ഹൈടെക്ക് തട്ടിപ്പ്; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് 5 കോടി തട്ടിയെടുത്തു, സംഭവം ഇങ്ങനെ
ബെയ്ജിങ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കുഴപ്പക്കാരനാണെന്ന് ലോകം മുഴുവന്‍ വലിയ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ആരും ഇത് ഗൗരവത്തിലെടുത്തിട്ടില്ല. ഇതിന് മനുഷ്യനോളം തന്നെ ബുദ്ധിയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. വൈകാതെ ഇത് മനുഷ്യന് ഭീഷണിയായി മാറുമെന്നുമാണ് മുന്നറിയിപ്പ്.
ഇതിനൊരു ഉത്തമ ഉദാഹരണം ഉത്തര ചൈനയില്‍ നിന്നാണ് വന്നിരിക്കുന്നത്.ഇവിടെ ഡീപ്പ് ഫേക്ക് സംവിധാനത്തിലൂടെ ഒരാളുടെ അഞ്ച് കോടി രൂപയാണ് കവര്‍ന്നിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ഒരാള്‍ക്ക് അറിയുന്ന വ്യക്തിയുടെ രൂപത്തിലേക്ക് മുഖം മാറ്റിയാണ് പണം തട്ടിയിരിക്കുന്നത്. ഹൈടെക് ലെവലിലുള്ള തട്ടിപ്പ് എന്ന് തന്നെ പറയാം.

ഡീപ്പ് ഫേക്ക് എന്നാല്‍ വ്യാജ ചിത്രങ്ങളാണ്.വീഡിയോസും അതുപോലെ വ്യാജമായിരിക്കും. പക്ഷേ കാണുമ്പോള്‍ ഒറിജിനല്‍ പോലെയിരിക്കും. ഉത്തര ചൈനയിലെ ഒരു തട്ടിപ്പുകാരനാണ് ഇത് ഉപയോഗിച്ചത്. വളരെ അത്യാധുനികമായ സാങ്കേതിക വിദ്യയാണിത്. ഇതിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പണം തന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്.
ഇതിനായി എഐ ഫേസ് സ്വാപ്പിംഗ് ടെക്‌നോളജിാണ് ഉപയോഗിച്ചത്. ഇതിലൂടെ പണം തട്ടിയെടുക്കപ്പെട്ട യുവാവിന്റെ ആത്മാര്‍ത്ഥ സുഹൃത്താണെന്ന് തോന്നിപ്പിച്ചാണ് പണം തട്ടിയത്. വീഡിയോ കോളിലൂടെയാണ് ഇയാള്‍ പണം ചോദിച്ചെത്തിയതെന്ന് ബതോയു സിറ്റി പോലീസ് പറഞ്ഞു.
4.3 മില്യണ്‍ യുവാന്‍ നല്‍കാനായിരുന്നു യുവാവിനോട് വ്യാജന്‍ ആവശ്യപ്പെട്ടത്. തന്റെ ആത്മാര്‍ത്ഥ സുഹൃത്ത് പണത്തിന് ബുദ്ധിമുട്ടുകയാണെന്ന് തിരിച്ചറിഞ്ഞ് ഇയാള്‍ പണം നല്‍കുകയായിരുന്നു. അതേസമയം താന്‍ വഞ്ചിക്കപ്പെട്ടതാണെന്ന് ഈ യുവാവ് അറിഞ്ഞിരുന്നില്ല. ഈ വിഷയത്തെ ആത്മാര്‍ത്ഥ സുഹൃത്ത് അവഗണിച്ചതോടെ, കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം പാവം യുവാവ് അറിഞ്ഞത്.
അതേസമയം ഇയാളില്‍ നിന്ന് കവര്‍ന്നെടുത്ത പണത്തില്‍ ഭൂരിഭാഗവും തിരിച്ചുപിടിച്ചതായി പോലീസ് പറഞ്ഞു. കുറച്ച് പണം കൂടി കണ്ടെത്താനുണ്ട്. അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ ചൈനയില്‍ പെരുകുന്നതായിട്ടാണ് ആശങ്ക.
അതേസമയം ഇത് ആദ്യമായിട്ടല്ല എഐ കാരണം ഒരാള്‍ വഞ്ചിക്കപ്പെടുന്നതും, പണം നഷ്ടമാകുന്നതും. നേരത്തെ തട്ടിപ്പുകാര്‍ ഒരു കുട്ടിയുടെ ശബ്ദം എഐയിലൂടെ ഉണ്ടാക്കിയെടുത്ത് പണം തട്ടിയിരുന്നു. ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും, വിട്ടുകിട്ടണമെങ്കില്‍ മോചനദ്രവ്യം വേണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്.
കുട്ടിയുടെ ശബ്ദം തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് കാണിക്കാനായിരരുന്നു ഉപയോഗിച്ചത്. ഈ കോള്‍ വരുമ്പോള്‍ അവരുടെ പതിനഞ്ചുകാരിയായ മകള്‍ സ്‌കീയിംഗ് ട്രിപ്പിലായിരുന്നു. അതുകൊണ്ട് ഇവര്‍ വിശ്വസിച്ച് പോയിരുന്നു. ഒരു മില്യണാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. എന്നാല്‍ ഇവര്‍ കൃത്യമായി അന്വേഷിച്ചത് കൊണ്ട് പണം നഷ്ടമായില്ല.












Click it and Unblock the Notifications