കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഫോണ്‍ തിളപ്പിച്ച കൊക്കകോളയില്‍ ഇട്ട് പരീക്ഷണം

  • By Sruthi K M
Google Oneindia Malayalam News

കീവ്: നിങ്ങള്‍ക്ക് ഐ ഫോണ്‍ കൊക്കകോള സൂപ്പ് ഉണ്ടാക്കണോ? അതു ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഒരു മഹാന്‍ പറഞ്ഞു തരും. ഐ ഫോണ്‍ തിളപ്പിച്ച കൊക്കകോളയിലേക്ക് ഇട്ട് പരീക്ഷണം നടത്തിയ ഒരാളെ നിങ്ങള്‍ക്ക് ഇവിടെ പരിചയപ്പെടുത്തി തരാം. തമാശയല്ല, അങ്ങനെയൊരു വിരുതന്‍ ഉണ്ട്. വട്ടാണോ, അഹങ്കാരമാണോ എന്നറിയില്ല. ലോകത്തില്‍ ഇത്രയും വലിയ മണ്ടന്‍മാര്‍ ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഒരു യുക്രൈന്‍കാരന്‍ നിങ്ങള്‍ക്കു തരും.

iphone

നിങ്ങള്‍ക്ക് ഈ വീഡിയോ കണ്ടതിനുശേഷം അയാളെ എന്തു വേണമെങ്കിലും വിളിക്കാം. തിളപ്പിച്ച കൊക്കകോളയില്‍ ഇട്ടാല്‍ ഐ ഫോണിന് എന്തു സംഭവിക്കുമെന്ന് അറിയാനുള്ള ആഗ്രഹം മൂത്താണ് ഇയാള്‍ ഇങ്ങനെയൊരു സാഹസം കാണിച്ചത്. ന്യൂ ജനറേഷന്‍ ഭ്രാന്തെന്നും ഇതിനെ വിശേഷിപ്പിക്കാം. യുക്രൈനിലെ ബ്ലോഗറാണ് ഈ കടുംകൈ ചെയ്തത്. യൂട്യൂബില്‍ ഇതിനോടകം വീഡിയോ വൈറസായി കഴിഞ്ഞു. 47 ലക്ഷം പേരാണ് ഈ മണ്ടത്തരം കണ്ടു രസിച്ചത്. ഈ പരീക്ഷണം മറ്റാരും ചെയ്യരുതെന്നും ബ്ലോഗര്‍ യൂട്യൂബില്‍ നിര്‍ദേശിക്കുന്നുണ്ട്.

English summary
Why this guy thought it was a good idea to boil his iPhone 6 is beyond me, but it is definitely interesting to watch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X