Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികള്‍ വിലയുള്ള 5 കാറുകള്‍, 100 കോടിയുടെ വിമാനം, 150 കോടി കയ്യിൽ ഇനിയും! ലോട്ടറി അടിച്ച ഭാഗ്യവതി

അവളുടെ കുടുംബത്തിനായി രണ്ട് കോടി രൂപ വീതം ചെലവിട്ട് അഞ്ച് മെഴ്‌സിഡസ് കാറുകൾ വാങ്ങാൻ പോയി. 100 കോടിയുടെ ചാർട്ടർ വിമാനവും ലണ്ടനിൽ 40 കോടിയുടെ ബംഗ്ലാവും വാങ്ങി

Lottery31

ലോട്ടറി അടിക്കുക എന്നുപറയുന്നത് തന്നെ ഭാ​ഗ്യമാണ്. അപ്പോൾ 290 കോടി ലോട്ടറി അടിച്ചാലോ. ജീവിതകാലം മുഴുവൻ ജീവിക്കാനുള്ളതിനേക്കാൾ അധികം പണം. പണി എടുത്തില്ലേലും കുഴപ്പില്ല. ആ​ഗ്രഹിക്കുന്നതൊക്കെ വാങ്ങാൻ സാധിക്കും. വല്ലാത്തൊരു ജീവിതം തന്നെയായിരിക്കും അല്ലേ.

എന്നാൽ ഇതുപോലെ ഒരു അവസരം വന്നുചേർന്ന ഒരാളുണ്ട്. ഇത് ചുമ്മാ പറയുന്നതല്ല 18 വയസ്സുള്ള ഒരു പെൺകുട്ടിക്കാണ് 290 കോടി രൂപ ലോട്ടറി അടിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ കോടീശ്വരിയായ ആ പെൺകുട്ടി ലോട്ടറി അടിച്ച തുക കൊണ്ട് ചെയ്തത് എന്താണെന്നോ. അത് കേട്ടുകഴിഞ്ഞാൽ നിങ്ങൾ അമ്പരക്കും അതിൽ സംശയമേ ഇല്ല... എന്താണ് സംഭവം എന്ന് വിശദമായി അറിഞ്ഞാലോ...

ഭാ​ഗ്യത്തിന്റെ വരവ്...

ഭാ​ഗ്യത്തിന്റെ വരവ്...

ആരും ആ​ഗ്രഹിക്കുന്ന സ്വപ്ന ജീവിതമാണ് 18 വയസ്സിൽ ഈ പെൺകുട്ടിക്ക് വന്നുചേർന്നത്. കാനഡയിലെ ജൂലിയറ്റ് ലാമോർ എന്ന പെൺകുട്ടിക്കാണ് ഇത്രയും വലിയ തുക ലോട്ടറി അടിച്ചത്. ആയിരം രൂപ ലോട്ടറി അടിച്ചാൽ എന്തുചെയ്യുമെന്ന് ആലോചിച്ച് തലപെരുക്കുന്ന ആളുകൾ ഉണ്ടാവും , എന്നാൽ ജൂലിയറ്റിന് അത്തരത്തിൽ ഉള്ള സംശയം ഒന്നും ഉണ്ടായില്ല.

അഞ്ച് മെഴ്‌സിഡസ് കാറുകൾ, 100 കോടിയുടെ ചാർട്ടർ വിമാനം..

അഞ്ച് മെഴ്‌സിഡസ് കാറുകൾ, 100 കോടിയുടെ ചാർട്ടർ വിമാനം..

തനിക്ക് ഇത്രയും അധികം തുക ലോട്ടറി അടിച്ച വിവരം വീട്ടുകാതെ അറിച്ച ജൂലിയറ്റ് പിന്നെ ചെയ്തത് അവളുടെ കുടുംബത്തിനായി രണ്ട് കോടി രൂപ വീതം ചെലവിട്ട് അഞ്ച് മെഴ്‌സിഡസ് കാറുകൾ വാങ്ങാൻ പോയി. 100 കോടിയുടെ ചാർട്ടർ വിമാനവും ലണ്ടനിൽ 40 കോടിയുടെ ബംഗ്ലാവും അവർ വാങ്ങി. തന്റെ ഭാവിക്കായി 150 കോടി രൂപയും ഈ പെൺകുട്ടി സേവ് ചെയ്തിട്ടുണ്ട്..

ആ വാക്ക് കേട്ടതുകൊണ്ട്..

ആ വാക്ക് കേട്ടതുകൊണ്ട്..

ശരിക്കും ഭാ​ഗ്യം ഈ പെൺകുട്ടിയെ തേടിവരികയായിരുന്നു. 18ാം പിറന്നാളിനായിരുന്നു ജൂലിയറ്റ് ഈ ലോട്ടറി എടുക്കുന്നത്. അതുവരെ ലോട്ടറി ഒന്നും എടുക്കാത്ത വ്യക്തിയാണ് ഈ പെൺകുട്ടിക്ക്. മുത്തച്ഛൻ പറഞ്ഞതുകൊണ്ടാണ് അന്ന് ലോട്ടറി എടുക്കാൻ തീരുമാനിച്ചത്.ഒന്റാറിയോ നിവാസിയായ പെൺകുട്ടി പിറന്നാൾ ദിനത്തിൽ തനിക്കായി എന്തെങ്കിലും സ്പെഷ്യൽ വാങ്ങാൻ കടയിലെത്തിയതായിരുന്നു. എന്നാൽ അവൾ ആശയക്കുഴപ്പത്തിലായി. അപ്പോഴാണ് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങാൻ അവളുടെ മുത്തച്ഛൻ നിർദ്ദേശിക്കുന്നത്

Read more at: https://malayalam.oneindia.com/authors/alaka-kv.html#infinite-scroll-1

കാത്തിരുന്ന മാഹാഭാ​ഗ്യം..!!

കാത്തിരുന്ന മാഹാഭാ​ഗ്യം..!!

മുത്തച്ഛന്റെ ആ നിർദ്ദേശം അവളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്ന് അവൾ അറിഞ്ഞിരുന്നില്ല. ലോട്ടറി ടിക്കറ്റ് എങ്ങനെ എടുക്കുമെന്ന് അറിയാത്ത പെൺകുട്ടിയെ മുത്തച്ഛൻ സഹായിച്ചു. ഒന്റാറിയോ ലോട്ടറി ആൻഡ് ഗെയിമിംഗ് കോർപ്പറേഷനിൽ നിന്ന് ലോട്ടോ 6-49 ലോട്ടറി വാങ്ങിയ ശേഷം പെൺകുട്ടി വീട്ടിലേക്ക് മടങ്ങി.

 അയൽക്കാരന്റെ ലോട്ടറി ഫലം..

അയൽക്കാരന്റെ ലോട്ടറി ഫലം..

ലോട്ടറി എടുത്തു വീട്ടിൽ പോയി എന്നല്ലാതെ ലോട്ടറിയുടെ കാര്യം ലാമോർ പൂർണ്ണമായും മറന്നു. എന്നാൽ ഒരു ദിവസം ജനുവരി 7 ലെ ലോട്ടറിയിൽ അയൽക്കാരന് സമ്മാനം ലഭിച്ചന്നറിഞ്ഞപ്പോൾ ആണ് അവൾക്ക്, താനും ഒരു ടിക്കറ്റ് എടുത്ത കാര്യം ഓർത്തത്. പെട്ടെന്ന് തന്നെ പെൺകുട്ടി ആപ്പിൽ പോയി താൻ എന്തെങ്കിലും സമ്മാനങ്ങൾ നേടിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. എന്നാൽ ഫലം കണ്ടപ്പോൾ ജൂലിയറ്റിന് വിസ്വസിക്കാൻ സാധിച്ചില്ല. 290 കോടി നേടിയത് അവളെ അത്ഭുതപ്പെടുത്തി. അവൾ ആകെ ഞെട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+