കാമുകിയെ കൊന്ന് മൃതദേഹവുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; കാമുകന്‍ അറസ്റ്റില്‍
വാഷിങ്ടണ്‍: കാമുകിയെ കൊന്ന് മൃതദേഹവുമായി നിര്‍ക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്ട്രിയറ്റ് സ്പിയര്‍ എന്ന 43 കാരിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് അസാധാരണമായ ചിത്രങ്ങള്‍ കണ്ടത്. കഴുത്ത് മുറിഞ്ഞ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സ്പിയറും സമീപം നീണ്ട താടിയും അലങ്കോലപ്പെട്ട മുടിയുമായി രക്തത്തില്‍ കുളിച്ച നിലയില്‍ കാമുകന്‍ അമിക്‌സുമായിരുന്നു ചിത്രത്തില്‍.
സ്പിയറിന്റെ മാതാവാണ് തന്റെ മകളും കാമുകനും പരസ്പരം
കൊല്ലാന്‍ തീരുമാനിച്ചിരുന്നതായി പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് ഇവരുടെ അപാര്‍ട്ട്‌മെന്റിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നു. അവിടെ രക്തത്തില്‍ കുളിച്ച് മരിച്ച് കിടക്കുന്ന രീതിയില്‍ രണ്ട് പേരെയും കണ്ടെത്തുകയായിരുന്നു.

എന്നാല്‍ അമിക്‌സ് ഞരങ്ങിയതിനെ തുടര്‍ന്ന് ജീവനുണ്ടെന്ന് മനസിലാക്കി ആശുപത്രിയിലെത്തിച്ചു. ഇയാളുടെ കയ്യില്‍ നിന്ന് കത്തിയും കണ്ടെത്തി. മൂന്നിഞ്ച് ആഴത്തില്‍ ഇയാളുടെ കഴുത്തില്‍ മുറിവും ഉണ്ടായിരുന്നു. താനും കാമുകിയും പരസ്പരം കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്നും എന്നാല്‍ പേടികാട്ടിയതോടെ താന്‍ കാമുകിയെ കൊന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് ഇയാള്‍ മൊഴി നല്‍കി.
അതേസമയം സമീപ പ്രദേശങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലൈംഗീകാതിക്രമം നടത്തിയതിന് അമിക്‌സിനെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്നും ഇയാള്‍ എങ്ങിനെ സ്വതന്ത്രനായെന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്താനാണ് പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യം.












Click it and Unblock the Notifications