ഒരുവട്ടമല്ല, ഭാഗ്യം തേടിവന്നത് 2 വട്ടം; ഭാഗ്യമായത് 'ലക്കി 3'.. സംഭവമിങ്ങനെ
ലോട്ടറിയിലൂടെ ഭാഗ്യം തേടിവന്ന ഒരുപാട് മനുഷ്യന്മാരുണ്ട്. ഈ മനുഷ്യന്മാരുടെ ജീവിത കഥ കേൾക്കുമ്പോൾ തന്നെ വർഷങ്ങൾ തുടർച്ചയായി ലോട്ടറി എടുത്തിട്ടും അടിക്കാത്ത മനുഷ്യന്മാർക്ക് ഒരു ചെറിയ വെളിച്ചം നൽകും. എന്നെങ്കിലും ഒരിക്കൽ തങ്ങളെ തേടി ഭാഗ്യം എത്തുമെന്ന് അവർ വിശ്വസിച്ച് പോകും. ലോട്ടറി അങ്ങനെയാണ്, എപ്പോഴാണ് അടിക്കുക, ആർക്കാണ്, എത്രയാണ് അടിക്കുക എന്നൊന്നും പറയാൻ പറ്റില്ല. എല്ലാം ഭാഗ്യം പോലെയിരിക്കും. അങ്ങനെ ജീവിതത്തിൽ ഭാഗ്യം തേടി വന്ന ഒരാളക്കുറിച്ചാണ് പറയുന്നത്.
ഒരുവട്ടമല്ല ഇദ്ദേഹത്തെ തേടി ഭാഗ്യം വന്നത്, രണ്ട് വട്ടമാണ്. ചെറിയ തുകയൊന്നുമല്ല രണ്ട് വട്ടവും 41 ലക്ഷത്തിന് മുകളിലാണ് ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത്. 1657 രൂപ മുടക്കിയാണ് ഈ മനുഷ്യൻ ടിക്കറ്റ് എടുത്തത്. ഒരിക്കലും ഇത്രവലിയ തുക സമ്മാനമായി അടിക്കുമെന്ന് ഇദ്ദേഹം കരുതിയില്ല. ലോട്ടറി അടിക്കുമെന്ന വിശ്വാസത്തിൽ ആഴ്ചയിൽ ഒരു ടിക്കറ്റ് അല്ലെങ്കിൽ രണ്ട് ടിക്കറ്റ് അദ്ദേഹം എടുക്കാറുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന് 41 ലക്ഷത്തിന് മപകളിൽ സമ്മാനം നേടിയിരുന്നു, ഇപ്പോ വീണ്ടും അതേ തുക ലഭിച്ചു.

സാധാരണ രണ്ട് ടിക്കറ്റ് വരെയാണ് എടുക്കാറുള്ളതെങ്കിലും ഇത്തവണ ഈ മനുഷ്യൻ 3 ടിക്കറ്റ് ആണ് എടുത്തത്. അതിൽ മൂന്നാമത്തെ ടിക്കറ്റ് ഗോൾഡൻ ടിക്കറ്റായിരുന്നു. ഈ ടിക്കറ്റിലാണ് അദ്ദേഹത്തിന് വൻ തുക അടിച്ചത്. സമ്മാനം ഒന്നും അടിച്ചില്ലെന്ന് തോന്നി ആ ടിക്കറ്റ് ഉപേക്ഷിക്കാൻ തുടങ്ങിയപ്പോഴാണ് തനിക്ക് അടിച്ച സമ്മാനം സ്‌കാനറിൽ തെളിയുന്നത് എന്ന് അദ്ദേഹം പറയുന്നു.
ഇങ്ങനെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ ഭാഗ്യം തേടിവന്നവർ ഒരുപാടാണ്. സ്വപ്നത്തിൽ കണ്ട നമ്പർ എടുത്തും കാമുകിയുടെ ഓർമ്മയ്ക്ക് ലോട്ടറി എടുത്തുമൊക്കെ വലിയ സമ്മാനം തേടിയെത്തിയവരുണ്ട്. ഒന്നിൽ കൂടുതൽ ലോട്ടറി അടിച്ചവർ ഉണ്ട്. ഉപേക്ഷിക്കാൻ തുടങ്ങിയ ടിക്കറ്റിനും വേണ്ടെന്ന് വെച്ച് പിന്നീട് എടുത്ത ടിക്കറ്റിന് ഉയർന്ന സമ്മാനം അടിച്ചവർ ഉണ്ട്. എല്ലാം ഭാഗ്യം കൊണ്ട് മാത്രം. കണ്ണടച്ച് പെൻസിലുകൊണ്ട് കുത്തിയെടുത്ത ലോട്ടറിക്ക് ഒരു മനുഷ്യൻ ലക്ഷങ്ങളാണ് സമ്മാനം അടിച്ചത്. ലോട്ടറി എടുത്തതിന് പിന്നാലെ ജോലി ഉപേക്ഷിച്ച യുവതിക്കും ലക്ഷങ്ങളാണ് ലോട്ടറിയിലൂടെ തേടിവന്നത്. ഇനിയും കഥകൾ ഒരുപാടുണ്ട്












Click it and Unblock the Notifications