ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗത്തിന് പൊട്ടൽ; സ്കാനിംഗ് റിപ്പോർട്ട് കണ്ടപ്പോൾ ഡോക്ടർ ഞെട്ടി!!
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മാനസിക സമ്മർദ്ദം കുറയകയും ഉള്ളിൽ ആഹ്ലാദം ഉണ്ടാവുകയും ചെയ്യാറുണ്ടെന്ന് പറയാറുണ്ട്. എന്നാൽ ഇവിടെ ഒരു യുവാവിന് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ് ഉണ്ടായത്. ജീവൻ തിരിച്ചുകിട്ടിയ ആശ്വസത്തിലാണ് ഇദ്ദേഹം.
പങ്കാളിയുമായി ബെഡ്റൂമിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയാണ് ആ സംഭവം ഉണ്ടാവുന്നത്. ടാൻസാനിയക്കാരനയാ 36 വയസ്സുള്ള യുവാവിനാണ് ലൈംഗിക ബന്ധത്തിനിടെ ദുരനുഭവം ഉണ്ടായത്, ഇദ്ദേഹത്തിന്റെ ലൈംഗികാവയത്തിന്റെ മൂന്നിടങ്ങളിൽ പരിക്ക് പറ്റി. വേദനകൊണ്ട് പുളഞ്ഞ യുവാവ് ഉടൻ തന്നെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

യുവാവിന്റെ ലൈംഗികാവയവം ഇദ്ദേഹത്തിന്റെ പങ്കാളിയുടെ പെരീനിയത്തിൽ തട്ടിയത് മൂലമാണ് അപകടം ഉണ്ടായത്. അഞ്ച് മണിക്കൂറോളം മൂത്രനാളത്തിൽ നിന്ന് രക്ത സ്രാവം ഉണ്ടായതായാണ് ഡോക്ടർമാർ പറഞ്ഞത്. സ്കാനിംഗിൽ പുരുഷന്റെ ലിംഗത്തിന്റെ മൂന്ന് ഭാഗങ്ങൾ തകർന്നതായി മനസ്സിലായി. ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ പെരിനിയൽ ഭാഗത്ത് ലിംഗം ഇടിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഇതോടെ ഉദ്ധാരണം നഷ്ടപ്പെട്ട് കഠിനമായ വേദന ഉണ്ടായി.
അടുത്ത ഹെൽത്ത് സെന്ററിൽ പോയി വേദനസംഹാരി വാങ്ങിക്കഴിച്ച ഇദ്ദേഹം പിന്നീട് കിളിമഞ്ചാരോ മെഡിക്കൽ സെന്ററിലേക്ക് പോയി. അൾട്രാസൗണ്ട് സ്കാനിംഗിൽ നിന്നും യുവാവിന്റെ കോർപ്പറകാവർനോസയിലെ രക്തക്കുഴൽ തകർന്നതായി കണ്ടെത്തി. സ്കാനിംഗിൽ മൂത്രനാളത്തിൽ വീക്കം ഉണ്ടായതായും മനസ്സിലായി.
ഇത് വളരെ അപൂർവ്വമായ യൂറോളജിക്കൽ എമർജൻസി ആണെന്നാണ് ഡോക്ടർമാർ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ഇപ്പോൾ അദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്തു. ഇന്റർനാഷണൽ ജേണൽ ഓഫ് സർജറി കേസിലാണ് ഈ സംഭവത്തെക്കുറിച്ചുള്ള കേസ് പഠനം പ്രസിദ്ധീകരിച്ചത്.
ലിംഗത്തിന് അസ്ഥികൾ ഇല്ലെങ്കിലും ഇത്തരം പരിക്കുകശെ പൈനൽ ഒടിവുകൾ എന്നാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തെ മൂന്ന് ദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. എന്നാൽ ആറ് മാസം തുടർ ചികിക്, ചെയ്തു. ഇപ്പോൾ ഇദ്ദേഹത്തിന്റെ ലൈംഗിത ജീവിത സാധാരണ പോലെയായി. സ്വകാര്യഭാഗവും സാധാരണ പോലെ ആയെന്ന് യുവാവ് പറഞ്ഞു.












Click it and Unblock the Notifications