ജീവിക്കാൻ വേണ്ടി പല പണികളും ചെയ്തു; 20 വർഷത്തിനിപ്പുറം മെഷീൻ ഓപ്പറേറ്ററെ ഭാഗ്യദേവത അനുഗ്രഹിച്ചു
നീണ്ട ഇരുപത് വർഷമാണ് രാമേശ്വർ തന്റെ ഭാഗ്യം തെളിയാൻ കാത്തിരുന്നത്. ഭാഗ്യം എന്നെങ്കിലും തേടിവരുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് കഷ്ടപ്പാടുകൾക്കിടയിലും അദ്ദേഹം ലോട്ടറി എടുക്കാൻ തുക മാറ്റിവെച്ചത്. അങ്ങനെ 20ാം വർഷത്തിൽ ഭാഗ്യം മഹാഭാഗ്യമായി തന്നെ രാമേശ്വറിനെ തേടിവന്നു
ഇദ്ദേഹം ഒരു മെഷീൻ ഓപ്പറേറ്റർ ആണ്. എന്നാൽ എല്ലാ പണികളും ഇദ്ദേഹം ചെയ്യും. ഒരു കാപ്പി കുടിക്കാൻ പോയപ്പോഴാണ് ഇദ്ദേഹം ആ ഭാഗ്യം തന്നെ തേടിവന്ന വിവരം അറിഞ്ഞത്. ലോട്ടറിക്കടക്കാരനോട് സംസാരിക്കുന്നതിന് ഇടയിലായിരുന്നു അദ്ദേഹം തന്റെ സ്‌ക്രാച്ച് ലോട്ടറി ചുരണ്ടി നോക്കിയത്. 1.85 കോടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഒരു അയ്യായിരം രൂപ വരെയാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒറ്റ നിമിഷം കൊണ്ട് കോടീശ്വരനായി മാറിയപ്പോൾ ആകെ അമ്പരന്നുപോയി അദ്ദേഹം.

ഇത്രയും വർഷം ഒട്ടും പ്രതീക്ഷ നഷ്ടപ്പെടാതെ അദ്ദേഹം കാത്തിരുന്നതും ഈ ഭാഗ്യത്തിന് വേണ്ടിയായിരുന്നു. ഇപ്പോഴും ലോട്ടറി അടിച്ചതിന്റെ അമ്പരപ്പിൽ നിന്ന് അദ്ദേഹം മുക്തനായിട്ടില്ല. സമ്മാനത്തുക കാണുമ്പോൾ ഇപ്പോഴും രോമാഞ്ചം വരുന്നതായി അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിൽ താൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും ഈ ലോട്ടറി അടിച്ചതോടെ തന്റെ ജീവിതത്തിലെ കഷ്ടപ്പാട് തീർന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകളെ ഒരു യാത്ര കൊണ്ടുപോകണമെന്നും ബാക്കി തുക അവളുടെ പഠനത്തിനായി മാറ്റിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ എല്ലാവർക്കും ഈ ഭാഗ്യം തേടി കുറേകാലം കാത്തിരിക്കേണ്ടി വരാറില്ല, അതിനുള്ള ഉദാഹരണമാണ് റൂബി ഇവാൻസ് എന്ന സ്ത്രീ. രണ്ടിലധികം തവണയാണ് റൂബി ഇവാൻസിനെ തേടി ഭാഗ്യം വന്നത്. ഒടുവിൽ ലോട്ടറി കടക്കാർൃ പോലും റൂബിയെ ഭാഗ്യമുള്ള ഒരു സ്ത്രീ ആയിട്ടാണ് കാണുന്നത്. 2013 ൽ 81 ലക്ഷം രൂപയായിരുന്നു റൂബിക്ക് സമ്മാനം അടിച്ചത്. എന്നാൽ 2023 ൽ 16 കോടിയാണ് അടിച്ചത്. ഇതിനിടയിലും റൂബിക്ക് ചെറിയ ചെറിയ തുകകൾ സമ്മാനം അടിച്ചിരുന്നു.
എന്തായാലും ഇതുപോലെ നിരവധി ഭാഗ്യവാന്മാർ ഉണ്ട്. പെട്ടെന്ന് തോന്നിയെടുത്ത ലോട്ടറിക്കും, കണ്ണടച്ച് എടുത്ത ലോട്ടറിക്കും വരെ സമ്മാനമടിച്ചവർ. മരിച്ചുപോയ അമ്മയുടെ ഓർമ്മ വന്നപ്പോൾ യുവാവ് എടുത്ത ലോട്ടറിക്ക് കോടികളാണ് സമ്മാനം അടിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ എന്നും ലോട്ടറി എടുക്കുന്ന ആളായിരുന്നു. അതുപോലെ ലോട്ടറി എടുക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന മരിച്ചുപോയ കാമുകിയുടെ ആത്മാവ് പറഞ്ഞതായി തോന്നിയ നമ്പർ എടുത്ത യുവാവിനെ തേടിയും ഭാഗ്യമെത്തിയിരുന്നു.












Click it and Unblock the Notifications