡിലൂടെ നടന്നു പോകുന്നതും കുഴികൾ കാണിക്കുന്നതുമാണ് ഈ വൈറൽ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 2.08 മിനിറ്റ് ദൈർഘ്യമുള്ള ഈ വൈറൽ വീഡിയോ മൊബൈൽ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ആളുകൾ റോഡുകളിൽ മാലിന്യം വലിച്ചെറിയുന്നത് എങ്ങനെയെന്ന് പെൺകുട്ടി കാണിക്കുന്നു. അതേ സമയം, ആവേശ ഭരിതയായ ഈ കൊച്ചു റിപ്പോർട്ടർ കാഴ്ചക്കാരോട് ലൈക്ക് ചെയ്യാനും പങ്കിടാനും സബ്‌സ്‌ക്രൈബ് ചെയ്യാനും ആവശ്യപ്പെട്ടു. അതിനൊപ്പം , അടുത്ത വീഡിയോയിൽ കാണാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യ്തു. എന്നാൽ, വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ, നിരവധി ട്വിറ്റർ ഉപയോക്താക്കൾ വീഡിയോ ഷെയർ ചെയ്യുകയും ഒരു ലക്ഷത്തിലധികം തവണ കാണുകയും ചെയ്തു.
പെൺകുട്ടിയുടെ വൈറലായ വീഡിയോ ഇതാണ് ;
Meet Youngest reporter from the #Kashmir Valley. pic.twitter.com/4H6mYkiDiI
— Sajid Yousuf Shah (@TheSkandar) January 9, 2022
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
റെസ്റ്റോറന്റുകളിലെ മേശപ്പുറത്തെ കുപ്പി വെള്ളം വലിയ ചതിയാണ്; അത് അറിയാതെ പോകരുത് -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി











Click it and Unblock the Notifications