Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ 247 മരണം, 150 പേരെ കാണാതായി

പെറുഗിയ: മധ്യ ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ 247 മരണം റിപ്പോര്‍ട്ട് ചെയ്തു.150 പേരെ കാണാതായി. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു. തകര്‍ന്ന് കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

പ്രാദേശിക സമയം 3.30നാണ് ഭൂകമ്പമുണ്ടായത്. പെറുഗിയ നഗരത്തിന്റെ തെക്കു കിഴക്കന്‍ ഭാഗങ്ങളില്‍ 76 കിലോമീറ്റര്‍ ദൂരത്തോളമാണ് ഭൂചലനം അനുഭവപ്പെട്ടത്. 20 മിനിട്ട് നേരം കെട്ടിടങ്ങളില്‍ ചലനം അനുഭവപ്പെട്ടു എന്ന് പറയുന്നു.

italy0earthquake

പെറുഗിയ നഗരത്തിലെ തെക്കു കിഴക്കന്‍ പട്ടണമായ നോര്‍സിയയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ കടലില്‍ പത്ത് കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

അപകടത്തില്‍ മധ്യഇറ്റലിയിലെ നഗരമായ അമാട്രൈസ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. കെട്ടിടങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ട്. 2009 ലുണ്ടായ ഭൂകമ്പത്തില്‍ 300 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+