7 വർഷം പ്രണയം, വീഡിയോകോളിൽ പോലും കണ്ടിട്ടില്ല; കാമുകന് വാരിക്കോരി സഹായം, 67കാരിക്ക് നഷ്ടം 4 കോടി രൂപ
ഒരിക്കലും കാണാത്ത കാമുകന് വേണ്ടി ഒരു സ്ത്രീ ചെലവിട്ടത് കോടികൾ. ഒടുവിലാണ് താൻ പെട്ടെന്ന് വലിയ തട്ടിപ്പിലാണെന്ന് സ്ത്രീ മനസ്സിലാക്കിയത്. മലേഷ്യയിൽ നിന്നുള്ള 67 കാരിയായ സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. ഇവർക്ക് ഓൺലൈൻ ഡേറ്റിംഗ് തട്ടിപ്പിലൂടെ നഷ്ടമായത് കോടികളാണ്. ഏകദേശം 7 വർഷത്തിനിടെ ഏകദേശം 4.3 കോടി രൂപയാണ് സ്ത്രീയിൽ നിന്നും തട്ടിപ്പുകാരൻ വാങ്ങിയത്.
പ്രണയം നടിച്ചാണ് സ്ത്രീയിൽ നിന്നും വൻതുക തട്ടിയത്. 2017 ൽ ആണ് സ്ത്രീയുമായി തട്ടിപ്പുകാരൻ ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ചത്. സിംഗപ്പൂരിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം നത്തുന്ന ഒരു അമേരിക്കൻ വ്യവസായി എന്ന രീതിയിലാണ് സ്ത്രീയുമായി പരിചയപ്പെടുന്നത്. ഒരു മാസം കൊണ്ട് ഇവർ തമ്മിൽ അടുത്തു. തട്ടിപ്പുകാരൻ മലേഷ്യയിലേക്ക് താമസം മാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും യാത്രാ ചെലവ് വഹിക്കാൻ കഴിയില്ലെന്ന് പറയുകയും വിഷമം നടിക്കുകയും ചെയ്തു.

ഇതോടെ സ്ത്രീ ഇയാൾക്ക് 95000 രൂപ ട്രാൻസ്ഫർ ചെയ്തുകൊടുത്തു. ഇതായിരുന്നു സ്ത്രീ തട്ടിപ്പുകാരന് ചെയ്യുന്ന ആദ്യത്തെ സാമ്പത്തിക സഹായം. എന്നാൽ പിന്നീടങ്ങോട്ട് വ്യക്തിപരവും ബിസിനസ്സ്പരവുമായ വിവിധ പ്രതിസന്ധികൾ പറഞ്ഞ് തട്ടിപ്പുകാരൻ പണം ചോദിച്ചു.
" അന്നുമുതൽ, ഈ വ്യക്തി, വ്യക്തിപരവും ബിസിനസ്സ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കൂടുതൽ പണം ആവശ്യപ്പെട്ടു. 50 വ്യത്യസ്‌ത ബാങ്ക് അക്കൗണ്ടുകളിലേക്ക് 306 ബാങ്ക് ട്രാൻസ്ഫറുകൾ നടത്തി, മൊത്തത്തിൽ ഏകദേശം 4.3 കോടി രൂപ നഷ്‌ടമുണ്ടായി," തട്ടിപ്പിൻ്റെ വ്യാപ്തി ചൂണ്ടിക്കാണിച്ച് ബുക്കിറ്റ് അമൻ കൊമേഴ്‌സ്യൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സി സി ഐഡി) ഡയറക്ടർ, കമ്മീഷൻ ഡാറ്റുക് സെരി രാംലി മുഹമ്മദ് യൂസഫ് പറഞ്ഞു.
സ്ത്രീയാവട്ടെ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും കടം വാങ്ങിയാണ് തട്ടിപ്പുകാരന് സാമ്പത്തിക സഹായം നൽകിയത്. എന്നാൽ ഈ സ്ത്രീ കാമുകനെനേരിട്ടോ വീഡിയോ കോളുകളിലൂടെയോ കണ്ടിട്ടില്ല. വോയ്‌സ് കോളുകളിലൂടെ മാത്രമായിരുന്നു ഇവരുടെ സംസാരം. മുഖാമുഖ കൂടിക്കാഴ്ചകൾ ഒഴിവാക്കാൻ തട്ടിപ്പുകാരൻ നിരന്തരം ഒഴികഴിവുകൾ കെട്ടിച്ചമച്ചു. ഈ വർഷം നവംബർ വരെ കാര്യങ്ങൾ ഇങ്ങനെ പോയി. എന്നാൽ സംശയം തോന്നിയ സ്ത്രീ ഒരു സുഹൃത്തുമായി ഇക്കാര്യങ്ങൾ പങ്കുവെച്ചു. അപ്പോഴാണ് താൻ തട്ടിപ്പിനിരയായതായി ഇരയ്ക്ക് മനസ്സിലായത്. ഇതിന് പിന്നാലെയാണ് സ്ത്രീ പരാതി നൽകിയത്.












Click it and Unblock the Notifications